'പതിനെട്ട് ലോഡ് സ്നേഹം'; തെക്കന്‍-മൂര്‍ഖന്‍ വിഭാഗീയ പരാമര്‍ശങ്ങളെ പൊളിച്ചടുക്കി കളക്ടര്‍ ബ്രോ

തെക്കന്‍-മൂര്‍ഖന്‍ പരാമര്‍ശങ്ങള്‍ നടത്തി സോഷ്യല്‍ മീഡിയയില്‍ പരസ്പരം വാക്‌പോര് നടത്തുന്നതിനിടെ വയനാട്ടിലെ ദുരന്തബാധിതര്‍ക്കായുള്ള സഹായവുമായി തിരുവനന്തപുരം നഗരസഭയുടെ പതിനെട്ടാമത് ലോറിയും വയനാട്ടിലെത്തി. “പതിനെട്ട് ലോഡ് സ്നേഹം” എന്ന കുറിപ്പോടു കൂടി കോഴിക്കോട് കളക്ടറായിരുന്ന പ്രശാന്ത് ഐ.എ.എസാണ് ഈ ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.

കേരളം പ്രളയത്തെ ഒറ്റക്കെട്ടായി അതിജീവിക്കുന്നതിനിടെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ പരസ്പരം കുറ്റപ്പെടുത്തലുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. സിനിമാ താരം പാര്‍വ്വതിയുടെ പേരില്‍ പോലും ഭിന്നത പ്രചരിപ്പിക്കുന്ന വ്യാജ പോസ്റ്റുകള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു.

തിരുവനന്തപുരത്ത് നിന്ന് പ്രധാനമായും മേയറുടെ നേതൃത്വത്തിലാണ് മലബാറിലേക്ക് അയക്കാനായി സാധനങ്ങള്‍ ശേഖരിച്ചിരുന്നത്. ഡി.വൈ.എഫ്.വൈയുടെ നേതൃത്വത്തിലും പത്ത് ലോഡ് മലബാറിലേക്കെത്തിയിരുന്നു.

മാധ്യമപ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും വിദ്യാര്‍ത്ഥികളുമെല്ലാം തങ്ങളുടേതായ രീതിയില്‍ സാധനങ്ങള്‍ അയച്ചിരുന്നു.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന