ഒരു മില്യണ്‍ ഡോളര്‍ ചിത്രം.. ദേസി ലുക്കില്‍ കിം കദാര്‍ഷിയന്‍, ഒപ്പം ഐശ്വര്യയും!

അനന്ത്-രാധിക വിവാഹാഘോഷത്തില്‍ എത്തിയ പ്രധാന സെലിബ്രിറ്റികളില്‍ ഒരാളാണ് കിം കദാര്‍ഷിയന്‍. ഐശ്വര്യയ്‌ക്കൊപ്പമുള്ള കിമ്മിന്റെ ഒരു സെല്‍ഫി ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അനന്തിന്റെയും രാധികയുടെയും ശുഭ് ആശിര്‍വാദ് ചടങ്ങില്‍ നിന്നുള്ള ചിത്രമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ദേസി ലുക്കിലാണ് ഐശ്വര്യക്കൊപ്പം കിം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഐശ്വര്യയെ ക്യൂന്‍ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് കിം ചിത്രം ഇന്‍സ്റ്റ സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് അംബാനി കല്യാണത്തില്‍ പങ്കെടുക്കാനായി എത്തിയത്. കിമ്മിനൊപ്പം സഹോദരി ക്ലോ കദാര്‍ഷിയനും എത്തിയിരുന്നു.

അതേസമയം, വിവാഹച്ചടങ്ങുകളില്‍ ഐശ്വര്യ റായ് മകള്‍ക്കൊപ്പം എത്തിയത്. എന്നാല്‍ അഭിഷേക് ബച്ചന്‍ പിതാവ് അമിതാഭ് ബച്ചന്‍, ജയാ ബച്ചന്‍ സഹോദരി ശ്വേത, ശ്വേതയുടെ ഭര്‍ത്താവും മക്കളും ഒന്നിച്ചാണ് അംബാനി കല്യാണത്തിന് എത്തിയത്.

ബച്ചന്‍ കുടുംബവും ഒന്നിച്ചാണ് അനന്തിനും രാധികയ്ക്കുമൊപ്പവും ഫോട്ടോയ്ക്ക് പോസ് ചെയ്തത്. എന്നാല്‍ ഐശ്വര്യയും മകള്‍ ആരാധ്യയും ഒറ്റയ്ക്കാണ് വിവാഹത്തിനെത്തിയതും ഫോട്ടോയ്ക്ക് പോസ് ചെയ്തതും. ബച്ചന്‍ കുടുംബവുമായി രസത്തിലല്ല ഐശ്വര്യ എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി