പുലർച്ചെ ഒരു മണിക്ക് വരെ 95 ശതമാനം ഒക്യുപെൻസി; ആദ്യ ആഴ്ച്ചയിൽത്തന്നെ 100 കോടിയിലേക്ക്

രണ്ട് ദിവസം കൊണ്ട് ഗംഭീര മുന്നേറ്റവുമായി ബോളിവുഡ് ചിത്രം ഛാവ. ആദ്യ രണ്ട് ദിവസങ്ങളിൽ ഇന്ത്യൻ ബോക്സോഫീസിൽ നിന്നും 67 കോടിയിലധികം സമ്പാദിച്ചു ബോളിവുഡിൽ വീണ്ടും വിജയത്തിളക്കം നിറയ്ക്കുകയാണ് വിക്കി കൗശൽ-രശ്മിക മന്ദാന ചിത്രം. വാലന്റൈൻസ് ദിനത്തിലാണ് ഛാവ തിയേറ്ററുകളിലെത്തിയത്.

ആദ്യത്തെ ആഴ്ച തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. മാത്രമല്ല, തിരക്ക് കൂടിയതോടെ പല സ്ഥലങ്ങളിലും തീയേറ്ററുകളിലും രാവിലെ ഏഴ് മണി ഷോകളും അർധരാത്രി ഷോകളും ഏർപെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

മഹാരാഷ്ട്രയിലാണ് ചിത്രത്തിന് വൻ സ്വീകാര്യത ലഭിക്കുന്നത്. മറാത്താ യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജാവിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. മഹാരാജാവിന്റെ ഭാര്യ മഹാറാണി യേശുഭായ് ഭോൻസാലെ എന്ന കഥാപാത്രമായാണ് രശ്മിക മന്ദാന വേഷമിട്ടത്.

ലക്ഷ്മൺ ഉടേക്കർ ആണ് ഛാവ സംവിധാനം ചെയ്തത്. ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രമായാണ് ഛാവ പ്രേക്ഷകരിലേക്കെത്തിയത്. അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത, നീൽ ഭൂപാലം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. എആർ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.

Latest Stories

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം