'കാറില്‍ രോഗിയുണ്ടായിരുന്നില്ല'; സംഭവത്തിന്റെ സത്യാവസ്ഥ തുറന്നു പറഞ്ഞ് ഡ്രൈവര്‍; റെഡ് വോളണ്ടിയര്‍ മാര്‍ച്ചില്‍ സംഭവിച്ചത് ഇതാണ്

സി.പി.ഐ.എമ്മിന്റെ കാസര്‍കോട് ഉദുമ ഏരിയ സമ്മേളനത്തിന്റെ സമാപനസമ്മേളനത്തിന് മുന്നോടിയായി ബുധനാഴ്ച നടന്ന റെഡ് വോളന്റിയര്‍ മാര്‍ച്ചിനിടെ നടന്ന സംഭവം ഏറെ ചര്‍ച്ചയായിരുന്നു. രോഗിയുമായി പോകുന്ന കാര്‍ വോളണ്ടിയര്‍ ക്യാപ്റ്റന്‍ തൊഴിച്ചു എന്ന വാര്‍ത്ത ഏഷ്യാനെറ്റ് നല്‍കിയരുന്നു. എന്നാല്‍ ഡ്രൈവര്‍ മാത്രമേ ആ കാറിലുണ്ടായിരുന്നു എന്നു വ്യക്തമായതോടെ ഏഷ്യാനെറ്റ് വാര്‍ത്ത തിരുത്തിയിരുന്നു. എന്നാല്‍ അന്നു സംഭവിച്ച കാര്യങ്ങള്‍ എന്താണെന്ന് കാര്‍ ഡ്രൈവര്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെയാണ്.

രോഗിയുമായി പോയ കാറിനുനേരെ വോളണ്ടിയര്‍ ക്യാപ്റ്റന്റെ പരാക്രമം എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിച്ചത്. എന്നാല്‍ സത്യം അതല്ല. കാറിന്റെ ഉടമയും, സംഭവസമയത്ത് കറോടിച്ചിരുന്ന കാസര്‍കോട് പരവനടുക്കം സ്വദേശി പ്രസന്നകുമാര്‍ തന്നെയാണ് എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് വെളിപ്പെടുത്തിയത്.

സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒപ്പം വന്ന സുഹൃത്തുക്കളെ വേദിക്ക് സമീപം ഇറക്കിയ ശേഷം കാര്‍ പാര്‍ക്ക് ചെയ്യാന്‍ പോകുന്നതിനിടെയായിരുന്നു സംഭവം. വോളണ്ടിയര്‍ മാര്‍ച്ചിന് സമീപമെത്തിയപ്പോള്‍ കാറിന്റെ വേഗത കുറച്ചു. എന്നാല്‍ മാര്‍ച്ചിന് ഒപ്പമുണ്ടായിരുന്നവര്‍ തന്നെ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാന്‍ കാര്‍ മുന്നോട്ടെടുക്കാന്‍ നിര്‍ദ്ദേശിച്ചു. ടീമില്‍പ്പെട്ട ഒരാളുടെ കാലില്‍ വാഹനം ചെറുതായി ഉരസുകയും ചെയ്തു. ഇതാണ് വോളണ്ടിയര്‍ ക്യാപ്റ്റനായ ഉദുമ സ്വദേശി വേണുവിനെ പ്രകോപിപ്പിച്ചത്- പ്രസന്നകുമാര്‍ പറഞ്ഞു

ബഹറൈനില്‍ സ്വന്തമായി ബിസിനസ് നടത്തുന്ന പ്രസന്നകുമാര്‍ തികഞ്ഞ ഒരു പാര്‍ട്ടി അനുഭാവിയാണ്. പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പഴയ ഈ ഡി.വൈ.എഫ്.ഐക്കാരന്‍ നാട്ടിലെത്തിയത്.

Latest Stories

യുവതിയുടെ പീഡന പരാതി: രാജ്ഭവനില്‍ പൊലീസും മന്ത്രിയും കയറുന്നത് വിലക്കി; നിയമോപദേശം തേടി സര്‍ക്കാര്‍; സത്യം വിജയിക്കുമെന്ന് സിവി ആനന്ദ ബോസ്

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍