കേരള വിഭവങ്ങള്‍ക്ക് ഇനി നിറവും മണവും ഒറ്റ പാക്കില്‍! സൂപ്പര്‍ കാശ്മീരി ചില്ലി പൗഡറുമായി ഈസ്റ്റേണ്‍

പ്രമുഖ ഇന്ത്യന്‍ മസാല വിപണന കമ്പനിയായ ഈസ്റ്റേണ്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി പ്രത്യേകമായി വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ ഉല്‍പ്പന്നമായ ‘സൂപ്പര്‍ കാശ്മീരി ചില്ലി പൗഡര്‍’ പുറത്തിറക്കി. ചുവന്ന മീന്‍ കറി, ഫിഷ് ഫ്രൈ, തന്തൂരി തുടങ്ങിയ വിഭവങ്ങള്‍ക്ക് ആകര്‍ഷകമായ നിറവും എന്നാല്‍ എരിവ് കുറഞ്ഞതുമായ മുളകുപൊടിക്ക് കേരളത്തിലെ ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ ആവശ്യകതയുണ്ട്.

പലപ്പോഴും മീന്‍ കറികള്‍ക്ക് നിറവും രുചിയും എരിവും ലഭിക്കാന്‍ വിവിധതരം മുളകുപൊടികള്‍ കൂട്ടിക്കലര്‍ത്തേണ്ടി വരുന്നത് സാധാരണമാണ്. ഈ വെല്ലുവിളിക്ക് ഒരു പരിഹാരമെന്നോണം, ഈസ്റ്റേണ്‍ ‘സൂപ്പര്‍ കാശ്മീരി ചില്ലി പൗഡര്‍’ ഒറ്റ പാക്കില്‍ ഈ ആവശ്യങ്ങള്‍ നിറവേറ്റുന്നു. കേരളത്തിലെ വിഭവങ്ങള്‍ക്ക് നിറവും രുചിയും ഒരുപോലെ വര്‍ദ്ധിപ്പിക്കുന്നതിന് അനുയോജ്യമായ, ഉയര്‍ന്ന നിറവും കുറഞ്ഞ എരിവുമുള്ള ബ്യാദഗി മുളകുകള്‍ ശ്രദ്ധാപൂര്‍വ്വം ചേര്‍ത്താണ് ഈ പുതിയ ഉല്‍പ്പന്നം തയ്യാറാക്കിയിരിക്കുന്നത്.

പ്രാദേശിക രുചികളെക്കുറിച്ചുള്ള ഈസ്റ്റേണിന്റെ ആഴത്തിലുള്ള അറിവും മസാല രംഗത്തെ നൂതന സമീപനവുമാണ് ഈ ഉല്‍പ്പന്നത്തിലൂടെ വ്യക്തമാകുന്നത്. ദശാബ്ദങ്ങളായി കേരളത്തിലെ അടുക്കളകളില്‍ ഈസ്റ്റേണ്‍ ഒരു നിറസാന്നിധ്യമാണ്. സംസ്ഥാനത്തെ പാചകരീതികളെക്കുറിച്ചുള്ള ഞങ്ങളുടെ ആഴത്തിലുള്ള അറിവാണ് ഈ ഉല്‍പ്പന്നത്തിന്റെ പിറവിക്ക് പിന്നില്‍.

ചുവന്ന മീന്‍ കറി പോലുള്ള വിഭവങ്ങള്‍ക്ക് മികച്ച നിറവും കുറഞ്ഞ എരിവും ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി പ്രത്യേകമായി ഒരുക്കിയതാണ് ‘സൂപ്പര്‍ കാശ്മീരി ചില്ലി പൗഡര്‍’. പല മുളകുകള്‍ കൂട്ടിക്കലര്‍ത്തുന്ന ബുദ്ധിമുട്ടില്ലാതെ, ഒറ്റ പാക്കില്‍ ഈ ആവശ്യം നിറവേറ്റാന്‍ ഇതിലൂടെ സാധിക്കുമെന്ന് ഈസ്റ്റേണ്‍ സി ഇ ഓ ഗിരീഷ് നായര്‍ പറഞ്ഞു.

ഈസ്റ്റേണ്‍ ‘സൂപ്പര്‍ കാശ്മീരി ചില്ലി പൗഡര്‍’ 100 ഗ്രാം പാക്കിന് 58.50 രൂപയ്ക്കും, 250 ഗ്രാം പാക്കിന് 146 രൂപയ്ക്കും കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഔട്ട്ലെറ്റുകളില്‍ ലഭ്യമാകും.

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും