ബോളിവുഡിലെ ഗ്ലാമര്‍ താരമാണ് ഉര്‍വശി റൗട്ടേല. താരത്തിന്റെ ഫാഷന്‍ ചോയ്സുകളും ലക്ഷ്വറി വസ്ത്രങ്ങളും ഫാഷന്‍ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകാറുണ്ട്. എന്നാല്‍ ഒരു വസ്ത്രത്തിന്റെ പേരില്‍ ഇപ്പോള്‍ ട്രോളുകളില്‍ നിറഞ്ഞിരിക്കുകയാണ് ഉര്‍വശി.
താരത്തിന്റെ പുതിയ എയര്‍പോര്‍ട്ട് ലുക്ക് ആണ് ഇതിന് കാരണമായിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള സാറ്റിന് വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. കാഴ്ചയില്‍ നൈറ്റ് ഡ്രസ്സിനെ ഓര്‍മിപ്പിക്കുന്നതാണ് ഈ വസ്ത്രം.
ഈ ലുക്ക് വൈറലായതോടെ രസകരമായ കമന്റുകളും ട്രോളുകളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കിടക്കയില്‍ നിന്നും നേരെ വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചോ എന്നാണ് പലരും ചോദിക്കുന്നത്.
എന്നാല്‍ ഇഷ്ടമുള്ളത് ധരിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഫാഷന്‍ എന്തെന്ന് അറിയാത്തവരാണ് ഇത്തരം പരിഹാസ്യമായ കമന്റുകള്‍ ചെയ്യുന്നതെന്നും താരത്തിന്റെ ആരാധകര്‍ മറുപടി നല്‍കുന്നുമുണ്ട്.
Read more
ഫാഷന്‍ റാംപില്‍ തന്റെതായ സ്റ്റേറ്റ്മെന്റ് സൂക്ഷിക്കാറുള്ള താരം മാസങ്ങള്‍ക്ക് 85 കിലോ ഭാരമുള്ള വസ്ത്രം ധരിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 40 ലക്ഷം രൂപയായിരുന്നു ഈ ഗൗണിന്റെ വില.