നൈറ്റ് ഡ്രസ് ധരിച്ച് വിമാനത്താവളത്തില്‍? ഉര്‍വശിക്ക് ട്രോള്‍പൂരം

ബോളിവുഡിലെ ഗ്ലാമര്‍ താരമാണ് ഉര്‍വശി റൗട്ടേല. താരത്തിന്റെ ഫാഷന്‍ ചോയ്‌സുകളും ലക്ഷ്വറി വസ്ത്രങ്ങളും ഫാഷന്‍ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകാറുണ്ട്. എന്നാല്‍ ഒരു വസ്ത്രത്തിന്റെ പേരില്‍ ഇപ്പോള്‍ ട്രോളുകളില്‍ നിറഞ്ഞിരിക്കുകയാണ് ഉര്‍വശി.

താരത്തിന്റെ പുതിയ എയര്‍പോര്‍ട്ട് ലുക്ക് ആണ് ഇതിന് കാരണമായിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള സാറ്റിന്‍ വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. കാഴ്ചയില്‍ നൈറ്റ് ഡ്രസ്സിനെ ഓര്‍മിപ്പിക്കുന്നതാണ് ഈ വസ്ത്രം.

ഈ ലുക്ക് വൈറലായതോടെ രസകരമായ കമന്റുകളും ട്രോളുകളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കിടക്കയില്‍ നിന്നും നേരെ വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചോ എന്നാണ് പലരും ചോദിക്കുന്നത്.

എന്നാല്‍ ഇഷ്ടമുള്ളത് ധരിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഫാഷന്‍ എന്തെന്ന് അറിയാത്തവരാണ് ഇത്തരം പരിഹാസ്യമായ കമന്റുകള്‍ ചെയ്യുന്നതെന്നും താരത്തിന്റെ ആരാധകര്‍ മറുപടി നല്‍കുന്നുമുണ്ട്.

ഫാഷന്‍ റാംപില്‍ തന്റെതായ സ്റ്റേറ്റ്‌മെന്റ് സൂക്ഷിക്കാറുള്ള താരം മാസങ്ങള്‍ക്ക് 85 കിലോ ഭാരമുള്ള വസ്ത്രം ധരിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 40 ലക്ഷം രൂപയായിരുന്നു ഈ ഗൗണിന്റെ വില.

Latest Stories

ഇപിക്കെതിരെ മാധ്യമങ്ങളില്‍ ആസൂത്രിത നീക്കങ്ങള്‍ നടന്നു; ഇനി നിയമപരമായി കൈകാര്യം ചെയ്യും; ലോഹ്യം പറയരുതെന്ന് പറയുന്നത് ശരിയായ രാഷ്ട്രീയസംസ്‌കാരമല്ലെന്ന് സിപിഎം

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അന്തിമ കണക്കുകള്‍ പുറത്തുവിട്ടു; കേരളത്തില്‍ രേഖപ്പെടുത്തിയത് 71.27 % പോളിങ്; ഏറ്റവും കൂടുതല്‍ വടകരയില്‍, കുറവ് പത്തനംതിട്ടയില്‍

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ