ചരിത്രം രചിക്കാന്‍ കല്യാണ്‍ ജൂവലേഴ്‌സ്; 52 ആഴ്ചകളിലായി 52 ഷോറൂമുകള്‍ തുറക്കും

ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ഇന്ത്യ ലിമിറ്റഡ് അടുത്ത 12 മാസത്തില്‍ റീട്ടെയ്ല്‍ സാന്നിദ്ധ്യം 30 ശതമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. വിപുലീകരണത്തിന്റെ ഭാഗമായി 1300 കോടി രൂപ മുതല്‍ മുടക്കി അടുത്ത 52 ആഴ്ചകളിലായി 52 ഷോറൂമുകള്‍ ആരംഭിക്കും.

മെട്രോ നഗരങ്ങളിലും കൂടാതെ വടക്ക്, കിഴക്ക്, പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ടിയര്‍ -2, ടിയര്‍-3 വിപണികളിലേയ്ക്കും കമ്പനിയുടെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിന് പ്രാധാന്യം നല്കുന്നു. ആകമാന വിറ്റുവരവിന്റെ 17 ശതമാനം ലഭ്യമാകുന്ന ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് മികച്ച മുന്നേറ്റവും വര്‍ദ്ധിച്ച ഉപയോക്തൃ താത്പര്യവും കല്യാണ്‍ ജൂവലേഴ്‌സിന് ലഭിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് പാദങ്ങളിലും വളര്‍ച്ച മികച്ച രീതിയിലായിരുന്നു. അന്താരാഷ്ട്ര വിപണിയിലും മികച്ച രീതിയിലുള്ള വിപുലീകരണ പരിപാടികള്‍ അവതരിപ്പിക്കുന്നതിനു കമ്പനി ലക്ഷ്യമിടുന്നു.

മുംബൈയിലെ ആദ്യത്തെ ഫിസിക്കല്‍ എക്‌സ്പീരിയന്‍സ് കേന്ദ്രത്തില്‍നിന്നും ലഭിച്ച വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കമ്പനിയുടെ ഇ-കൊമേഴ്‌സ് വിഭാഗമായ കാന്‍ഡിയര്‍ ഡോട്ട് കോം റീട്ടെയ്ല്‍ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കും. സെപ്റ്റംബര്‍ 31-ന് അവസാനിച്ച പന്ത്രണ്ട് മാസങ്ങളില്‍ 13,000 കോടി രൂപയുടെ വിറ്റുവരവും 425 കോടി രൂപ നികുതിക്കുശേഷമുള്ള ലാഭവും നേടാനായെന്നും അടുത്ത വളര്‍ച്ചാ ഘട്ടത്തിലേക്ക് ലക്ഷ്യം വെയ്ക്കുകയാണ് എന്നും കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.

Latest Stories

36 വര്‍ഷം മുമ്പുള്ള ഗ്യാങ്സ്റ്റര്‍ ലുക്കില്‍ കമല്‍ ഹാസന്‍, ദുല്‍ഖറിന് പകരം ചിമ്പു; മണിരത്‌നത്തിന്റെ 'തഗ് ലൈഫി'ലെ ചിത്രങ്ങള്‍ പുറത്ത്

18.6 കോടിയുടെ സ്വര്‍ണക്കടത്ത്; അഫ്ഗാന്‍ നയതന്ത്രപ്രതിനിധി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി; നടപടി ഭയന്ന് സാകിയ വാര്‍ദക് രാജിവെച്ചു

IPL 2024: എന്തുകൊണ്ട് ധോണിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ഹർഷൽ പട്ടേൽ

ബധിരനും മൂകനുമായ മകനെ മുതലക്കുളത്തിലെറിഞ്ഞ് മാതാവ്; ആറ് വയസുകാരന്റെ മൃതദേഹം പകുതി മുതലകള്‍ ഭക്ഷിച്ച നിലയില്‍

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കേണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ