മോഹന്‍ലാലില്‍ കൂടുതല്‍ ആകര്‍ഷിച്ചത് ഇക്കാര്യം.. ജീവിതത്തിലെ ഏറ്റവും വലിയ ഫാന്‍ ബോയ് മൊമന്റ്; കുറിപ്പുമായി കരണ്‍ ജോഹര്‍

മോഹന്‍ലാലിനെ നേരിട്ട് കണ്ടപ്പോഴുള്ള അനുഭവം വെളിപ്പെടുത്തി ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മോഹന്‍ലാലെന്നും തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ വിനയമാണെന്നും കരണ്‍ ജോഹര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

”കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ മോഹന്‍ലാല്‍ സാറിനെ ആദ്യമായി കണ്ടുമുട്ടി. ജീവിതത്തിലെ ഏറ്റവും വലിയ ഫാന്‍ മൊമന്റുകളില്‍ ഒന്നായിരുന്നു അത്. ഫാമിലി വെഡ്ഡിംഗിന് വേണ്ടി ഞങ്ങളൊരു വിമാനത്തിലായിരുന്നു യാത്ര. സത്യത്തില്‍ ആ നിമിഷം മുതല്‍ ഞാന്‍ അമ്പരന്നിരിക്കുകയായിരുന്നു.”

”ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് അദ്ദേഹം. എന്നാല്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ അടങ്ങാത്ത വിനയമാണ്. നല്ല മനസുള്ള ഒരു ഇതിഹാസം. സാറിനെ കണ്ടതിലും പരിചയപ്പെടാന്‍ കഴിഞ്ഞതിലും എനിക്ക് അഭിമാനമുണ്ട്” എന്നാണ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കരണ്‍ ജോഹര്‍ പറയുന്നത്.

അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. പൂര്‍ണ്ണമായും രാജസ്ഥാനില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ലൊക്കേഷന്‍ ജയ്‌സാല്‍മീര്‍ ആണ്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും ഹരിപ്രശാന്ത് വര്‍മ്മയും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Latest Stories

വിസി നിയമനത്തില്‍ നിര്‍ണായക ഉത്തരവ്; നിയമനം മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമത്തിലെന്ന് സുപ്രീംകോടതി

രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക്; ലഗേജ് എത്തിയിട്ടും യുവതി എത്തിയില്ല, തിരച്ചില്‍ ഊര്‍ജ്ജിതം

ജയയെ ബിന്ദുവായി ചിത്രീകരിച്ച് ആള്‍മാറാട്ടം; ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് രണ്ട് സ്ത്രീകള്‍

ബി സുദർശൻ റെഡ്ഡി ഇന്ത്യാസഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ജിമ്മിൽ കയറി മോഷണം; ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ കേസെടുത്ത് പൊലീസ്

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; പ്രതി അസ്ഫാക് ആലത്തിന് ജയിലിനുള്ളിൽ മർദ്ദനം, സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിച്ചു

സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്; ഹാജരാകാൻ നിർദേശം

'അവയവദാന ഏജന്‍സിയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു'; നെഫ്രോളജി വിഭാഗം മേധാവിക്ക് മെമ്മോ

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി