കണ്ടാല്‍ ആഡംബര വിളക്കെന്ന് തോന്നിയേക്കാം... പക്ഷേ ഇതൊരു കേക്കാണ്!

എല്ലാ വ്യക്തികള്‍ക്കും തങ്ങളുടെ വിവാഹം എന്നും പ്രത്യേകത നിറഞ്ഞതാണ്. അതുപ്പോലെ തന്നെ ഓരോ ഓരോ ദമ്പതികളും ഇത് അവിസ്മരണീയമാക്കാന്‍ ആഗ്രഹിക്കുന്നു. അതുപ്പോലെ തന്നെ വിവാഹ സല്‍ക്കാരങ്ങള്‍ക്ക് കേക്ക് മുറിച്ചുള്ള ആഘോഷങ്ങളും പതിവാണ്. വിവാഹ കേക്കുകള്‍ എല്ലാ രൂപത്തിലും വലുപ്പത്തിലും വരാറുണ്ട്. പക്ഷേ നിലവില്‍ മലേഷ്യയിലെ ഒരു കേക്ക് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.

എന്തുകൊണ്ടാണിത് എന്നറിയാമോ? ആഡംബര വിളക്കിന്റെ രൂപത്തിലാണ് ഈ കേക്ക് നിര്‍മ്മിച്ചിരിക്കുന്നത് എന്നത് തന്നെ കാരണം. എട്ട് നിലകളിലുള്ള കേക്ക് മറ്റ് ആഡംബര വിളക്കുകളുടെ ഒപ്പമാണ് കെട്ടിതൂക്കി നിര്‍ത്തിയിരുന്നത്. മലേഷ്യന്‍ സിനിമാ താരങ്ങളായ അയ്മാന്‍ ഹക്കീമും സാഹിറ മാക് വില്‍സനുമാണ് ഈ അടിപൊളി ആശയത്തിന് പിന്നില്‍.

ലിലി ആന്‍ഡ് ലോല എന്ന കേക്ക് നിര്‍മ്മാതാക്കളാണ് അയ്മാന്റെയും സാഹിറയുടേയും വ്യത്യസ്തമായ ആശയം സാക്ഷാല്‍കരിച്ചത്. എന്നാല്‍ മൂന്ന് വര്‍ഷമെടുത്താണ് കേക്കിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ആഡംബര വിളക്കിന്റെ രൂപത്തിലുള്ള കേക്കിന്റെ നിര്‍മ്മാണം എളുപ്പമായിരുന്നെങ്കിലും. അത് ഉത്തരത്തില്‍ നിന്ന് തൂക്കി നിര്‍ത്തുന്ന നിലയില്‍ സജീകരിക്കാനാണ് കൂടുതല്‍ സമയമെടുത്തത്.

ഒരു മാജിക് പോലെയാണ് കേക്ക് മുകളില്‍ നിന്ന് ഇറങ്ങി വന്നതെന്ന് ദമ്പതികളു പറയുന്നു.വിവാഹം നടക്കുമ്പോഴാണ് കേക്കിന്റെ പണി പൂര്‍ത്തിയായതെന്ന് നിര്‍മാതാക്കളായ ലിലി ആന്‍ഡ് ലോല പറഞ്ഞു. വിളക്കല്ലെന്ന തോന്നാത്ത് രീതിയിലായിരുന്നു കേക്ക് നിര്‍മ്മിച്ചത്.നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഈ കേക്കിലേക്ക് എത്തിയതെന്നും ലിലി പറയുന്നു. എന്തെങ്കിലും അബദ്ധം സംഭവിച്ചാല്‍ അത് മാരകമായ നാണക്കേടിലേക്ക് പോവുമെന്നത് ഉറപ്പുള്ളതിനാല്‍ അത്ര സൂക്ഷ്മമായാണ് കേക്ക് നിര്‍മ്മിച്ചത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ