കാശ് നല്‍കണം, ചിരഞ്ജീവിയെ കാണാം; യുകെയില്‍ പണം പിരിച്ച് ഫാന്‍സ് മീറ്റ്, വിമര്‍ശിച്ച് താരം

യുകെ പാര്‍ലമെന്റില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഏറ്റുവാങ്ങിയിരിക്കുകയാണ് നടന്‍ ചിരഞ്ജീവി. യുകെ ആസ്ഥാനമായുള്ള സംഘടനയായ ബ്രിഡ്ജ് ഇന്ത്യയാണ് സാംസ്‌കാരിക നേതൃത്വത്തിലൂടെ പൊതുസേവനത്തിലെ മികവിനുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ചിരഞ്ജീവിക്ക് സമ്മാനിച്ചത്. ഇതിനിടെ ഫാന്‍സ് മീറ്റപ്പിനായി പണം പിരിക്കാന്‍ ശ്രമിച്ച സംഘടനകളെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിരഞ്ജീവി.

ചിരഞ്ജീവി എക്‌സില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ”യുകെയില്‍ ഫാന്‍സ് മീറ്റ് നടത്താന്‍ കാശ് വാങ്ങിയ സംഘാടകരെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിരഞ്ജീവി വിമര്‍ശിച്ചിരിക്കുന്നത്. ”പ്രിയപ്പെട്ട ആരാധകരേ, യുകെയില്‍ എന്നെ കാണാന്‍ ആഗ്രഹിക്കുന്ന നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹവും ആരാധനയും എന്നെ വളരെയധികം സ്പര്‍ശിച്ചു.”

”എന്നാല്‍ ചില വ്യക്തികള്‍ ഫാന്‍സ് മീറ്റപ്പ് നടത്താനായി ഫീസ് ഈടാക്കാന്‍ ശ്രമിക്കുന്നുവെന്ന വിവരം എനിക്ക് ലഭിച്ചു. ഈ പെരുമാറ്റത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു. ആരുടെയെങ്കിലും അടുത്തു നിന്ന് പണം പിരിച്ചിട്ടുണ്ടെങ്കില്‍ അത് തിരികെ നല്‍കുന്നതാണ്. ഇങ്ങനെയുള്ള പ്രവര്‍ത്തികളെ ഞാന്‍ പിന്തുണയ്ക്കില്ല. ദയവായി അത് ശ്രദ്ധിക്കുക.”

”നമ്മള്‍ പങ്കിടുന്ന സ്‌നേഹബന്ധം വിലമതിക്കാനാവാത്തതാണ്. ഇതിനെ ആര്‍ക്കും വാണിജ്യവത്ക്കരിക്കാനാവില്ല. നമുക്കിടയിലെ ബന്ധം ആത്മാര്‍ത്ഥമായിരിക്കാനും ചൂഷണത്തിന്റെ പുറത്താവാതിരിക്കാനും ശ്രദ്ധിക്കാം” എന്നാണ് ചിരഞ്ജീവി കുറിച്ചിരിക്കുന്നത്. ആരാധകസംഗമത്തില്‍ ചിരഞ്ജീവി ഇക്കാര്യം ആവര്‍ത്തിക്കുന്ന വീഡിയോയും ആരാധകര്‍ പങ്കുവച്ചിട്ടുണ്ട്.

അതേസമയം, യുകെ നിയമനിര്‍മാതാക്കളും ബ്രിഡ്ജ് ഇന്ത്യയും ചേര്‍ന്ന് നല്‍കുന്ന അംഗീകാരം ചിരഞ്ജീവിയുടെ കരിയറിലെ മറ്റൊരു സുപ്രധാന നേട്ടമാണ്. 2024ല്‍ ചിരഞ്ജീവിയെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.

Latest Stories

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി

'കാനഡയെ ഒരു കൊല്ലത്തിനുള്ളിൽ ചൈന വിഴുങ്ങും'; ഗോൾഡൻ ഡോം പദ്ധതിയോട് മുഖംതിരിച്ചതിൽ മുന്നറിയിപ്പുമായി ട്രംപ്

മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി 28ന്

ഇന്‍സോംനിയ പരിപാടി മുന്‍നിര്‍ത്തി 35 ലക്ഷം തട്ടി; മെന്റലിസ്റ്റ് ആദിക്കെതിരെ കൊച്ചി സ്വദേശിയുടെ പരാതിയില്‍ കേസ്; പ്രതിപ്പട്ടികയില്‍ സംവിധായകന്‍ ജിസ് ജോയിയും

'മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും'; ശശി തരൂർ കടുത്ത അതൃപ്‌തിയിൽ