ആമിർ ഖാനെ 'ബഹിഷ്കരിക്കണം'; പാളുമോ 'സിത്താരേ സമീൻ പർ'?

വർഷങ്ങൾക്ക് ശേഷം ആമിർ ഖാന്റേതായി പുറത്തിറങ്ങാൻ പോകുന്ന സിനിമയാണ് ‘സിത്താരേ സമീൻ പർ’. എന്നാൽ കഴിഞ്ഞ ദിവസം സിനിമയുടെ ട്രെയ്ലർ എത്തിയത് മുതൽ ബഹിഷ്‌കരണാഹ്വാനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.

സിനിമയുടെ ട്രെയിലർ ലോഞ്ച് ചെയ്യുന്നതിന് മണിക്കൂറുകൾക്ക് തൊട്ടുമുൻപ് ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ എക്സ് ഹാൻഡിൽ ഓപ്പറേഷൻ സിന്ദൂറിലെ നായകന്മാരെ അഭിവാദ്യം ചെയ്തുകൊണ്ട് ഒരു പോസ്റ്റ് പങ്കിട്ടിരുന്നു. ഇതോടെയാണ് ആമിർ ഖാൻ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്. തുടക്കത്തിൽ ഈ വിഷയത്തിൽ മൗനം പാലിച്ച നടൻ തന്റെ സിനിമയുടെ വിജയം ഉറപ്പാക്കാൻ വേണ്ടിയാണ് ഇത്തരമൊരു പോസ്റ്റ് പങ്കുവച്ചത് എന്നും ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടാണെന്നുമാണ് സോഷ്യൽ മീഡിയയുടെ ആരോപണം. ഇതിനെ തുടർന്നാണ് ആമിറിന്റെ സിനിമ കാണരുതെന്ന് ഒരു വിഭാഗം പറയുന്നത്.

ഇതുകൂടാതെ ആമിറിന്റെ തുർക്കിയിലെ പഴയ ഒരു വീഡിയോ ക്ലിപ്പ് വീണ്ടും ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതും പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മുമ്പ് വിവാദങ്ങൾക്ക് കാരണമായ തുർക്കി പ്രഥമ വനിത എമിൻ എർദോഗനുമായി ആമിർ നടത്തിയ കൂടികാഴ്ചയാണ് വീഡിയോയിൽ ഉള്ളത്. തുർക്കി ടൂറിസം ബഹിഷ്കരിച്ചത് പോലെ തുർക്കിയിൽ പോയ നടന്റെ പടവും ബഹിഷ്കരിക്കണം എന്നാണ് മിക്ക ആളുകളും പറയുന്നത്.

കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ഇന്ത്യ-പാക് സംഘർഷാവസ്ഥയിൽ തുർക്കി പാകിസ്ഥാന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്ന് തുർക്കിയെ ബഹിഷ്കരിക്കാൻ തുടങ്ങിയിരിക്കുകയാണ് പലരും. ഇതിനിടയിലാണ് ആമിറിന്റെ ഈ വീഡിയോ ചർച്ചയാകുന്നത്. എന്നാൽ ഈ കൂടിക്കാഴ്ച ഇപ്പോഴത്തെ സംഘർഷാവസ്ഥ ഉണ്ടാകുന്നതിന് എത്രയോ വർഷങ്ങൾക്ക് മുൻപാണ് നടന്നത് എന്ന് ആമിറുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ‘ലാൽ സിംഗ് ഛദ്ദ’ സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് ആമിർ തുർക്കി പ്രഥമവനിതയെ കണ്ടത് എന്നാണ് പറയുന്നത്.

അത് മാത്രമല്ല, സിനിമ കോപ്പിയടി ആണെന്നുള്ള ട്രോളുകളും വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ആമിർ ഖാന്റെ സൂപ്പർഹിറ്റ് സിനിമകളിലൊന്നായ ‘താരേ സമീൻ പർ’ എന്ന സിനിമയുടെ രണ്ടാം ഭാഗമായി എത്തുന്ന സിത്താരേ സമീൻ പർ ‘ചാമ്പ്യൻസ്’ എന്ന സ്പാനിഷ് ചിത്രത്തിന്റെ റീമേക്കാണ് എന്നും കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. സ്പാനിഷ് ചിത്രത്തിന്റെ സീൻ ബൈ സീൻ കോപ്പി ആണെന്നും ഒരു മാറ്റവുമില്ലാതെയാണ് ആമിർ ഹിന്ദിയിലേക്ക് ചിത്രം എടുത്തിരിക്കുന്നത് എന്നാണ് പ്രധാന വിമർശനം. ഡൗൺ സിൻഡ്രോമുളള കൗമാരക്കാരെ ബാസ്‌ക്കറ്റ്‌ബോൾ പഠിപ്പിച്ച് മത്സരത്തിന് തയാറാക്കുകയെന്ന ദൗത്യം ഏറ്റെടുക്കുന്ന കായികാധ്യാപകന്റെ വേഷമാണ് ആമിർ ഖാൻ ചെയ്യുന്നത്.

ടോം ഹാങ്ക്‌സിന്റെ ‘ഫോറസ്റ്റ് ഗംപ്’ ചിത്രത്തിന്റെ റീമേക്ക് ആയിരുന്ന ‘ലാൽ സിങ് ഛദ്ദ’ പരാജയപ്പെട്ടിട്ടും ആമിർ ഖാനെ പോലെ ഒരു നടൻ എന്തിനാണ് വീണ്ടും റീമേക്കുകൾക്ക് പിന്നാലെ പോകുന്നത് എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. എന്നാൽ നല്ല അഭിപ്രായങ്ങളും ട്രെയ്‌ലറിന് ലഭിക്കുന്നുണ്ട്.

ആമിർ ഖാന്റെ തിരിച്ചുവരവ് ഈ സിനിമയിലൂടെ പ്രതീക്ഷിക്കാമെന്നും ട്രെയ്ലറിൽ നടൻ തകർത്തിട്ടുണ്ടെന്നും അഭിപ്രായങ്ങളുണ്ട്. എല്ലാവരും ആക്ഷൻ, വയലൻസ് സിനിമകളുടെ പിന്നാലെ പോകുമ്പോൾ ഒരു സിംപിൾ ഫീൽ ഗുഡ് ഡ്രാമയിലൂടെ എങ്ങനെ ഹിറ്റടിക്കാം എന്ന് ആമിർ കാണിച്ചുതരുമെന്നും കമന്റുകളുണ്ട്. ചിത്രത്തിൽ നടി ജെനീലിയ ദേശ്മുഖും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ‘ശുഭ് മംഗൾ സാവ്ധാൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആർഎസ് പ്രസന്നയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശർമ്മ ആണ് തിരക്കഥ ഒരുക്കുന്നത്. ശങ്കർ -എഹ്‌സാൻ -ലോയ് ആണ് സംഗീതം. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററിലെത്തുന്ന ആമിർ ഖാൻ സിനിമയാണിത്. ആമിർ ഖാൻ ടാക്കീസ് നിർമ്മിച്ച ചിത്രം ജൂൺ 20ന് ആണ് റിലീസ് ചെയ്യുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക