എല്‍.എല്‍.ബി: കോളജ് മാറ്റത്തിനും പുനഃപ്രവേശനത്തിനും അപേക്ഷിക്കാം

കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളജില്‍ പഞ്ചവത്സര ബി.ബി.എ. എല്‍.എല്‍.ബി. (ഓണേഴ്സ്/ത്രിവത്സര എല്‍.എല്‍.ബി യൂണിറ്ററി) കോഴ്സുകളിലെ (ഈവണ്‍ സെമസ്റ്ററുകളില്‍) ഒഴിവുളള സീറ്റുകളില്‍ ഇടയ്ക്ക് പഠനം നിര്‍ത്തിയവര്‍ക്ക് പുനഃപ്രവേശനത്തിനും തൃശൂര്‍ ഗവ. ലോ കോളജില്‍ പഠിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് കോളജ് മാറ്റത്തിനും അപേക്ഷിക്കാം. ജൂലൈ 10ന് വൈകിട്ട് മൂന്നു വരെ അപേക്ഷ സമര്‍പ്പിക്കാം.

അപേക്ഷാഫോറവും മറ്റു വിവരങ്ങളും കോളജ് ലൈബ്രറിയില്‍ ലഭിക്കും. അപേക്ഷയോടൊപ്പം പ്ലസ് ടു/ഡിഗ്രി മാര്‍ക്ക് ലിസ്റ്റിന്റെയും പ്രവേശന സമയത്ത് ലഭിച്ച അലോട്ട്മെന്റ് മെമ്മോയുടെയും അവസാനം എഴുതിയ പരീക്ഷയുടെ ഹാള്‍ടിക്കറ്റിന്റെയും ശരി പകര്‍പ്പുകള്‍ ഉണ്ടായിരിക്കണം. പുനഃപ്രവേശനത്തിന് ശിപാര്‍ശ ചെയ്യപ്പെടുന്നവര്‍ യൂണിവേഴ്സിറ്റിയില്‍ ആവശ്യമായ ഫീസടച്ച് ഉത്തരവ് കരസ്ഥമാക്കിയ ശേഷം കോളജില്‍ പ്രവേശനം നേടണം.

കോളജ് മാറ്റത്തിന് അപേക്ഷിക്കുന്നവര്‍ തൃശൂര്‍ ഗവ. ലോ കോളജ് പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ കോളജ് മാറ്റത്തിനുളള അപേക്ഷയും ഒപ്പം നല്‍കണം. പുനഃപ്രവേശനത്തിനുളള അപേക്ഷകള്‍ പരിഗണിച്ച ശേഷം ഒഴിവ് വരുന്ന സീറ്റുകളിലേക്ക് മാത്രമേ കോളജ് മാറ്റത്തിനുളള അപേക്ഷകള്‍ പരിഗണിക്കൂ.

Latest Stories

അവൻ കാരണമാണ് മുംബൈ പരാജയപെട്ടത്, യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത ബാറ്റിംഗ് ആയിരുന്നു അവൻ കാഴ്ചവെച്ചത്; ആ നിമിഷം മുതൽ മുംബൈ തോറ്റെന്ന് ഹാർദിക് പാണ്ഡ്യാ

IPL 2024: 'അവന്‍ മുഖം മാത്രം, ടീമിന്റെ യഥാര്‍ത്ഥ നായകന്‍ ആ താരം'; യുവതാരത്തെ അംഗീകരിക്കാതെ മുഹമ്മദ് കൈഫ്

തിയേറ്ററില്‍ കുതിപ്പ്, അടുത്ത 50 കോടി പടമാവാന്‍ 'പവി കെയര്‍ടേക്കര്‍'; കുത്തനെ ഉയര്‍ന്ന് കളക്ഷന്‍, റിപ്പോര്‍ട്ട്

കറിമസാലകളില്‍ മായം; എഥിലീന്‍ ഓക്സൈഡിന്റെ സാന്നിധ്യം; സിംഗപ്പൂരും ഹോങ് കോങും ഇന്ത്യന്‍ കറിമസാലകള്‍ തിരിച്ചയച്ചു; നടപടിയുമായി സ്‌പൈസസ് ബോര്‍ഡ്

മോദിയ്ക്ക് തോല്‍ക്കുമെന്ന് ഭയം; ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നു; ഭരണഘടന മാറ്റാന്‍ ബിജെപി ലക്ഷ്യമിടുന്നു: രേവന്ത് റെഡ്ഡി

അദ്ദേഹം ഒരു സൂപ്പർസ്റ്റാറല്ല, കാരണം അദ്ദേഹത്തിൻ്റെ പ്രകടനങ്ങളെക്കുറിച്ച് ഞങ്ങൾ കൂടുതൽ സംസാരിക്കാറില്ല: ഐപിഎല്ലിലെ ഏറ്റവും അണ്ടർ റേറ്റഡ് താരം അയാളെന്ന് ഹർഭജൻ സിംഗ്

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍, രണ്‍ബിര്‍ മുതല്‍ തമന്ന വരെ കേസില്‍ കുടങ്ങി സൂപ്പര്‍ താരങ്ങളും!

ഐപിഎല്‍ 2024: ലഖ്‌നൗവിനെതിരായ സഞ്ജുവിന്റെ പ്രകടനം, വാക്ക് മാറ്റി കൈഫ്

ഒപ്പമുള്ളവരെ സംരക്ഷിക്കണം; സിപിഎം ഉപദ്രവിക്കുന്നത് തുടര്‍ന്നാല്‍ ഞാന്‍ ബിജെപിയില്‍ ചേരും; പരസ്യ പ്രഖ്യാപനവുമായി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍

ബീഫ് ഉപഭോഗം അനുവദിക്കാന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു; മുസ്ലീങ്ങള്‍ക്ക് ഇളവ് നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്ന് യോഗി ആദിത്യനാഥ്