വിശ്വാസ കച്ചവടം വൻ വ്യവസായമായി വളരുന്നത് സമൂഹത്തിൽ വിഡ്ഢികൾ കൂടുമ്പോൾ

ചാക്യാർ പെരിന്തൽമണ്ണ

കന്നുകാലി ചന്തയിൽ പോയിട്ടുണ്ടോ?? പച്ചക്കറി ചന്തയിൽ പോയിട്ടുണ്ടോ??? നിറയെ കച്ചവടക്കാർ ഉണ്ടാവും… വിൽപ്പനയ്ക്ക് – വാങ്ങാൻ എത്തുന്നവരെ പ്രലോഭിപ്പിക്കുന്ന ഓഫറുകളുമായി, എല്ലാം വയറ്റിപ്പിഴപ്പ്. ഉദരനിമിത്തം ബഹുകൃതം

3 വർഷത്തോളം ക്രിസ്തീയ വിശ്വാസത്തെ പഠിക്കാൻ പോയി കേരളത്തിനുള്ളില്‍ നിന്ന് തുടങ്ങിയത് അവസാനം എത്തിയത് യു.കെയിൽ.
“കൺവർട്ടഡ് ലൈഫ്” ആസ്വദിച്ച് യു.കെയിൽ സെറ്റിൽ ചെയ്യാൻ അവർ ഓഫർ വെച്ചു – പോയി പണി നോക്കാൻ പറഞ്ഞു.

പിന്നെ അന്വേഷിച്ചത് വർഗ്ഗസ്നേഹത്തിന്റെ ഒരു മാതൃകയായ ഇസ്ലാമിലെക്ക്. കോഴിക്കോട് മാർക്കസ് (KIMS) ൽ തുടങ്ങി പല വഴി പോയി പെരുവഴിയിൽ എത്തി പലർക്കും പലതരം വ്യാഖ്യാനങ്ങൾ ഒരു ദൈവം, ഒരു വേദഗ്രന്ഥം.

പിന്നെ കണ്ട വിവരം കെട്ട ഉസ്താദുമാരുടെ വിവരക്കേട് കേൾക്കണ്ട എന്ന് കരുതി. ഇസ്ലാമിസത്തിന്റെ തലസ്ഥാനമായ മെക്ക ഹറം മിൽ – മതകാര്യങ്ങളുടെ അവസാന തീർപ്പ് കൽപ്പിക്കുന്ന/ തീരുമാനങ്ങളെടുക്കുന്ന കമ്മിറ്റിയിലേക്കായി അന്വേഷണം.

ഇവിടത്തെ ഫൈസി / സഖാഫി കളുടെ ജാഡകളില്ലാതെ ഖുറാൻ വ്യാഖ്യാനിക്കുന്ന ലളിതമായ മറുപടികൾ, പക്ഷെ അവർക്കും പരിമിതികൾ ഉണ്ട് – തീർത്തും പ്രാകൃതമായ കാഴ്ച്ചപ്പാടുകളെ അലക്കി വെളുപ്പിച്ച്‌ വിശ്വാസി സമൂഹത്തെ കൂടെ നിർത്തുക എന്നത് ആണല്ലോ അവരുടേയും ധർമ്മം. പിണക്കാൻ / മുഷിപ്പിച്ചില്ല – പാട്ട് ബോറാവുന്നതിന് മുമ്പെ നമ്മൾ ശ്രദ്ധിച്ചാൽ കുടെ നിന്നവരെ വെറുപ്പിക്കണ്ടല്ലൊ.

ഉള്ളിലേക്കിറങ്ങി ചെന്നപ്പോഴാണ് കഷ്ടം തോന്നിയത്….. ഇത്രയധികം മനുഷ്യരെ എങ്ങിനെ മന്ദബുദ്ധികളാക്കുന്നു എന്നത് – ഒരു പാട് ചിന്തിക്കേണ്ടി വന്നില്ല. “ഗുരു” സിനിമയിൽ “ഇലാമ പഴം” – അതാണിവരുടെ പ്രശ്നം – പിറന്ന് വിഴുമ്പൊഴെ ചെവിയിൽ ഓതുന്നത് മുതൽ ഒരാളെ എങ്ങിനെ മതം എന്ന മയക്കുമരുന്നിന് അടിമയാക്കാമെന്നതിന് ധാരാളം ഉദാഹരണം.

എന്റെ ഒരു പാട് മുസ്ളിം ചങ്ങാതിമാരോട് ചോദിച്ചു…. എന്താണ് ആരും നെറികേടുകൾ ചോദ്യം ചെയ്യാത്തതെന്ന്.? അവരിൽ കൂടി – മരണാനന്തര ജീവിതത്തിന്റെ ആശങ്കകളായിരുന്നു കണ്ണിലെ ആഴങ്ങളിൽ. അപൂർവ്വം ചിലർ യുക്തിവാദികളായി കണ്ടു (ഇപ്പോൾ കുറച്ചധികം ഉണ്ടെന്ന് തോന്നുന്നു) പക്ഷെ അവർക്കും സ്വന്തം സമുഹത്തെ ഉണർത്തിയെടുക്കാനുള്ള ത്രാണിയില്ല.

കഷ്ടം. ഏത് മതം സ്വീകരിക്കണം എന്ന് അറിയാനല്ല ഞാനവയെ പഠിക്കാൻ ശ്രമിച്ചത്. മനുഷ്യന് ജീവിക്കാൻ മതം ആവശ്യമില്ല എന്നത് ഏറെ മുന്നെ ആളുകൾ തെളിയിച്ചിട്ടുണ്ട്. സമാധാനവും സന്തോഷവുമായി അവർ ജീവിക്കുന്നുമുണ്ട്.

എന്റെ വിഷയം:

മനുഷ്യനെ ബാധിക്കുന്ന ഈ കാൻസറിന്റെ തുടക്കം, അത് ഏതൊക്കെ രീതിയിൽ സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്നു, എന്തുകൊണ്ട് ഇതിനെതിരെ മാനവനന്മ അഗ്രഹിക്കുന്ന നിയമ / നിയന്ത്രണങ്ങൾ ഉണ്ടാവുന്നില്ല – തുടങ്ങിയ ചിലതാണ്.

സ്വന്തം നഗ്നത മറയ്ക്കാൻ ത്രാണിയില്ലാത്തവനും സമൂഹ ജാഡയിൽ ഭക്തിക്കും വിശ്വാസഭാഗമായും വൻ ചെലവുകൾക്ക് തയ്യാറാകുന്നു.
എല്ലാ വിശ്വാസ ആചാരങ്ങളിലും കാട്ടി കൂട്ടുന്ന സാമാന്യയുക്തിക്ക് നിരക്കാത്ത കാര്യങ്ങളിലൂടെ ഒരോരുത്തരും സ്വയം നഗ്നരാകുന്നു – എന്നും വായിക്കാം.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്