ഞാനൊരു മുഴുക്കുടിയന്‍ ആയിരുന്നു, രാത്രി മുഴുവന്‍ മദ്യപിക്കും, വലിക്കും.. പക്ഷെ: ആമിര്‍ ഖാന്‍

താനൊരു മുഴുക്കുടിയന്‍ ആയിരുന്നുവെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം ആമിര്‍ ഖാന്‍. തുടര്‍ച്ചയായി മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുമായിരുന്നു. സിനിമയില്‍ വന്നതിന് ശേഷമാണ് അതെല്ലാം ഉപേക്ഷിച്ചത് എന്നാണ് ആമിര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. നാനാപടേക്കര്‍ നടത്തിയ അഭിമുഖത്തിലാണ് ആമിര്‍ സംസാരിച്ചത്.

സിനിമാ ചിത്രീകരണത്തിന് കൃത്യസമയത്ത് എത്താറുണ്ടോ എന്ന നാനാ പടേക്കറിന്റെ ചോദ്യത്തിനാണ് തനിക്കുണ്ടായിരുന്ന ദുശ്ശീലങ്ങളെ കുറിച്ച് ആമിര്‍ ഖാന്‍ തുറന്നുപറഞ്ഞത്. അച്ചടക്കമില്ലാത്തയാള്‍ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. ഷൂട്ടിംഗിന് കൃത്യസമയത്ത് എത്താറുണ്ട്. സിനിമകളുടെ കാര്യത്തില്‍ അച്ചടക്കമുള്ളയാളാണെങ്കിലും ജീവിതത്തില്‍ അങ്ങനെയല്ല.

പൈപ്പ് വലിക്കാറുണ്ടായിരുന്നു. കുടിക്കുമ്പോള്‍ നന്നായി കുടിച്ചിരുന്നു. രാത്രി മുഴുവന്‍ ഇരുന്ന് കുടിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ മദ്യപാനം ഉപേക്ഷിച്ചു. തീവ്രമായി കാര്യങ്ങളെ സമീപിക്കുന്നയാളാണ് ഞാന്‍. അതുകൊണ്ട് എന്തുകാര്യമാണോ ചെയ്യുന്നത്, അതില്‍ തന്നെ തുടരും. ഇതത്ര നല്ല കാര്യമല്ല. അത് ഞാന്‍ തിരിച്ചറിയുന്നുണ്ട്.

ചെയ്യുന്നത് തെറ്റാണെന്ന് അറിയാമെങ്കിലും അത് നിര്‍ത്താന്‍ സ്വയം പറ്റാറില്ല എന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്. അതേസമയം, അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കാതെ തിരിച്ചുവരണമെന്ന് നാനാ പടേക്കര്‍ ആവശ്യപ്പെട്ടപ്പോള്‍ വര്‍ഷത്തില്‍ ഒരു സിനിമ ചെയ്യണമെന്ന് വിചാരിച്ചിരുന്നതായും എന്നാല്‍ മൂന്നുവര്‍ഷത്തില്‍ ഒരു സിനിമ ചെയ്യണമെന്നാണ് ഇപ്പോള്‍ ആലോചിക്കുന്നത് എന്നാണ് ആമിര്‍ മറുപടി നല്‍കിയത്.

2022ല്‍ പുറത്തിറങ്ങിയ ‘ലാല്‍ സിങ് ഛദ്ദ’ ആണ് ആമിറിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. എന്നാല്‍ സിനിമ തിയേറ്ററില്‍ ദുരന്തമായിരുന്നു. നിലവില്‍ ‘താരേ സമീന്‍ പര്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ‘സിതാരേ സമീന്‍ പര്‍’ ഒരുക്കുകയാണ് ആമിര്‍. സണ്ണി ഡിയോള്‍ നായകനാവുന്ന ‘ലാഹോര്‍ 1947’ എന്ന ചിത്രം നിര്‍മ്മിക്കുന്നുമുണ്ട് ആമിര്‍ ഖാന്‍.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ