മുടി മോശമായാല്‍ കാലില്‍ വെടി വയ്ക്കുമെന്ന് അഭിഷേക് പറഞ്ഞു, ശരിക്കും വെടിവച്ചു, പത്ത് ദിവസത്തോളം നടക്കാനായില്ല..; വെളിപ്പെടുത്തി ഹെയര്‍ സ്റ്റൈലിസ്റ്റ്

അഭിഷേക് ബച്ചനെതിരെ ആരോപണവുമായി ഹെയര്‍ സ്റ്റൈലിസ്റ്റ് ആലിം ഹക്കീം. ‘ദസ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മുടി സ്റ്റൈല്‍ ചെയ്തു കൊണ്ടിരുന്ന തന്നോട്, മോശമായാല്‍ കാലില്‍ വെടി വയ്ക്കുമെന്ന് അഭിഷേക് പറഞ്ഞതായും, ഒരു പ്രോപ് ഗണ്‍ ഉപയോഗിച്ച് വെടി വച്ചതിനാല്‍ തനിക്ക് പത്ത് ദിവസത്തോളം നടക്കാന്‍ പോലും പറ്റിയില്ല എന്നാണ് ആലിം പറയുന്നത്.

”കാനഡയില്‍ നടന്ന ദസ് സിനിമയ്ക്കായി എല്ലാവരുടെയും മുടി ഞാനാണ് സെറ്റ് ചെയ്തത്. എന്തോ കാരണത്താല്‍ അനുഭവ് സിന്‍ഹയുടെ എല്ലാ സഹായികള്‍ക്കും അസുഖം വന്നു. പകരക്കാരന്‍ ആയാണ് എന്നെ നിയമിച്ചത്. ഞാന്‍ അഭിഷേക് ബച്ചന്റെ സഹായിയായി. അഞ്ച് ദിവസം ഞാന്‍ വര്‍ക്ക് ചെയ്തു. ഷോട്ടുകള്‍ക്കിടെ തുടര്‍ച്ച നിലനിര്‍ത്താനായി ഞാന്‍ നന്നായി തന്നെ പ്രവര്‍ത്തിച്ചു.”

”അപ്പോള്‍ അഭിഷേക് ബച്ചന്‍ പറഞ്ഞു, ‘ആലിം നീ മുടി ശരിയാക്കി, ശരിയാക്കി കണ്ടിന്യൂവിറ്റി എങ്ങാനും കളഞ്ഞാല്‍ കാലില്‍ വെടി വയ്ക്കും’ എന്ന്. അദ്ദേഹത്തിന്റെ കൈയ്യില്‍ ഒരു പ്രോപ് ഗണ്ണും ഉണ്ടായിരുന്നു. അത് പറഞ്ഞ് തമാശയോടെ അദ്ദേഹം നിലത്തേക്ക് വെടിയുതിര്‍ത്തു. എന്നാല്‍ ബുള്ളറ്റ് തെറിച്ച് എന്റെ കാലില്‍ കൊണ്ടു.”

”ഭയങ്കര വേദനയായി, 10 ദിവസത്തേക്ക് എനിക്ക് നടക്കാന്‍ കഴിഞ്ഞില്ല” എന്നാണ് ആലിം ഹക്കീം ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 2005ല്‍ അനുഭവ് സിന്‍ഹയുടെ സംവിധാനത്തില്‍ എത്തിയ ചിത്രമാണ് ദസ്. സഞ്ജയ് ദത്ത്, സുനില്‍ ഷെട്ടി, ഇഷ ഡിയോള്‍, ശില്‍പ്പ ഷെട്ടി, സയീദ് ഖാന്‍ എന്നിവരാണ് ചിത്രത്തിലുണ്ടായ മറ്റ് താരങ്ങള്‍.

അതേസമയം, ബച്ചന്‍ കുടുംബവുമായുള്ള നല്ല ബന്ധത്തെ കുറിച്ചും ആലിം ഹക്കീം അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് പതിറ്റാണ്ടുകളായി ബച്ചന്‍ കുടുംബവുമായി ബന്ധമുണ്ട്. മരിക്കുന്നതിന് മുമ്പ് തന്റെ പിതാവ് അമിതാഭ് ബച്ചന് വേണ്ടിയാണ് ജോലി ചെയ്തത്. ഒരു തവണ മുടി മുറിക്കുന്നതിനിടെ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. അഭിഷേക് കുഞ്ഞായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ അച്ഛന്‍ മൊട്ടയടിച്ചിട്ടുണ്ടെന്നും ആലിം പറഞ്ഞു.

Latest Stories

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം