വിമര്‍ശകര്‍ക്ക് സന്തോഷ് പണ്ഡിറ്റിന്റെ മറുപടി; 'തള്ളല്‍ ആരുടെയും തറവാട്ട് വകയല്ല'

ആദ്യ ദിനത്തില്‍ പുലിമുരുകന്‍ സൃഷ്ടിച്ച റെക്കോഡ് കളക്ഷന്‍ മമ്മൂട്ടി ചിത്രം മാസ്റ്റര്‍ പീസ് തകര്‍ക്കുമെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് ഏറെ വിവാദങ്ങള്‍ സൃഷ്ടിിച്ചിരുന്നു.തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി പണ്ഡിറ്റ് രംഗത്തെത്തിയിരിക്കുകയാണ്.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്

ഞാന്‍ കഴിഞ്ഞ ദിവസം മാസ്റ്റര്‍പീസ് സിനിമ ഒരു വന്‍ ഹിറ്റായേക്കാം എന്ന് അഭിപ്രായം പറഞ്ഞിരുന്നല്ലോ….ഏതായാലും പോസ്റ്റ് വന്‍ ഹിറ്റായി….അവരെല്ലാം എന്റെ അഭിപ്രായത്തോട് യോജിച്ചു എന്നര്‍ത്ഥം….

ഭൂരിഭാഗം മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ എന്റെ അഭിപ്രായം വാര്‍ത്തയായി കൊടുത്തു…. പല ചാനലുകളും ഈ വിഷയം രാത്രിയിലെ ചര്‍ച്ചാ വിഷയമാക്കി..പക്ഷേ ഒരു വിഭാഗം പ്രേക്ഷകര്‍ എന്റെ അഭിപ്രായത്തോടു വിയോജിക്കുകയും പല ചെറിയ സംശയങ്ങളും ചോദിക്കുകയും ചെയ്തു…

ഓരോരുത്തര്‍ക്കുമായ് പ്രത്യേകം മറുപടി എഴുതുക പ്രാക്റ്റിക്കല്‍ അല്ലാത്തതിനാല്‍ എല്ലാ വിമര്‍ശകര്‍ക്കും കൂടി ഒരൊറ്റ മറുപടി….

1)”മാസ്റ്റര്‍പീസിനെ “പുലിമുരുകനുമായ് താരതമ്യപ്പെടുത്തിയത് എന്തു കൊണ്ട് ?

ഉത്തരം:- ഈ രണ്ടു സിനിമയിലെയും തിരക്കഥ ഒരാളാണ്…ഉദയ്കൃഷ്ണ സാര്‍. പിന്നെ രണ്ടും മാസ്സ് പടങ്ങളാണ്….ബിഗ് ബജറ്റ് ഫിലിം ആണ്…

രണ്ടിലും സൂപ്പര്‍താരങ്ങള്‍ നടിക്കുന്നു….പിന്നെ കൂടുതല്‍ സെന്റര്‍ റിലീസ് ചെയ്യുന്നതിനാല്‍ (280) ന്യായമായും “പുലിമുരുകന്‍”, ” ബാഹുബലി 2″ ഉണ്ടാക്കിയ ആദ്യദിന കലക്ഷന്‍ ” മാസ്റ്റര്‍പീസ്” തകര്‍ത്തേക്കാം എന്നു പ്രവചിച്ചത് ഇത്ര വലിയ തെറ്റാണോ ?

2) മറ്റു സിനിമകള്‍ കൂടെ ഇറക്കിയാല്‍ ചിലപ്പോള്‍ പണിപാളും എന്നു പറഞ്ഞതു ശരിയാണോ ?

ഉത്തരം:- “കബാലി”, ” വേലായുധം”, “ഐ” ,”സിങ്കം 2″ .വിജയ് സാര്‍, അജിത്ത് സാര്‍, സൂര്യ സാര്‍, രജനി സാര്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ റിലീസ് ആകുമ്പോള്‍

തമിഴ് നാട്ടില്‍ മാത്രമല്ല കേരളത്തില്‍ പോലും മറ്റു ചിത്രങ്ങള്‍ ഒന്നും റിലീസ് ചെയ്യാറില്ല..പേടി കൊണ്ട്……അങ്ങനെ റിലീസ് ചെയ്താല്‍ മാസ്സ് പടങ്ങളുടെ

മുന്നില്‍ തങ്ങള്‍ക്ക് കലക്ഷന്‍ കുറഞ്ഞേക്കാം എന്നതാണ് മറ്റുള്ളവരുടെ പേടി…അതു കൊണ്ടു കൂടെ ഇറങ്ങുന്നവക്കു കലക്ഷന്‍ കുറഞ്ഞു പോകുമോ

എന്നു കരുതിയാണ് റിലീസ് മാറ്റി വെച്ചോളാന്‍ ഉപദേശിച്ചത്….

3) സിനിമയുടെ വിജയങ്ങളെ കൊടുങ്കാറ്റിനോട് ഉപമിച്ചതു ശരിയാണോ ?

ഉത്തരം:- സേവാഗോ, സച്ചിനോ തകര്‍പ്പന്‍ സെഞ്ചുറി നേടുമ്പോള്‍

വീരു കൊടുങ്കാറ്റായി ,സച്ചിന്‍ കൊടുങ്കാറ്റായി എന്നൊക്കെ പറയാറില്ലേ….അതിനര്‍ത്ഥം അവര്‍ ശരിക്കും കൊടുങ്കാറ്റാക്കി എന്നാണോ ? കൊടുങ്കാറ്റായി ഇന്തൃ മുഴുവന്‍ നാശ നഷ്ടമുണ്ടാക്കി എന്നാണോ ?

ഇന്ത്യ ശ്രീലങ്കയോട് ക്രിക്കറ്റില്‍ ജയിച്ചാല്‍ പിറ്റേന്നത്തെ പത്രത്തില്‍ ” ഇന്ത്യ ശ്രീലങ്കയെ ഭസ്മമാക്കി” എന്നാണ് പറയാറ്,

അതിനര്‍ത്ഥം ഇന്ത്യ യുദ്ധം ചെയ്തു ആ രാജൃത്തെ ഭസ്മമാക്കി എന്നാണോ ?

4) എന്റെ സമകാലിക ന്യൂജനറേഷന്‍ നടന്മാരായ ദുല്‍ഖറിനും നിവിന്‍ പോളിയും കിട്ടാത്ത ഭാഗ്യം (മമ്മൂക്കയോടൊപ്പം അഭിനയിക്കുക എന്നത്)

എനിക്കു കിട്ടി എന്നു പറഞ്ഞു…..ഇവരെല്ലാം സമകാലീനരാണോ ?

ഉത്തരം:- അതേ….ഞാന്‍ 2011 ല്‍ വന്നു…ഇവരും 2010ല്‍ വന്നു…

5) ഇതൊക്കെ വെറും “തള്ളല്ലേ” സന്തോഷേട്ടാ ?

ഉത്തരം:- ഉത്തര കൊറിയുടെ ഏകാധിപതി തനിക്കു പ്രകൃതിയെ ഒക്കെ നിയന്ത്രിക്കുവാന്‍ കഴിവുണ്ടെന്നും, തന്നെ കാണുമ്പോള്‍ അഗ്നി പര്‍വ്വതമൊക്കെ

കെട്ടു പോയെന്നും “തള്ളുന്നു”… ഞാന്‍ അത്രയൊന്നും പറഞ്ഞില്ലല്ലോ ..(തള്ളല്‍ …അതാരുടെയും തറവാട്ടു വകയല്ല)

6) റെക്കോര്‍ഡുകള്‍ ഒരിക്കലും തകരില്ല എന്നു ചിലര്‍ പറയുന്നു ?

ഉത്തരം:- മക്കളേ… എല്ലാ റെക്കോര്‍ഡുകളും തകരാനുള്ളതാണ്….ഇന്നല്ലെങ്കില്‍ നാളെ….ഈ സിനിമയ്ക്കത് സാധിച്ചില്ലെങ്കില്‍ മറ്റൊരു സിനിമ അതു ചെയ്തിരിക്കും….കാരണം റെക്കോര്‍ഡുകള്‍എല്ലാം തകരാനുള്ളതാണ്….

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ