ദുബായില്‍ നിന്നും കൊച്ചി വരെ വന്നു പോകാന്‍ 15000 രൂപ!; അമ്പരിപ്പിക്കുന്ന ഓഫറുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്

തിരുവനന്തപുരം, കൊച്ചി തുടങ്ങി ഇന്ത്യയിലെ പ്രധാന നഗരങ്ങളും ഉള്‍പ്പെടുത്തി അമ്പരിപ്പിക്കുന്ന ഓഫറുമായി എമിറേറ്റ്‌സ്.  ഈ ഓഫര്‍ പ്രകാരം ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ ഇക്കണോമി, ബിസിനസ് ക്ലാസ് ടിക്കറ്റുകളില്‍ ഇളവ് ലഭിക്കും. ഓഫര്‍ അനുസരിച്ച് ടിക്കറ്റ് നേടാനായി ഇന്ന് മുതല്‍ ബുക്കിങ്ങ് നടത്താം.  ഈ മാസം 22വരെ ബുക്കിങ്ങിനു അവസരമുണ്ടായിരിക്കും. ഈ മാസം 12 മുതല്‍ നവംബര്‍ 30 വരെ ഓഫര്‍ പ്രകാരമുള്ള യാത്ര നടത്താന്‍ സാധിക്കും. ഓഫര്‍ അനുസരിച്ചുള്ള നിബന്ധനകള്‍ പ്രകാരമായിരിക്കും യാത്ര.

ഓഫര്‍ പ്രകാരം ദുബായില്‍ നിന്നും കൊച്ചി വരെയും തിരിച്ചും ഇക്കണോമി ക്ലാസ് യാത്ര നടത്താന്‍ 905 ദിര്‍ഹം (15621 രൂപ) നല്‍കണം. 985 ദിര്‍ഹമാണ് തിരുവനന്തപുരം യാത്രയ്ക്കു വേണ്ടി നിശ്ചയിച്ചിരിക്കുന്നത്. ഓഫര്‍ പ്രകാരം രാജ്യത്തെ പ്രധാന നിരക്കുകള്‍ ഇങ്ങനെ:  മുംബൈ (905 ദിര്‍ഹം), ഡല്‍ഹി (905 ദിര്‍ഹം), ചെന്നൈ (955 ദിര്‍ഹം), ഹൈദരബാദ് (1015 ദിര്‍ഹം), ബെംഗളൂരു (1195 ദിര്‍ഹം), അഹമ്മദബാദ് (1305 ദിര്‍ഹം), കൊല്‍ക്കത്ത (1395 ദിര്‍ഹം).

ഇന്ത്യയ്ക്ക് പുറത്തുള്ള മറ്റു രാജ്യങ്ങളിലേക്ക് ദുബായില്‍ നിന്നുള്ള ഓഫര്‍ അനുസരിച്ചുള്ള നിരക്ക് ഇങ്ങനെ:

കുവൈത്ത് (825 ദിര്‍ഹം), ബഹ്‌റൈന്‍ (925 ദിര്‍ഹം), മസ്‌കത്ത് (945 ദിര്‍ഹം), ദമാമം (1035 ദിര്‍ഹം), റിയാദ് (1145 ദിര്‍ഹം), ജിദ്ദ (1245 ദിര്‍ഹം), ബാങ്കോക്ക് (2245 ദിര്‍ഹം), ന്യൂയോര്‍ക്ക് (3535 ദിര്‍ഹം), ഇസ്‌ലാമാബാദ് (1035 ദിര്‍ഹം). ഓഫറും നിബന്ധനങ്ങളും അറിയാന്‍ എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Latest Stories

സിനിമയിൽ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല: ഫഹദ് ഫാസിൽ

മുഖ്യമന്ത്രിയുടെ വിദേശയയാത്ര: പിണറായി കുടുംബസമേതം വിദേശത്തേക്ക് ഉല്ലാസയാത്ര നടത്തുന്നതിന് ഖജനാവിലെ ഫണ്ട് ഉപയോഗിക്കരുതെന്ന് ബിജെപി

കോണ്‍ഗ്രസ് വിട്ട രാധിക ഖേരയും നടന്‍ ശേഖര്‍ സുമനും ബിജെപിയില്‍

IPL 2024: കെകെആറിന് സന്തോഷവാര്‍ത്ത, പ്ലേഓഫിന് മുന്നോടിയായി സൂപ്പര്‍ താരം ടീമില്‍ തിരിച്ചെത്തുന്നു

ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈന്‍ ഉടൻ വിക്ഷേപിക്കും; സുനിതാ വില്യംസ് ക്യാപ്റ്റനായുള്ള പേടക യാത്രയുടെ പുതുക്കിയ തീയതി അറിയിച്ചു

IPL 2024: മിച്ചലിന്റെ ഷോട്ട് കൊണ്ട് ഐഫോൺ പൊട്ടി, പകരം ഡാരിൽ മിച്ചൽ കൊടുത്ത ഗിഫ്റ്റ് കണ്ട് ഞെട്ടി ആരാധകർ; വീഡിയോ കാണാം

നാല് സീറ്റില്‍ വിജയിക്കുമെന്ന് ബിജെപി; സംസ്ഥാന ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ കൃഷ്ണദാസ് പക്ഷം

മാരി സെൽവരാജ് ചിത്രങ്ങളും മൃഗങ്ങളും ; 'ബൈസൺ' ഒരുങ്ങുന്നത് പ്രശസ്ത കബഡി താരത്തിന്റെ ജീവിതത്തിൽ നിന്ന്

കാമറകള്‍ പൊളിച്ചു; ഓഫീസുകള്‍ തകര്‍ത്തു; ഉപകരണങ്ങള്‍ കണ്ടുകെട്ടി; അല്‍ ജസീറ ഹമാസ് ഭീകരരുടെ ദൂതരെന്ന് നെതന്യാഹു; ചാനലിനെ അടിച്ചിറക്കി ഇസ്രയേല്‍

ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്കു പോകുമോ?, നിലപാട് വ്യക്തമാക്കി ബിസിസിഐ