ആഷിക് അബുവിന് 'മായാനദി'കാണാത്ത ഒരു പ്രേക്ഷക/അമ്മ/സ്ത്രീയുടെ തുറന്ന കത്ത്

ആഷിക് അബു സംവിധാനം ചെയ്ത പുതിയ ചിത്രം മായാനദിയെ കുറിച്ച് മികച്ച അഭിപ്രായമാണ് പലയിടത്തു നിന്നും ഉയര്‍ന്നു വരുന്നത്. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കുമപ്പുറം സിനിമയെ മോശമായി ചിത്രീകരിക്കുന്ന പോസ്റ്റുകളും മറ്റും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമയുടെ കഥയോ രാഷ്ട്രീയമോ ചര്‍ച്ച ചെയ്യാതെ മമ്മൂട്ടിയുടെ “കസബ” സിനിമക്കെതിരെ സംസാരിച്ച പാര്‍വതിക്ക് ആഷികിന്റെ ഭാര്യയും നടിയുമായ റിമ കല്ലിങ്കല്‍ കൂട്ടുനിന്നു എന്ന കാരണം പറഞ്ഞുകൊണ്ടും സിനിമക്കെതിരെ പ്രത്യക്ഷമായ ആക്രമണങ്ങള്‍ ഉയരുന്നു. ആ സാഹചര്യത്തിലാണ് ആഷികിന് ഒരു തുറന്ന കത്ത് കിട്ടുന്നത്. ദീപ പ്രവീണ്‍ എഴുതിയ കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം.

താന്‍ മായാനദി കണ്ടിട്ടില്ലെന്നും കൂട്ടുകാര്‍ പറഞ്ഞുകേട്ട അറിവുകളും നിലവിലെ സാഹചര്യങ്ങളും വച്ചാണ് കത്തെഴുതുന്നതെന്നും ദീപ പറയുന്നു. മായാനദിയിലെ കഥാപാത്രങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ ഓരം ചേര്‍ന്ന് നടക്കുന്നവരാണ്. അവരുടെ കൂടെ നടക്കുക എന്നതാണ് ഈ “ദൃശ്യാനുഭവം” നമുക്കായ് തരുന്നത് എന്നാണ് തന്റെ സുഹൃത്തുക്കളുടെ അഭിപ്രായമെന്ന് ദീപ പറയുന്നു. എന്നാല്‍ ആ സഹവര്‍ത്തിത്വത്തിന്റെ സ്‌പെയ്‌സ് നഷ്ടപ്പെടുന്ന എതോ ഇടങ്ങളിലേയ്ക്കാണ താന്‍ അടങ്ങുന്ന കേരള സമൂഹം പോകുന്നത് എന്ന് പേടിയ്ക്കുന്നയിടത്താണ് മായാനദി പോലെ ഒരു കലാസൃഷ്ട്ടിയുടെ പ്രസക്തിയെന്ന് ദീപ ചൂണ്ടിക്കാട്ടുന്നു.

https://www.facebook.com/itzmeaami/posts/10155995358245126

“”സ്വന്തമായ ഐഡന്റിറ്റിയും തീരുമാനങ്ങളും അഭിപ്രായങ്ങളും ഉള്ള ഒരു പെണ്‍കുട്ടിയെ അവതരിപ്പിക്കുമ്പോള്‍ പൊതു ജീവിതത്തില്‍ അത്തരം പെണ്‍കുട്ടികളെ അസഭ്യവര്‍ഷം കൊണ്ടും ലേബലിംഗ് കൊണ്ടും ഭയപ്പെടുത്താന്‍ ശ്രമിയ്ക്കുന്ന ഭീഷണിപ്പെടുന്ന സമൂഹത്തിന് മുന്നില്‍ ഈ സിനിമ ഒരുക്കാന്‍ നിങ്ങള്‍ എടുത്ത പരിശ്രമത്തിന് ഒരു പ്രേക്ഷക എന്ന നിലയില്‍ അഭിനന്ദനങ്ങള്‍ക്ക് ഒപ്പം എന്റെ പങ്ക് ടിക്കറ്റ് കാശ് ഞാന്‍ തന്നെ പറ്റു. അത് എന്റെ മകന്‍ കൂടിയടങ്ങുന്ന വളര്‍ന്ന് വരുന്ന മലയാളി പ്രേക്ഷക സമൂഹത്തിന് വ്യക്തിത്വമുള്ള, സമൂഹത്തിന്റെ തെറ്റായ കീഴ്വഴക്കങ്ങളോട് കലഹിയ്ക്കുന്ന കലാസൃഷ്ടികള്‍ വേണം എന്ന ആവശ്യത്തില്‍ അധിഷ്ഠിതം കൂടിയാണ്.”” ദീപ കുറിക്കുന്നു. മായാനദി പോലെയുള്ള ശ്രമങ്ങള്‍ വിജയിക്കേണ്ടത് സിനിമയെ സ്‌നേഹിയ്ക്കുന്ന പ്രേക്ഷകരുടെ ആവശ്യം കൂടിയാണെന്ന് ദീപ കൂട്ടിച്ചേര്‍ക്കുന്നു.

Latest Stories

ധോണിക്ക് പകരം അവരെ ടീമിലെടുക്കുക, മുൻ നായകൻ ചെന്നൈയെ ചതിക്കുകയാണ് ചെയ്യുന്നത്; വമ്പൻ വിമർശനവുമായി ഹർഭജൻ സിംഗ്

അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിൽ ആക്രമണം; വാഹനങ്ങൾ അടിച്ചു തകർത്തു, പിന്നിൽ ബിജെപിയെന്ന് ആരോപണം

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ തെറ്റ് ചെയ്യുകയാണ്'