വിശാഖപട്ടണത്തെ വാതകദുരന്തം; കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കൂട്ടുനിൽക്കുന്ന കൊലപാതകമാണ്: ഹരീഷ് വാസുദേവൻ  

പരിസ്ഥിതി പ്രവർത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

വിശാഖപട്ടണത്തെ വാതകദുരന്തത്തിൽ 4 പേർ മരിച്ചു, ആയിരത്തിലധികം പേർ ആശുപത്രിയിൽ.

ആദ്യ 4 മണിക്കൂറിനുള്ളിൽ ദേശീയ-സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികൾ കാര്യമായൊന്നും ചെയ്തില്ല. റെസ്ക്യൂ, റിക്കവറി പ്ലാൻ ഒന്നുമുണ്ടായില്ല. പരിസ്ഥിതി അനുമതി ലഭിച്ച പ്ലാന്റിന്റെ പാരിസ്ഥിതിക പഠന റിപ്പോർട്ട് അവ്യക്തം. ദുരന്തലഘൂകരണ പ്ലാനുകൾക്കും പഠനങ്ങൾക്കും പുല്ലുവില കൊടുക്കുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ EIA നടപടികൾ പ്രഹസനമാകുന്നതിന്റെ വ്യക്തമായ ദേശീയ ഉദാഹരണം.

റെഡ് ക്യാറ്റഗറി വ്യവസായങ്ങൾക്ക് പോലും പരിസ്ഥിതി മോണിറ്ററിംഗിനു മലിനീകരണ ബോർഡ് പരാജയമാണെന്ന 2016- ലെ CAG റിപ്പോർട്ട് അവഗണിച്ചു. പ്രത്യേക മോണിറ്ററിംഗ് അതോറിറ്റി വേണമെന്ന സുപ്രീംകോടതിയുടെ ലഫർജ് കേസിലെ വിധി കേന്ദ്ര സർക്കാർ ഇതുവരെ പാലിച്ചിട്ടില്ല. ഇതെല്ലാം ദുരന്തം മുൻകൂട്ടി കാണുന്നതിനു പിഴവായി.

ഇതെല്ലാം നിലനിൽക്കുമ്പോഴാണ് പരിസ്ഥിതി സംരക്ഷണ നിയമത്തിലെ EIA വിജ്ഞാപനത്തിൽ വെള്ളം ചേർത്ത് എല്ലാത്തരം വ്യവസായങ്ങൾക്കും ഇളവ് നൽകാനുള്ള കരട് വിജ്ഞാപനം കേന്ദ്രം ഇറക്കുന്നത്. മെയ് 15- നാണ് എതിർപ്പ് അറിയിക്കാനുള്ള അവസാന തീയതി.

ഏത് റെഡ് വിഭാഗ വ്യവസായത്തിലും ദുരന്തമുണ്ടാകാം. എന്നാൽ പരിസ്ഥിതി ആഘാത പഠനത്തിലും Environment Management Plan- ലും അത് തരണം ചെയ്യാനുള്ള മാർഗ്ഗങ്ങളും നടപടികളും വ്യക്തമാക്കും. അതനുസരിച്ച്, പാലിക്കേണ്ട site specific conditions അനുമതിയിൽ ഉൾച്ചേർക്കണം. അപ്പോൾ ദുരന്തങ്ങളിൽ ആളപായവും നാശനഷ്ടവും വലിയ തോതിൽ കുറയ്ക്കാൻ കഴിയും.

ഇത് ദുരന്തമല്ല, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കൂട്ടുനിൽക്കുന്ന കൊലപാതകമാണ്.

https://www.facebook.com/harish.vasudevan.18/posts/10158377276937640

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ