പരാജയം സ്റ്റാര്‍ എന്ന വിളികള്‍ അവസാനിക്കുമോ? ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ആയി അക്ഷയ് കുമാര്‍ എത്തുന്നു; 'കേസരി 2'വിന് അവകാശവാദങ്ങളുമായി അക്ഷയ് കുമാര്‍

ഒരു കാലത്ത് ബോക്‌സ് ഓഫീസ് വിജയത്തിന്റെ പര്യായമായിരുന്ന അക്ഷയ് കുമാര്‍ എന്ന നടന് കഴിഞ്ഞ കുറച്ചു കാലമായി അത്ര നല്ല സമയമല്ല. 2016ല്‍ പുറത്തിറങ്ങിയ എയര്‍ലിഫ്റ്റ് മുതല്‍ 2021ല്‍ പുറത്തിറങ്ങിയ സൂര്യവന്‍ഷി വരെ അധികം തളരാതെ പിടിച്ചു നിന്ന അക്ഷയ്ക്ക് എന്നാല്‍ പിന്നീടങ്ങോട്ട് നേരിടേണ്ടി വന്നത് വന്‍ ഫ്‌ളോപ്പുകളായിരുന്നു. അതുകൊണ്ട് തന്നെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ അക്ഷയ് കുമാറിന്റെതായി പുറത്തിറങ്ങാന്‍ പോകുന്ന ‘കേസരി ചാപ്റ്റര്‍ 2’.

ഇതുവരെയുള്ള അക്ഷയ് കുമാര്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമായിരിക്കും കേസരി 2. കഥകളിയിലെ പച്ച വേഷത്തില്‍ സിനിമയിലെ തന്റെ ക്യാരക്ടര്‍ ലുക്ക് പോസ്റ്ററും അക്ഷയ് പങ്കുവച്ചിരുന്നു. അഭിഭാഷക വേഷത്തിലാണ് ചിത്രത്തില്‍ അക്ഷയ് കുമാര്‍ എത്തുന്നത്. 1919ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതാവ് ബാരിസ്റ്റര്‍ സി. ശങ്കരന്‍ നായര്‍ നടത്തിയ പോരാട്ടങ്ങളാണ് ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നത്.

ഒരുപാട് ഇമോഷന്‍സും ഡ്രാമയുമുള്ള ഒരു പക്കാ കോര്‍ട്ട്റൂം സിനിമയായിരിക്കും ‘കേസരി 2’ എന്നാണ് റിപോര്‍ട്ടുകള്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്റോയ് കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്നു സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍. അദ്ദേഹത്തിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

യഥാര്‍ഥ സംഭവങ്ങള്‍ക്കൊപ്പം ശങ്കരന്‍ നായരുടെ ചെറുമകനും സാഹിത്യകാരനുമായ രഘു പാലാട്ടും അദ്ദേഹത്തിന്റെ ഭാര്യ പുഷ്പ പാലാട്ടും ചേര്‍ന്ന് എഴുതിയ ‘ദി കേസ് ദാറ്റ് ഷൂക്ക് ദി എംപയര്‍’ എന്ന പുസ്‌കത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളുന്നതാണ് സിനിമ. മാധവന്‍, അനന്യ പാണ്ഡെ എന്നിവര്‍ സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കരണ്‍ സിംഗ് ത്യാഗി ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

അമൃതപാല്‍ സിംഗ് ബിന്ദ്ര, അക്ഷത് ഗില്‍ഡിയല്‍, സുമിത് സക്‌സേന, കരണ്‍ സിംഗ് ത്യാഗി എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ധര്‍മ്മ പ്രൊഡക്ഷന്‍സ് ആണ് സിനിമയുടെ നിര്‍മാണം. ഏപ്രില്‍ 18-നാണ് ‘കേസരി ചാപ്റ്റര്‍ 2’ റിലീസ് ചെയ്യുന്നത്. എന്തായാലും സിനിമ അക്ഷയ് കുമാറിന്റെ ഒരു ഗംഭീര തിരിച്ചുവരവിന് വഴിയൊരുക്കും എന്നാണ് ആരാധകര്‍ അടക്കമുള്ളവരുടെ പ്രതീക്ഷ.

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി