ബച്ചന് രക്ഷകനായി ആരാധകന്‍, നന്ദി പറഞ്ഞ് താരം; സംഭവം ഇതാണ്..

ട്രാഫിക് ബ്ലോക്കില്‍ കുടങ്ങിയ അമിതാഭ് ബച്ചനെ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിച്ച് ആരാധകന്‍. ലിഫ്റ്റ് തന്നയാള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ബിഗ് ബി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആരാധകന്റെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന തന്റെ ചിത്രവും അമിതാഭ് ബച്ചന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘സവാരിക്ക് നന്ദി സുഹൃത്തേ.. നിങ്ങളെ അറിയില്ല.. എന്നാല്‍ നിങ്ങള്‍ എന്നെ നിര്‍ബന്ധിച്ച് ജോലിസ്ഥലത്ത് കൃത്യസമയത്ത് എത്തിച്ചു. മഞ്ഞ ടീ ഷര്‍ട്ടിട്ട തൊപ്പി ധരിച്ച സുഹൃത്തിന് നന്ദി” എന്നാണ് ബച്ചന്‍ കുറിച്ചത്. പോസ്റ്റിന് താഴെ നിരവധി കമന്റുകളും എത്തുന്നുണ്ട്.

അതേസമയം, നാഗ് അശ്വിന്റെ ‘പ്രോജക്ട് കെ’യുടെ ചിത്രീകരണത്തിലാണ് ബച്ചന്‍ ഇപ്പോള്‍. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ സെറ്റില്‍ വച്ച് താരത്തിന് പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തി വച്ചിരുന്നു. കുറച്ച് നാളുകളായി വിശ്രമത്തില്‍ കഴിയുകയായിരുന്നു ബച്ചന്‍.

അടുത്തിടെ, റിഭു ദാസ് ഗുപ്ത രചനയും സംവിധാനവും നിര്‍വഹിച്ച ‘സെക്ഷന്‍ 84’ന്റെ സെറ്റിലും അദ്ദേഹം ജോയിന്‍ ചെയ്തിരുന്നു. ഡയാന പെന്റി, അഭിഷേക് ബാനര്‍ജി, നിമ്രത് കൗര്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി