ഉടൻ വരുന്നു: ഇന്ത്യൻ കഥകളുടെ തടുക്കാനാവാത്ത പ്രപഞ്ചം

ഇന്ത്യയില്‍ വളരുമ്പോള്‍ ചുറ്റും കാണുന്നതും അനുഭവിക്കുന്നതും എന്റര്‍ടെയ്ന്‍മെന്റാണ്. നമ്മുടെ രാജ്യം മനോഹരവും വൈവിദ്ധ്യവുമായ കഥകളാലും കഥാഖ്യാതാക്കളാലും ആ കഥകള്‍ക്ക് ജീവനേകുന്ന ക്രൂവിനാലും സമ്പന്നമാണ്. ഈ കഥകള്‍ക്ക് ജീവനേകാന്‍ പോന്ന അഭിനേതാക്കളും നമുക്ക് ധാരാളമായുണ്ട്.

നമ്മെ എല്ലാം ഒരുമിപ്പിക്കുന്ന തരത്തിലുള്ള കഥകള്‍ പറയാന്‍ ഇഷ്ടപ്പെടുന്ന ആളുകളാണ് നെറ്റ്ഫ്‌ളിക്‌സില്‍ ഉള്ളത്. നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഇന്ത്യന്‍ സൃഷ്ടാക്കള്‍ ആധികാരികതയോടെ പറയുന്ന സിനിമകളും സീരീസുകളും ധാരാളം നെറ്റ്ഫ്‌ളിക്ക്‌സില്‍ ഉണ്ട്. എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കഥയെ എങ്ങനെ തിരിച്ചറിയും? അതിന് കഴിയില്ല. നാം ഓരോരുത്തര്‍ക്കും നമ്മുടേതായ ഇഷ്ടങ്ങളും മൂഡുകളുമുണ്ട്, നാം എല്ലാം ആഗ്രഹിക്കുന്നത് സ്‌ക്രീനില്‍ നമ്മുടെ ജീവിതം പ്രതിഫലിക്കണമെന്നാണ്.

മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ ഏറെ വ്യത്യസ്തതയും വൈവിദ്ധ്യവുമാണ് ഞങ്ങളുടെ വരാനിരിക്കുന്ന ലൈന്‍അപ്പുകളില്‍ ഉള്ളത്. വലിയ സിനിമകളും സീരീസുകളും മുതല്‍ ഡോക്യൂമെന്ററികളും റിയാലിറ്റി, ബോള്‍ഡ് കോമഡി ഫോര്‍മാറ്റുകള്‍ വരെ ഇതിലുണ്ട്. രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള 40 ശക്തമായ കഥകളാണ് ഞങ്ങള്‍ ഇന്ത്യയില്‍ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.

ബോംബെ ബീഗംസ്, അജീബ് ദാസ്താന്‍സ്, പാഗ്ലെയ്റ്റ്, മീനാക്ഷി സുന്ദരേശ്വര്‍, പെന്റ്ഹൗസ് ധനുഷിന്റെ ജഗമേ തന്തിരം, തപ്‌സി പന്നുവിന്റെ ഹസീന്‍ ദില്‍രൂപ, കാര്‍ത്തിക് ആര്യന്റെ ധമാക്ക, അര്‍ജ്ജുന്‍ കപൂര്‍, നീനാ ഗുപ്ത എന്നിവരുടെ സര്‍ദാര്‍ കാ ഗ്രാന്‍ഡ്‌സണ്‍, ആര്‍ മാധവന്റെ ഡീകപ്പിള്‍ഡ്, ഫീല്‍സ് ലൈക് ഇഷ്‌ക് തുടങ്ങിയവയാണ് ഉടന്‍ റിലീസാകുന്ന സിനിമകളും സീരീസുകളും.

രവീണാ ടണ്ടന്റെ മിസ്റ്ററി ത്രില്ലര്‍ ആര്യങ്ക്, യേ കാലി കാലി ആങ്കേന്‍, കോട്ടാ ഫാക്റ്ററി, കപില്‍ ശര്‍മ്മയുടെ കോമഡി പരിപാടി, മാധുരി ദിക്ഷിതിന്റെ ഫൈന്‍ഡിംഗ് അനാമിക തുടങ്ങിയവയും നിങ്ങളെ കാത്തിരിക്കുന്നു.

വരാനിരിക്കുന്ന സിനിമകളുടെയും സീരീസുകളുടെയും ചെറിയൊരു ആമുഖം മാത്രമാണിത്. ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും മികച്ച സൃഷ്ടാക്കളില്‍ നിന്നുള്ള സമ്പന്നവും വ്യത്യസ്തവുമായ കഥകള്‍ ലോകത്ത് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ ആകാംക്ഷയുണ്ട്.

Latest Stories

'ബിഹാര്‍ തിരഞ്ഞെടുപ്പും കൊള്ളയടിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുത്തന്‍ ഗൂഢാലോചന നടത്തിയിരിക്കുന്നു'; വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം ഊന്നിപ്പറഞ്ഞു കോണ്‍ഗ്രസിന്റെ വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് തുടക്കമിട്ട് രാഹുല്‍ ഗാന്ധി

ധോണി ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാത്തതിന്റെ കാരണം ഇതാണ്!, വിലയിരുത്തലുമായി മുൻ താരം

സഞ്ജുവിനായി അതിയായി ആഗ്രഹിച്ച് കെകെആർ; രണ്ട് പ്രമുഖ താരങ്ങളെ ആർആറിന് കൈമാറാൻ തയ്യാർ- റിപ്പോർട്ട്

ആലപ്പുഴ തുറവൂരില്‍ ഉയരപ്പാതയുടെ കൂറ്റന്‍ ബീമുകള്‍ നിലംപതിച്ചു; ഒഴിവായത് വന്‍ ദുരന്തം; ദേശീയപാതയില്‍ ഗതാഗതകുരുക്ക്

'മാറി നിൽക്കുന്നവരെ തിരിച്ചുകൊണ്ടുവരണം; പഴയ പ്രതാപത്തിലേക്ക് 'അമ്മ' തിരിച്ചു വരുമെന്നാണ് പ്രതീക്ഷ': ആസിഫ് അലി

Asia cup 2025: ഏഷ്യാ കപ്പിനുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു, ധീരമായ ഒരു ചുവടുവെപ്പ് നടത്തി സെലക്ടർമാർ!

ജമ്മു കശ്മീരിലെ കത്വയിലെ മേഘവിസ്‌ഫോടനത്തില്‍ 7 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഏഷ്യാ കപ്പ് 2025: നിർണായക തീരുമാനം സെലക്ടർമാരെ അറിയിച്ച് ജസ്പ്രീത് ബുംറ

'ചില വാനരന്മാർ ആരോപണം ഉന്നയിക്കുന്നു' ഞാൻ മന്ത്രിയാണ്, മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷൻ; പ്രതികരിച്ച് സുരേഷ് ഗോപി

'അമ്മ' ചരിത്രം മാറ്റിയെഴുതി എന്നൊക്കെ അഭിപ്രായപ്പെടുന്നവരുടെ കൂട്ടത്തിൽ ഞാനില്ല; ശ്രീകുമാരൻ തമ്പി