നീല്‍ഗിരീസിലൂടെ സൈക്കിളില്‍ ചുറ്റിയടിക്കാനൊരു സവാരി പോകാം

കൊച്ചി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 128 സൈക്ലിസ്റ്റുകള്‍ പങ്കെടുക്കുന്ന “ടൂര്‍ ഓഫ് നീല്‍ഗിരീസ്” പത്താമത് എഡിഷന്‍ ഡിസംബര്‍ 10 മുതല്‍ 17 വരെ നടക്കും. സൈക്കിള്‍ യാത്ര പ്രോല്‍സാഹിപ്പിക്കല്‍, വിനോദം, സാമൂഹിക മാറ്റം എന്നിവ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന റൈഡ് എ സൈക്കിള്‍ ഫൗണ്ടേഷന്‍ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. കര്‍ണാടക, കേരളം ,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്ന് പോകുന്ന രീതിയിലാണ് ” ടൂര്‍ ഓഫ് നീല്‍ഗിരീസ്” ഒരുക്കിയിരിക്കുന്നത്.

ബംഗലൂരുവില്‍ നിന്ന് ആരംഭിക്കുന്ന യാത്ര മൈസൂരു, മടിക്കേരി,സുല്‍ത്താന്‍ ബത്തേരി ,ഉദഗമണ്ഡലം എന്നിവ പിന്നിട്ട് തിരിച്ച് മൈസൂരുവില്‍ തന്നെ സമാപിക്കും . ദുര്‍ഘടമായ പാതകള്‍, ഹൈറേഞ്ച് ഏരിയ, കൃഷി തോട്ടങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍ എന്നിവയിലൂടെയാണ് യാത്ര കടന്നു പോവുക. ആകെ ആയിരം കിലോമീററര്‍ ദൂരം ആണ് സൈക്ലിസ്റ്റുകള്‍ സഞ്ചരിക്കുക.

“ടൂര്‍ ഓഫ് നീല്‍ഗിരീസില്‍” പങ്കെടുക്കുന്ന 128 പേരില്‍ 8 പേര്‍ വനിതകളാണ്. ഇതില്‍ 110 പേര്‍ ഇന്ത്യാക്കാരാണ്. ബാക്കിയുള്ളവര്‍ നെതര്‍ലാന്റ്, ജര്‍മനി, സ്വീഡന്‍ , ഡെന്‍മാര്‍ക്ക്, ആസ്ട്രേലിയ, യുഎസ്എ, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. സൈക്ലിസ്റ്റുകളില്‍ 65 ശതമാനം പേരും മുതിര്‍ന്നവരും വിവിധ വ്യവസായ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകളുമാണ്. 1984 ലെ ഒളിമ്പിക്സില്‍ സൈക്ലിംഗില്‍ സ്വര്‍ണമെഡല്‍ നേടിയ ഇന്തോ അമേരിക്കന്‍ സൈക്ലിസ്റ്റ് അലക്സി ഗ്രിവാല്‍ യാത്രയില്‍ പങ്കെടുക്കുന്നുണ്ട്. റേസ് എക്രോസ് അമേരിക്ക ആദ്യമായി പൂര്‍ത്തീകരിച്ച ഇന്ത്യക്കാരന്‍ ലെഫ്. കേണല്‍ ഡോ. ശ്രീനിവാസ് ഗോകുല്‍നാഥും ” ടൂര്‍ ഓഫ് നീല്‍ഗിരീസില്‍” പങ്കാളിയാകും.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി