ചരിത്രം രചിച്ച് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, കുതിച്ചുയര്‍ന്ന് വാര്‍ഷിക വരുമാനം; 334 ശതമാനം വളര്‍ച്ച നേടി ഓഹരികള്‍, നിക്ഷേപകര്‍ക്ക് ഇത് സുവര്‍ണകാലം

എറണാകുളം കിഴക്കമ്പലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിറ്റെക്സ് ഗാര്‍മെന്റ്‌സ് നിക്ഷേപകരുടെ കൂടി സ്വപ്‌നങ്ങള്‍ പൂവണിയിക്കുന്നു. അതിശയിപ്പിക്കുന്ന ഓഹരി മുന്നേറ്റത്തിന് ചിറകുകള്‍ നല്‍കാന്‍ വാര്‍ഷിക വരുമാനത്തിലെ വമ്പന്‍ കുതിപ്പും കാരണമാണ്. ആദ്യമായി കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് 1,000 കോടി രൂപ വാര്‍ഷിക വരുമാനം പിന്നിട്ടതോടെയാണ് നിക്ഷേപകരുടെ സ്വപ്‌നങ്ങള്‍ക്ക് കിറ്റെക്‌സ് നിറങ്ങള്‍ നല്‍കിയിരിക്കുന്നത്.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ 1001.34 കോടി രൂപയുടെ വാര്‍ഷിക വരുമാനമാണ് കമ്പനി കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വാര്‍ഷിക വരുമാനം 631.17 കോടി രൂപയായിരുന്നു. ഇതോടെ കഴിഞ്ഞവര്‍ഷത്തെ സംയോജിത ലാഭം 55.83 കോടി രൂപയില്‍ നിന്ന് 143.14% കുതിച്ച് 135.74 കോടി രൂപയിലുമെത്തി. കഴിഞ്ഞവര്‍ഷത്തെ അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ സംയോജിത ലാഭം മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 19.74 കോടി രൂപയില്‍ നിന്ന് 61.15% മുന്നേറി 31.81 കോടി രൂപയായെന്ന് കമ്പനി സ്റ്റോക്ക് എക്‌സ്ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കി.

കഴിഞ്ഞപാദ മൊത്ത വരുമാനം 176.29 കോടി രൂപയില്‍ നിന്ന് 72.94% ഉയര്‍ന്ന് 304.85 കോടി രൂപയായി. കിറ്റെക്‌സിന്റെ വാര്‍ഷിക വരുമാനത്തിലെ വളര്‍ച്ച നിക്ഷേപകര്‍ക്ക് നല്‍കിയ ലാഭം ചെറുതല്ല. കിറ്റെക്സ് ഒരു വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് നല്‍കിയത് 300 ശതമാനത്തിലധികം നേട്ടമാണ്. 2024 ജൂലൈയില്‍ വെറും 69 രൂപയായിരുന്ന ഓഹരി വില ഇപ്പോള്‍ 334 ശതമാനം ഉയര്‍ന്ന് 300 രൂപയിലെത്തി. 2024 ന്റെ രണ്ടാം പാതിയിയില്‍ ഓഹരി വിപണിയിലുണ്ടായ വില്‍പ്പന സമ്മര്‍ദ്ദത്തിനിടയിലും അതിശയകരമായ വളര്‍ച്ച ഓഹരി കാഴ്ചവച്ചുവെന്നതാണ് ശ്രദ്ധേയം.

2025 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യപാതിയില്‍ 219 ശതമാനമാണ് ഓഹരിയുടെ നേട്ടം. ഒരു വര്‍ഷം മുന്‍പ് കിറ്റെക്‌സില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 4.35 ലക്ഷമായി വളര്‍ച്ച കൈവരിക്കുമായിരുന്നു. നിലവില്‍ 7,500 കോടി രൂപയുടെ വരുമാനം ലക്ഷ്യമിട്ടുകൊണ്ട് വന്‍ വികസന പ്രവര്‍ത്തനങ്ങളാണ് കിറ്റെക്സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡ് നടത്തുന്നത്. കിറ്റെക്‌സസ് ഗാര്‍മെന്റ്‌സ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ കിറ്റെക്‌സ് അപ്പാരല്‍ പാര്‍ക്ക്സ് ലിമിറ്റഡ് (കെഎപിഎല്‍), വാറങ്കലിലും ഹൈദരാബാദിലും രണ്ട് ഘട്ടങ്ങളിലായി 3,550 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് നടത്തുന്നത്. വാറങ്കലില്‍ 1,550 കോടി ഇതിനകം നിക്ഷേപിച്ചിട്ടുണ്ട്.

ഉല്‍പ്പാദനം പൂര്‍ണ്ണതോതിലാകുമ്പോള്‍ 5,000 കോടി വരുമാനം നേടാനാണ് കെഎപിഎല്‍ ലക്ഷ്യമിടുന്നത്. വാറങ്കല്‍ യൂണിറ്റ് 2025 ഏപ്രിലില്‍ പ്രവര്‍ത്തനം ആരംഭിക്കും, തുടര്‍ന്ന് 2026 ഡിസംബറില്‍ ഹൈദരാബാദ് യൂണിറ്റും പ്രവര്‍ത്തനം ആരംഭിക്കും. പുതിയ സൗകര്യങ്ങള്‍ സജ്ജമാകുന്നതോടെ 25,000 പേര്‍ക്ക് തൊഴില്‍ അവസരവും ഇവിടെ ഒരുങ്ങും. ഇന്ത്യ യുകെ-യുഎസ് തുടങ്ങിയ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറിലേര്‍പ്പെടുന്നത് കിറ്റെക്‌സ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തലുകള്‍.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ