സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കൂട്ടായ്മ കോം ഇന്ത്യക്ക് പുതിയ ഭാരവാഹികള്‍; സൗത്ത് ലൈവ് എഡിറ്റര്‍ ഇന്‍ ചീഫ് സെബാസ്റ്റ്യന്‍ പോള്‍ ചെയര്‍മാന്‍

മലയാളത്തിലെ സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്ത്യ) യുടെ പുതിയ വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സൗത്ത് ലൈവിന്റെ ചീഫ് എഡിറ്റര്‍ സെബാസ്റ്റ്യന്‍ പോളാണ് പുതിയ ചെയര്‍മാന്‍. ഇ വാര്‍ത്ത മാനേജിംഗ് എഡിറ്റര്‍ അമീന്‍ പ്രസിഡണ്ടായും മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡണ്ടായി സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സന്റ് നെല്ലിക്കുന്നേലിനെയും, ജോയിന്റ് സെക്രട്ടറിമാരായി അജയ് മുത്താന (വൈഗ ന്യൂസ്), ഷാജി ജോണ്‍ (മെട്രോ മാറ്റിനി) എന്നിവരെയും തിരഞ്ഞെടുത്തു. കാസര്‍കോട് വാര്‍ത്ത മാനേജിംഗ് എഡിറ്റര്‍ അബ്ദുല്‍ മുജീബ് ആണ് ട്രഷറര്‍. തിരുവന്തപുരത്ത് വെച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

സൗത്ത് ലൈവ്, ഡൂള്‍ ന്യൂസ്, സത്യം ഓണ്‍ലൈന്‍, ട്രൂ വിഷന്‍, എക്സ്പ്രസ് കേരള, ഗ്രാമജ്യോതി, മറുനാടന്‍ മലയാളി, മലയാളി വാര്‍ത്ത, വണ്‍ ഇന്ത്യ മലയാളം, ന്യൂസ് മൊമന്റ്സ്, കെവാര്‍ത്ത, കാസര്‍ഗോഡ് വാര്‍ത്ത, വൈഗ ന്യൂസ്, മെട്രോ മാറ്റിനി, ബിഗ് ന്യൂസ് ലൈവ്, മലയാളം ഇ- മാഗസിന്‍, പത്രം ഓണ്‍ലൈന്‍, ഇ വാര്‍ത്ത, അഴിമുഖം, ഈസ്റ്റ്കോസ്റ്റ് ഡെയ്ലി, നാരദ ന്യൂസ്, ഏഷ്യന്‍ ഗ്രാഫ്, കേരള ഓണ്‍ലൈന്‍ ന്യൂസ് എന്നിവയാണ് സംഘടനയിലെ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍. ദിവസേന കുറഞ്ഞത് പതിനായിരം വായനക്കാരും കേരളത്തില്‍ ഓഫീസും രണ്ട് എഡിറ്റോറിയല്‍ ജീവനക്കാരടക്കം മൂന്ന് ജീവനക്കാരും ഉള്ള പോര്‍ട്ടലുകള്‍ക്ക് മാത്രമാണ് കോം ഇന്ത്യയില്‍ അംഗത്വം നല്‍കുന്നത്.

തിരുവനന്തപുരത്ത് വെച്ച് മന്ത്രിമാരും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും അടങ്ങുന്ന പ്രമുഖരെ ഉള്‍പ്പെടുത്തി അഞ്ചാം വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്.. പുതിയ ഓണ്‍ലൈന്‍ മീഡിയ രജിസ്‌ട്രേഷന്‍ സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ പിആര്‍ഡിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു.

Latest Stories

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും

ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങള്‍; ജനസംഖ്യ നിരക്കും ഗര്‍ഭധാരണ നിരക്കും കുറഞ്ഞു; മോദിക്ക് മറുപടിയുമായി ഒവൈസി

T20 ലോകകപ്പ്: ഒരു നിർവാഹവും ഇല്ലാത്തത് കൊണ്ട് മാത്രമാണവൻ ലോകകപ്പ് ടീമിൽ വരുന്നത്, യാതൊരു ഗുണവും ഇല്ലാത്ത താരമാണവൻ; ടോം മൂഡി പറയുന്നത് ഇങ്ങനെ

പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം