സംസ്ഥാനത്ത് റെക്കോഡുകൾ തകർത്ത് കുതിച്ചുയർന്ന് സ്വർണവില. ഇന്ന് രണ്ടുതവണയാണ് സ്വർണവിലയിൽ വര്ധനവുണ്ടായത്. രാവിലെ ഒരു പവൻ സ്വർണവില 105,320 രൂപയിലെത്തിയിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം വീണ്ടും സ്വർണവിലയിൽ വർധനവുണ്ടായി പവന് 1,05,600 രൂപയായി. ഇന്ന് രാവിലെ ഗ്രാമിന് 100 രൂപ കൂടി 13,165ലെത്തിയ സ്വർണവില ഗ്രാമിന് 35 രൂപ കൂടി 13,200ലെത്തി. ഇറാനിലെയും വെനിസ്വേലയിലെയും അമേരിക്കൻ ഇടപെടലാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്. ഇറാനുമായി വ്യാപര ബന്ധം പുലർത്തുന്ന രാജ്യങ്ങൾക്ക് യു.എസ് 25 ശതമാനം പുതിയ തീരുവ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതും സ്വർണവിലയുടെ കുതിപ്പിനെ സ്വാധീനിച്ചു. ആഗോളവിപണിയിലും സ്വർണവില കുതിക്കുകയാണ്.