'മുതലാളി'യുടെ പോസ്റ്റുകളും മുക്കി ഫെയ്സ്ബുക്ക്: സക്കര്‍ബര്‍ഗിന്റെ പോസ്റ്റുകള്‍ കാണാനില്ല!

ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് വന്‍ വിവാദത്തിലായിരുന്ന ഫെയ്‌സ്ബുക്കിന്റെ കുത്തക സ്വഭാവം വീണ്ടും പുറത്ത്. ഇത്തവണ ഇരയായിരിക്കുന്നത് കമ്പനി സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും! ഫെയസ്ബുക്ക് സ്ഥാപകനായ സക്കര്‍ബര്‍ഗിന്റെ ചില മുന്‍കാല പോസ്റ്റുകള്‍ അബദ്ധത്തില്‍ ഡിലീറ്റ് ആയെന്ന് ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ കമ്പനിയായ ഫെയസ്ബുക്ക് അറിയിച്ചു.

2007,08 വര്‍ഷത്തില്‍ സക്കര്‍ബര്‍ഗ് പങ്കുവെച്ച പോസ്റ്റുകളാണ് ഡിലീറ്റ് ആയിപ്പോയതെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. സംഭവത്തിന് പിന്നില്‍ സാങ്കേതിക തകരാറാണെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നാണ് സൂചന. ഡിലീറ്റ് ചെയ്യപ്പെട്ട പോസ്റ്റുകള്‍ തിരിച്ചെടുക്കുന്നത് അതീവ ദുഷ്‌കരമാണെന്നും അതുകൊണ്ട് തന്നെ കമ്പനി അതിന് മുതിരുന്നില്ലെന്നും ഫെയ്‌സ്ബുക്ക് അറിയിച്ചു.

അപ്‌ഡേഷന്‍ വരുന്നതിന് അനുസരിച്ച പഴയ വെര്‍ഷനിലെ പോസ്റ്റുകള്‍ സേവ് ചെയ്യപ്പെടുന്നതുമായി ബന്ധപ്പെട്ട അല്‍ഗോരിതങ്ങളില്‍ മാറ്റം വരുന്നതിനാല്‍ ഡിലീറ്റ് ചെയ്യപ്പെട്ടവ കണ്ടെത്തുക പ്രയാസമാണെന്നാണ് ഫെയസ്ബുക്കിന്റെ നിലപാട്. അതേസമയം, എത്ര പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നകാര്യത്തിലും കമ്പനിക്ക് വ്യക്തതയില്ല.

Latest Stories

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ