എളുപ്പമാകില്ല ഇനി യു എസ് ഗ്രീൻ കാർഡ്

അമേരിക്കയിലേക്ക് കുടിയേറുന്നതിന് മുന്നോടിയായുള്ള ഗ്രീൻ കാർഡ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ കർക്കശമാക്കാനൊരുങ്ങി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗ്രീൻ കാർഡ് ലഭിക്കുന്നതിന് ഉന്നത വിദ്യാഭ്യാസവും നൈപുണ്യവും നിർബന്ധമാക്കാനുള്ള ചട്ടങ്ങൾ രൂപീകരിക്കാനാണ് യു എസ് ഭരണകൂടം ഒരുങ്ങുന്നത്. വ്യാഴാഴ്ച നടത്താനിരിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ ട്രംപ്, കുടിയേറ്റം സംബന്ധിച്ച തന്റെ പുതിയ നിലപാട് വ്യക്തമാക്കും.

അമേരിക്കയുടെ ഇമിഗ്രേഷൻ പോളിസി ഉടച്ചുവാർക്കാനാണ് പുതിയ നിർദേശം. ഇതുവരെ വിദേശീയർക്ക് ഗ്രീൻ കാർഡ് നൽകിയിരുന്നത് കുടുംബ ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ ഇനി മുതൽ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും ഗ്രീൻ കാർഡ് അനുവദിക്കുക. അമേരിക്കയിൽ ബന്ധുക്കളുണ്ടെങ്കിൽ ഗ്രീൻ കാർഡ് ലഭിക്കാൻ എളുപ്പമായിരുന്നു ഇതുവരെ.

അതിനുപകരം, ഇംഗ്ലീഷ് സംസാരിക്കാനറിയുന്ന, ഉന്നത വിദ്യാഭ്യാസവും നൈപുണ്യവുമുള്ള, യുഎസിൽ തൊഴിലുള്ള വിദേശീയർക്കാണ് ഇനി ഗ്രീൻ കാർഡിന് മുൻഗണന നൽകുക.

എച്ച് 1 ബി വിസയിൽ അമേരിക്കയിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഈ തീരുമാനം അനുഗ്രഹമാകും.ഗ്രീൻ കാർഡ് അനുമതിയിൽ 66 ശതമാനവും കുടുംബങ്ങൾക്കാണ് ഇപ്പോൾ നൽകി വരുന്നത്. 12 ശതമാനം മാത്രമാണ് നൈപുണ്യത്തിന്റെയും പ്രൊഫഷണൽ മികവിന്റേയും അടിസ്ഥാനത്തിൽ നൽകുന്നുള്ളൂ. കാനഡ പോലുള്ള മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 12 ശതമാനം വളരെ കുറവാണ്.

ഒരു വർഷം 1.1 ദശലക്ഷം ഗ്രീൻ കാർഡുകളാണ് യുഎസ് നൽകുന്നത്. ഇതിൽ പകുതിയിൽ കൂടുതലും മെറിറ്റ് അടിസ്ഥാനത്തിൽ നൽകണമെന്നതാണ് ഇപ്പോഴത്തെ നിർദേശം.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്