'ഐശ്വര്യാ... ഒന്ന് ഇങ്ങോട്ട് നോക്കൂ', ആലിയയെ കണ്ട് ആര്‍ത്തുവിളിച്ച് പാപ്പരാസികള്‍; മെറ്റ് ഗാലയില്‍ ആളുമാറിപ്പോയി, വീഡിയോ

മെറ്റ് ഗാലയില്‍ പങ്കെടുത്ത നടി ആലിയ ഭട്ടിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഒരു ലക്ഷം മുത്തുകള്‍ കൊണ്ടുണ്ടാക്കിയ വൈറ്റ് ഗൗണ്‍ ആയിരുന്നു ആലിയ അണിഞ്ഞിരുന്നത്. എന്നാല്‍ മെറ്റ് ഗാലയിലെ പാപ്പരാസികള്‍ക്ക് ഇത് ആലിയയാണെന്ന് മനസിലായില്ല എന്ന കാര്യമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

മെറ്റ് ഗാലയില്‍ എത്തിയ ആലിയയെ ഐശ്വര്യ എന്നാണ് ന്യൂയോര്‍ക്കിലെ പാപ്പരാസികള്‍ വിളിക്കുന്നത്. ”ഐശ്വര്യാ… ഇങ്ങോട്ട് നോക്കൂ,” എന്ന് ആര്‍ത്തുവിളിച്ച് ആലിയയോട് പോസ് ചെയ്യാന്‍ ആവശ്യപ്പെടുന്ന പാപ്പരാസികളെ വീഡിയോയില്‍ കാണാം.

പാപ്പരാസികള്‍ക്ക് തെറ്റുപറ്റിയാതാണെന്നു മനസ്സിലായിട്ടും ചെറു ചിരിയോടെയാണ് ആലിയ റെഡ് കാര്‍പെറ്റില്‍ ചുവടുവച്ചത്. ”തെറ്റായ ഐഡന്റിറ്റിയുടെ കേസാണിത്. പാശ്ചാത്യ മാധ്യമങ്ങള്‍ ആലിയ ഭട്ടിനെ മെറ്റ് ഗാലയില്‍ ‘ഐശ്വര്യ’യെന്ന് വിളിക്കുന്നു,” എന്ന അടിക്കുറിപ്പോടെ ഈ വീഡിയോ വൈറലാവുകയാണ്.

അതേസമയം, ഡിസൈനര്‍ പ്രബല്‍ ഗുരുങ്ങും ടീമും ചേര്‍ന്നാണ് ആലിയയുടെ ഗൗണ്‍ ഒരുക്കിയത്. മോഡല്‍ ക്ലോഡിയ ഷിഫറിന്റെ 1992-ലെ ചാനല്‍ ബ്രൈഡല്‍ ലുക്കാണ് താരം തിരഞ്ഞെടുത്തത്. മെറ്റ് ഗാലയുടെ ഈ വര്‍ഷത്തെ കോസ്റ്റ്യൂം ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിബിഷന് ‘കാള്‍ ലാഗര്‍ഫെല്‍ഡ്: എ ലൈന്‍ ഓഫ് ബ്യൂട്ടി’ എന്നാണ് പേരു നല്‍കിയിരിക്കുന്നത്.

Latest Stories

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്