വാഗ്ദാനം ചെയ്ത വിനോദയാത്ര നടത്തിയില്ല; ടൂര്‍ ഓപ്പറേറ്ററുടെ ചെവിക്ക് പിടിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍; 1.91 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

വാഗ്ദാനം ചെയ്ത വിനോദയാത്ര നടന്നില്ല, ടൂര്‍ ഓപ്പറേറ്റര്‍ 1.91 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. ഉഭയസമ്മത പ്രകാരം മാറ്റിവച്ച ടൂര്‍ പ്രോഗ്രാമിന് പുതിയ തീയതി നല്‍കുന്നതില്‍ വീഴ്ചവരുത്തിയ ടൂര്‍ ഏജന്‍സി സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണ് അനുവര്‍ത്തിച്ചതെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍.

എറണാകുളം മാമല സ്വദേശിയായ വിസി വി. പുലയത്ത്, കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ടൂര്‍സ് ആന്‍ഡ് ട്രാവെല്‍സ് എന്ന ഏജന്‍സിയില്‍ 2018 ആഗസ്റ്റ് മാസത്തിലാണ് ഫാമിലി ടൂര്‍ ബുക്ക് ചെയ്തത്. അമൃത്സര്‍ , ഡല്‍ഹി, ആഗ്ര ,ജയ്പൂര്‍, ചെന്നൈ സ്ഥലങ്ങളിലേക്കായാണ് ടൂര്‍ ബുക്ക് ചെയ്തത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉണ്ടായ ശക്തമായ വെള്ളക്കെട്ട് മൂലം വിനോദയാത്ര റദ്ദാക്കി.

ഉഭയസമ്മത പ്രകാരം തീരുമാനിക്കുന്ന തീയതിയില്‍ ടൂര്‍ പ്രോഗ്രാം നടത്താമെന്ന് എതിര്‍ കക്ഷി സമ്മതിച്ചു. എന്നാല്‍,കുട്ടികളുടെ പരീക്ഷകാരണം പരാതിക്കാരന് പുതുക്കിയ തീയതിയില്‍ ടൂറിന് പോകാന്‍ കഴിഞ്ഞില്ല. പിന്നീട് കോവിഡ് മൂലം രണ്ടുവര്‍ഷത്തേക്ക് യാത്ര അസാധ്യമായി. 2022 ജനുവരിയില്‍ യാത്രാവിലക്ക് നീക്കിയപ്പോള്‍ പരാതിക്കാര്‍ എതിര്‍കക്ഷിയെ സമീപിക്കുകയും, കത്തുകള്‍ അയയ്ക്കുകയും ചെയ്തു. എന്നാല്‍ പണം തിരികെ നല്‍കാനോ, പുതിയ യാത്രാതീയതി നല്‍കാനോ എതിര്‍കക്ഷികള്‍ തയ്യാറായില്ല. വാഗ്ദാനം ചെയ്ത സേവനം നല്‍കിയില്ലെന്ന് പരാതിപ്പെട്ടാണ് പരാതിക്കാരന്‍ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.

ഉപഭോക്താവിന്റെ അവകാശത്തിന്റെ ലംഘനവും അധാര്‍മികവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനവുമാണ് ടൂര്‍ ഏജന്‍സിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് വിലയിരുത്തിയ കോടതി,
ടൂര്‍ പ്രോഗ്രാമിനായി നല്‍കിയ 1,61,200/ രൂപയും 30,000/ രൂപ നഷ്ടപരിഹാരം, കോടതി ചെലവ് ഇനങ്ങളിലും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കാന്‍ ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് എതിര്‍കക്ഷികള്‍ക്ക് നിര്‍ദ്ദേശം നല്‍കി
പരാതിക്കാര്‍ക്ക് വേണ്ടി അഡ്വക്കേറ്റ് പി.ടി ജോസ് കോടതിയില്‍ ഹാജരായി.

Latest Stories

സംസ്ഥാനത്ത് എഞ്ചിനീയറിങ്-പോളിടെക്‌നിക് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്; സ്വയം വിരമിയ്ക്കലിന് അപേക്ഷ ക്ഷണിച്ച് ഐഎച്ച്ആര്‍ഡി

ലോകം അത്ഭുതപ്പെടുകയും പാകിസ്ഥാന്‍ ഭയപ്പെടുകയും ചെയ്യുന്നു; പ്രധാനമന്ത്രി പാക് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കിയെന്ന് അമിത് ഷാ

വോഡഫോണ്‍ ഐഡിയ അടച്ചുപൂട്ടലിന്റെ വക്കിലോ? കുടിശിക എഴുതി തള്ളിയില്ലെങ്കില്‍ മുന്നോട്ട് പോകാനാകില്ലെന്ന് കമ്പനി സിഇഒ

കോഴിക്കോട് ആയുധങ്ങളുമായെത്തി വീട്ടില്‍ നിന്ന് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി; സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളെന്ന് നിഗമനം; അന്വേഷണം ആരംഭിച്ച് പൊലീസ്

ഇന്ത്യയ്ക്ക് എത്ര യുദ്ധ വിമാനങ്ങള്‍ നഷ്ടപ്പെട്ടു? സൈനിക നീക്കം പാകിസ്ഥാനെ അറിയിച്ചത് കുറ്റകരം; കേന്ദ്ര സര്‍ക്കാരിനെതിരെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

പാകിസ്ഥാന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; പ്രമുഖ യൂട്യൂബര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

മെസിയും സംഘവും നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് കായികമന്ത്രി; സ്‌പോണ്‍സര്‍മാര്‍ പണമടയ്ക്കുമെന്ന പ്രത്യാശയുമായി വി അബ്ദുറഹ്‌മാന്‍

കേന്ദ്രത്തോട് വിയോജിപ്പുണ്ട്, സര്‍വകക്ഷി സംഘത്തില്‍ സിപിഎമ്മും ഭാഗമാകും; ദേശീയ താത്പര്യമാണ് പ്രധാനമെന്ന് എംഎ ബേബി

ഇനി ഇലക്ട്രിക് ബുള്ളറ്റും! ഇലക്ട്രിക് ബൈക്കുകൾ പുറത്തിറക്കാൻ ഒരുങ്ങി റോയൽ എൻഫീൽഡ്

രാജ്യതലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയ്ക്ക് വന്‍ തിരിച്ചടി; മുകേഷ് ഗോയലിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി