"റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവരൊക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്": വിവാദമായി രശ്മി ആര്‍ നായരുടെ കുറിപ്പ്

പി.എസ്‌.സി റാങ്ക് ലിസ്റ്റില്‍ പേരുണ്ടായിട്ടും കമ്മീഷൻ ലിസ്റ്റ് റദ്ദാക്കിയ മോനോവിഷമത്തിൽ യുവാവ് ആത്മഹത്യചെയ്ത സംഭവം വിവാദമായിരിക്കെ, യുവാവിനെ അധിക്ഷേപിച്ച് മോഡല്‍ രശ്മി ആര്‍ നായര്‍. “28 വയസ്സായിട്ടും പണിക്കൊന്നും പോകാതെ പിഎസ്‌സി റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവരൊക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്” എന്നാണ് രശ്മി ആര്‍ നായർ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. ‘പാര്‍ട്ടിക്ക് വേണ്ടി ഇത്ര ക്രൂരമായി ന്യായീകരിക്കരുത്’ എന്ന് ഒരാൾ കുറിപ്പിന് താഴെ കമന്റ് ചെയ്തപ്പോൾ ‘പണിയെടുക്കാന്‍ വയ്യാത്തവര്‍ക്ക് വേറെ പാര്‍ട്ടിയും ഉണ്ടോ?’ എന്നായിരുന്നു രശ്മി ആര്‍ നായരുടെ പ്രതികരണം.

രശ്മി ആര്‍ നായരുടെ കുറിപ്പ്:

“28 വയസ്സായിട്ടും പണിക്കൊന്നും പോകാതെ പിഎസ്‌സി റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവരൊക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നാണ് എന്റെ ഒരിത്. ഒന്നാമതെ ഭൂമിയില്‍ ഓക്‌സിജന്‍ കുറവാണ് വെറുതെ എന്തിനാണ് അത് പാഴാക്കുന്നത്.”

വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ജോലി നഷ്ടപ്പെട്ട വേദനയില്‍ ആത്മഹത്യ ചെയ്തത്. “കുറച്ചു ദിവസമായി ആഹാരം വേണ്ട, ശരീരമൊക്കെ വേദനപോലെ. എന്തു ചെയ്യണമെന്നറിയില്ല, കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ മുമ്പിലും ചിരിച്ചഭിനയിക്കാന്‍ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ” എന്ന കുറിപ്പ് എഴുതിവച്ചിട്ടാണ് അനു ആത്മഹത്യ ചെയ്തത്. അനുവിന് കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ 77-ാം റാങ്ക് ലഭിച്ചിരുന്നു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ