'കുശാഗ്ര ബുദ്ധിക്കാരനായ ബല്‍റാമിന് ഹിഡന്‍ അജണ്ട, മതത്തിന്റെ കോളത്തിലേയ്ക്ക് ചുരുക്കി മാനവിക ബോധത്തെക്കൂടി അപമാനിക്കുന്ന സംഘപരിവാര്‍ നിലപാട്'

കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുത്വ പാര്‍ട്ടിയാണ് സി.പി.ഐഎം എന്ന തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിന്റെ പരാമര്‍ശത്തിന് ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. സംഘപരിവാര്‍ രാഷ്ട്രീയ മേല്‍ക്കോയ്മയ്ക്കായി ഉത്തരേന്ത്യയില്‍ തരാതരം പോലെ പ്രയോഗിച്ച വര്‍ഗ്ഗീയ തന്ത്രങ്ങളുടെ കേരള വേര്‍ഷനാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി വി.ടി.ബല്‍റാം എന്ന ഫെയ്‌സ്ബുക്ക് രാഷ്ട്രീയ നേതാവ് നടത്തുന്നതെന്ന് റഫീഖ് പറഞ്ഞു. ഇതിനെ പുരോഗമന രാഷ്ട്രീയത്തിന്റെ ശക്തമായ മതനിരപേക്ഷതയുടെ പരിച ഉപയോഗിച്ചാണ് ചെറുക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളിലെ ചര്‍ച്ചകളിലും പൊതുവേദിയിലും സംഘപരിവാറിന്റെ ഹിന്ദുത്വ ഫാസിസത്തിനെതിരെ ശക്തമായ വിമര്‍ശനവും നിലപാടും സ്വീകരിക്കുന്ന ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് സഖാവ് മുഹമ്മദ് റിയാസ്, സംസ്ഥാന പ്രസിഡന്റ് സഖാവ് എ.എന്‍ ഷംസീര്‍, കേന്ദ്ര കമ്മിറ്റിയംഗം സഖാവ് എ.എ.റഹിം തുടങ്ങിയ ഒരുപാട് സഖാക്കളെ വിശാലമായ മതനിരപേക്ഷ പൊതുബോധത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് കേവലം മത-ജാതീയ സ്വത്വങ്ങളിലേയ്ക്ക് ചുരുക്കി അവതരിപ്പിക്കാനുള്ള ഹിഡന്‍ അജണ്ട കൂടിയാണ് കുശാഗ്രബുദ്ധിക്കാരനായ വി.ടി.ബല്‍റാം ഇപ്പോള്‍ സെറ്റ് ചെയ്തിരിക്കുന്നത്. ഇത് സംഘപരിവാര്‍ രാഷ്ട്രീയം ആഗ്രഹിക്കുന്ന നിലപാടാണ്. സംഘപരിവാറിന്റെ ഹിന്ദുത്വ ഫാസിസത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന കമ്യൂണിസ്റ്റ് നേതാക്കളെ മതസ്വത്വങ്ങളിലേയ്ക്ക് ചുരുക്കി വായിക്കാന്‍ സംഘപരിവാറിന് ഊര്‍ജ്ജം പകരുന്നതാണ് വാര്‍ത്തയില്‍ നില്‍ക്കാനുള്ള ബല്‍റാമിന്റെ നിലവാരമില്ലാത്ത നിലപാടുകളെന്നും ബല്‍റാം പറഞ്ഞു

കേരളത്തിലെ യുവജന പ്രസ്ഥാനത്തിന്റെ അനശ്വര രക്തസാക്ഷികളായ സഖാവ് യു കെ സലിം, സഖാവ് ഷെരീഫ്, സഖാവ് റഫീഖ്, സഖാവ് അബ്ദുള്‍ സത്താര്‍ എന്നിവരെല്ലാം സഖാക്കളെന്ന നിലയില്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളുടെ പേരില്‍ എതിരാളികളുടെ കൊലക്കത്തിക്ക് ഇരയായവരാണ്. ഏതെങ്കിലും മതത്തിന്റെ പ്രാതിനിത്യം അവരില്‍ ആരോപിച്ച് ചരിത്രബോധമില്ലാത്ത സൈബര്‍ വിപ്ലവകാരികള്‍ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിച്ചേക്കാം.

മതത്തിന്റെ കോളത്തിലേയ്ക്ക് ചുരുക്കി ഞാനടക്കമുള്ളവരെ നാമത്തിന്റെ പേരില്‍ ഞങ്ങളുടെ വിശാലമായ മാനവിക ബോധത്തെക്കൂടി അപമാനിക്കാനാണ് വി.ടി.ബലറാം എന്ന ജന പ്രതിനിധി യുക്തിരഹിതമായ കാഴ്ചപ്പാടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നതെന്നും റഫീഖ് പറഞ്ഞു

കണ്ണൂര്‍, കാസര്‍ഗോഡ് സി.പി.എം ജില്ലാകമ്മിറ്റികളിലെ മുസ്‌ലിം പ്രാതിനിധ്യത്തിന്റെ കുറവ് ചൂണ്ടിക്കാട്ടിയായിരുന്നു ബല്‍റാമിന്റെ വിമര്‍ശനം. സിപിഐഎമ്മില്‍ മുസ്ലിം നേതാക്കള്‍ക്ക് ജില്ലാ കമ്മിറ്റിയിലേക്ക് പോലും ഉയര്‍ന്നുവരാന്‍ കഴിയാതെ പോകുന്നതെന്തുകൊണ്ടാണെന്നും ബല്‍റാം ചോദിച്ചിരുന്നു.

https://www.facebook.com/rafeeqk.rafeeqk.9/posts/1500344520063320?pnref=story

Latest Stories

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!