ഈ വീട്ടില്‍ ഭക്ഷണം തൂക്കി നോക്കിയാണ് കഴിക്കുക; വിരാടിന്റെ ഫിറ്റ്‌നസ് രഹസ്യം പങ്കുവെച്ച് അനുഷ്‌ക

ഏറെ ആരാധകരുള്ള താരദമ്പതികളാണ് അനുഷ്‌ക്ക ശര്‍മ്മയും വിരാട് കോഹ്‌ലിയും. ലോക്ഡൗണില്‍ പാചക, വര്‍ക്കൗട്ട് വീഡിയോകള്‍ അടക്കം പങ്കുവെച്ച് താരങ്ങള്‍ ആരാധകരുടെ മനം കവര്‍ന്നിരുന്നു. മെഷീന്‍ വെച്ച് ഭക്ഷണം തൂക്കി നോക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

വിരാടിന്റെ ഫിറ്റ്‌നസ് രഹസ്യമാണ് അനുഷ്‌ക്ക പങ്കുവെച്ചിരിക്കുന്നത്. “”ഈ വീട്ടില്‍ അളന്നാണ് ഭക്ഷണം കഴിക്കുക”” എന്ന ക്യാപ്ഷനോടെയാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഭക്ഷണത്തിന്റെ ഭാരം മെഷീനില്‍ വെച്ച് അളന്നു നോക്കുന്ന വീഡിയോയാണിത്.

വിരാടാണ് വീഡിയോ ദൃശ്യം പകര്‍ത്തിയതെന്നും അനുഷ്‌ക്ക മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. ഭക്ഷണത്തിന്റെ തൂക്കം നൂറ് വരെ മാത്രമേ പാടുള്ളുവെന്ന് വിരാടും അനുഷ്‌ക്കയും പറയുന്നതായും ചിരിക്കുന്നതായും വീഡിയോയില്‍ കേള്‍ക്കാം. ലോക്ഡൗണില്‍ ഒന്നിച്ച് ചെലവഴിക്കാന്‍ ലഭിച്ച സമയം ആഘോഷമാക്കുകയാണ് അനുഷ്‌ക്കയും വിരാട്ടും.

വിവാഹം കഴിഞ്ഞ് ആറു മാസത്തിനിടെ തനിക്ക് വിരാടിനൊപ്പം ചെലവഴിക്കാന്‍ സാധിച്ചത് വെറും 21 മാസം മാത്രമാണ് എന്ന് അനുഷ്‌ക്ക ഫിലിം കമ്പാനിയനോട് വെളിപ്പെടുത്തിയിരിന്നു. പരസ്പരം സ്നേഹിച്ചാണ് ഓരോ ദിവസവും തങ്ങള്‍ ജീവിക്കുന്നതെന്നും അനുഷ്‌ക വ്യക്തമാക്കിയിരുന്നു.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന