കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

തീരദേശ പരിസ്ഥിതിയെ സംരക്ഷിക്കാനും കണ്ടൽക്കാടുകളുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാനുമായി എംഎസ് സ്വാമിനാഥൻ ഫൗണ്ടേഷനും (എം.എസ്.എസ്.ആർ.എഫ്) ബുമെർക് ഇന്ത്യ ഫൗണ്ടേഷനും ചേർന്ന് നടപ്പാക്കുന്ന പദ്ധതിക്ക്  കൊച്ചി കുഴുപ്പിള്ളി ബീച്ചിൽ തുടക്കമായി. ‘കണ്ടൽ കാടുകളുടെ സംരക്ഷണം, പുനഃസ്ഥാപനം’ എന്ന് പേരിട്ടിരിക്കുന്ന പ്രോജക്റ്റിന്റെ ഔപചാരിക ഉദ്ഘാടനം സെപ്തംബർ 30 ചൊവ്വാഴ്ച  പഞ്ചായത്ത് പ്രസിഡന്റ് നിബിൻ കെ നിർവഹിച്ചു.

കഴിഞ്ഞ കുറേ വർഷങ്ങളായി കാലാവസ്ഥാ മാറ്റവും തീരദേശ ശോഷണവും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. കണ്ടൽക്കാടുകളുടെ പ്രാധാന്യം, അവ തീരദേശത്തെ സംരക്ഷിക്കുന്നതിലും മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിലും വഹിക്കുന്ന പങ്ക് എന്നിവയെക്കുറിച്ച് പദ്ധതിയിലൂടെ ജനങ്ങൾക്ക് അവബോധം നൽകും.

എം.എസ്.എസ്.ആർ.എഫിന്റെ കോസ്റ്റൽ റിസോഴ്സ്സ് ആൻഡ് ഫിഷറീസ് ഡയറക്ടർ ഡോ. വേൽവിഴി സ്വാഗതം പറയുകയും പദ്ധതി വിശദീകരിക്കുകയും ചെയ്തു. പ്രകൃതിക്ക് ഇണങ്ങുന്ന വികസനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഡോ. വേൽവിഴി ഓർമ്മിപ്പിച്ചു. ബുമെർക് ഇന്ത്യ ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് തുളസി വർമ്മ ചടങ്ങിൽ പങ്കെടുത്തു.

സി.ആർ.സി. അംഗം എം പി ഷാജൻ, എം.എസ്.എസ്.ആർ.എഫിലെ മുരുകേശൻ റ്റി പി, പ്രശസ്ത പൊക്കാളി കർഷകൻ അശോകൻ, എം.ജി.എൻ.ആർ.ഇ.ജി.എ. സൂപ്പർവൈസർ ബിന്ദു, എസ്.എച്ച്. കോളേജ് തേവരയിലെ ഗവേഷക വിദ്യാർത്ഥികൾ, തൊഴിലുറപ്പ് പ്രവർത്തകർ, മറ്റു പഞ്ചായത്ത് അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

പദ്ധതിയുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണം പ്രോജക്റ്റ് കോഡിനേറ്റർ കെ ടി അനിത നന്ദി പ്രസംഗത്തിൽ അഭ്യർത്ഥിച്ചു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി

'കാനഡയെ ഒരു കൊല്ലത്തിനുള്ളിൽ ചൈന വിഴുങ്ങും'; ഗോൾഡൻ ഡോം പദ്ധതിയോട് മുഖംതിരിച്ചതിൽ മുന്നറിയിപ്പുമായി ട്രംപ്

മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി 28ന്

ഇന്‍സോംനിയ പരിപാടി മുന്‍നിര്‍ത്തി 35 ലക്ഷം തട്ടി; മെന്റലിസ്റ്റ് ആദിക്കെതിരെ കൊച്ചി സ്വദേശിയുടെ പരാതിയില്‍ കേസ്; പ്രതിപ്പട്ടികയില്‍ സംവിധായകന്‍ ജിസ് ജോയിയും

'മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും'; ശശി തരൂർ കടുത്ത അതൃപ്‌തിയിൽ

സിപിഎം ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുക്കുമെന്ന് എം വി ജയരാജന്‍; 'കണക്ക് അവതരണത്തില്‍ ചില വീഴ്ചയുണ്ടായിട്ടുണ്ട്, ധനാപഹരണം നടന്നിട്ടില്ല, തെറ്റ് തിരുത്താന്‍ പാര്‍ട്ടിയെ തകര്‍ക്കുകയല്ല വേണ്ടത്'