സെക്സ് സീനുകളില്‍ അഭിനയിക്കുന്നത് നിര്‍ത്തി, അച്ഛനായ ശേഷം അതൊക്കെ അസ്വസ്ഥതയുണ്ടാക്കുന്നു: അഭിഷേക് ബച്ചന്‍

മകള്‍ ആരാധ്യ ജനിച്ചതിന് ശേഷം സെക്‌സ് സീനുകളില്‍ അഭിനിക്കാറില്ലെന്ന് അഭിഷേക് ബച്ചന്‍. അത്തരം സിനിമകളില്‍ അഭിനയിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. മകള്‍ക്ക് കൂടി കാണാന്‍ സാധിക്കുന്ന സിനിമകളിലേ ഇപ്പോള്‍ അഭിനയിക്കാറുള്ളു എന്നാണ് അഭിഷേക് ബച്ചന്‍ പറയുന്നത്. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ സംസാരിച്ചത്.

”സെക്സ് സീനുകളില്‍ അഭിനയിക്കുന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഒറ്റയ്ക്ക് ഇരുന്ന് ഒരു ഷോ കാണുകയാണെങ്കിലും പെട്ടെന്ന് സ്‌ക്രീനില്‍ ഇത്തരം സീനുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അസ്വസ്ഥത തോന്നാറുണ്ട്. ഞാന്‍ മുമ്പും പറഞ്ഞിട്ടുള്ള കാര്യമാണിത്, ഒരു പെണ്‍കുട്ടിയുടെ അച്ഛനായ ശേഷം എന്റെ മകള്‍ക്ക് കൂടി കാണാന്‍ പറ്റുന്ന ചിത്രങ്ങളിലാണ് ഞാന്‍ അഭിനയിക്കാറുള്ളു.”

”ഇത് എല്ലാവരും പാലിക്കേണ്ട തത്ത്വമായിട്ടല്ല പറയുന്നത്. എങ്കിലും അവള്‍ക്ക് എന്ത് തോന്നുമെന്ന് എനിക്കറിയില്ല. പക്ഷേ അവളുടെ ഭാഗവും ഞാന്‍ ചിന്തിക്കേണ്ടിയിരിക്കുന്നു” എന്നാണ് അഭിഷേക് ബച്ചന്‍ പറയുന്നത്. ആരാധ്യയെ വളര്‍ത്തുന്നതിനെ കുറിച്ചും അഭിഷേക് ബച്ചന്‍ ഒരു അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

”മാതാപിതാക്കള്‍ മികച്ച അധ്യാപകരാണോയെന്ന് എനിക്കറിയില്ല. കുട്ടികളെ ശരിയായ വഴിക്ക് നയിക്കാനുള്ള വികാരങ്ങളും ആഗ്രഹങ്ങളുമാണ് അവരോടുള്ള സമീപനത്തില്‍ പ്രതിഫലിക്കുന്നത്. എന്റെ മാതാപിതാക്കള്‍ പെരുമാറുന്നത് കണ്ടാണ് ഞാന്‍ പഠിക്കുന്നതും കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതും. സ്വയം തീരുമാനങ്ങളെടുക്കാന്‍ അവര്‍ എനിക്ക് സ്വാതന്ത്ര്യം തന്നിട്ടുണ്ട്.”

”എന്നാല്‍ ഏതെങ്കിലും ഘട്ടത്തില്‍ പ്രതിസന്ധി നേരിട്ടാല്‍ മാതാപിതാക്കളാണ് ഈ സാഹചര്യത്തിലെങ്കില്‍ എന്തായിരിക്കും ചെയ്യുകയെന്ന് സ്വയം ചോദിക്കും. നിങ്ങള്‍ എന്റെ പിതാവുമായാണ് എന്നെ താരതമ്യം ചെയ്യുന്നതെങ്കില്‍ ഏറ്റവും മികച്ചതിനോടാണ് നിങ്ങളുടെ താരതമ്യം” എന്നാണ് അഭിഷേക് ബച്ചന്‍ പറയുന്നത്.

Latest Stories

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം