പണം കൈമാറുന്നതിനുള്ള എന്‍.ഇ.എഫ്.ടി സേവനം ഇനി മുതൽ 24 മണിക്കൂറും

എന്‍.ഇ.എഫ്.ടി സംവിധാനം ഉപയോഗിച്ചുകൊണ്ടുള്ള ഇടപാടുകള്‍ ഇനിമുതല്‍ മുഴുവന്‍ സമയവും ലഭ്യമാക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. നിലവില്‍ രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം ഏഴ് മണിവരെയാണ് എന്‍.ഇ.എഫ്.ടി ഉപയോഗിച്ചുള്ള സേവനം ലഭിച്ചിരുന്നത്.ഡിസംബര്‍ മുതലാണ് പുതിയ മാറ്റം നിലവില്‍ വരുക.

“ഡിസംബര്‍ മുതല്‍ എന്‍.ഇ.എഫ്.ടി മുഴുവന്‍ സമയവും ലഭ്യമാകും. ഈ മാറ്റം റീട്ടെയില്‍ പെയ്മന്റെ് രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കും.” റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആര്‍.ബി.ഐയുടെ പേയ്മെന്റ് സെറ്റില്‍മെന്റ് വിഷന്‍ 2019 മുതല്‍ 2021 അനുരിച്ചാണ് ഈ പ്രഖ്യാപനം. എന്‍.ഇ.എഫ്.ടി, ആര്‍.ടി. ജി.എസ് ഉപയോഗിച്ചുകൊണ്ടുള്ള ഇടപാടുകള്‍ ഉപയോക്താക്കള്‍ക്ക് മുഴുവന്‍ സമയവും ലഭ്യമാവും എന്നതിലുപരി സൗജന്യമാണ് ഇതിന്റെ സേവനങ്ങള്‍

എന്താണ് എന്‍.ഇ.എഫ്.ടി ?

വിവിധ അക്കൗണ്ടുകള്‍ തമ്മില്‍ പണം കൈമാറ്റം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന സംവിധാനമാണ് എന്‍.ഇ.എഫ്.ടി. സമയപരിധിക്ക് ഉള്ളില്‍ നിന്ന് കൊണ്ട് എത്ര തുക വേണമെങ്കിലും ഇത് വഴി കൈമാറ്റം ചെയ്യാന്‍ സാധിക്കും എന്നുള്ളതാണ് എന്‍.ഇ.എഫ്.ടിയുടെ പ്രത്യേകത.
എന്നാല്‍ വലിയ മൂല്യമുള്ള തുകകള്‍ മറ്റൊരു സംവിധാനമായ ആര്‍.ടി.ജി.എസ് വഴി കൈമാറ്റം ചെയ്യാന്‍ സാധിക്കുമെങ്കിലും രണ്ട് ലക്ഷം രൂപയാണ് പരിധി.

എന്‍.ഇ.എഫ്.ടി വഴിയുള്ള ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കില്ലെന്ന് കഴിഞ്ഞ തവണത്തെ
വായ്പാ നയപ്രഖ്യാപനത്തില്‍ റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്

Latest Stories

രണ്ടാം ഘട്ടവും സംഘർഷങ്ങൾ; മണിപ്പൂരിലെ ആറ് ബൂത്തുകളിൽ റീപോളിങ് ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു വേണമെന്നു സെലക്ടര്‍മാര്‍, വേണ്ടെന്നു ടീം മാനേജ്മെന്റ്, കാരണം ഇത്

സിദ്ധാർത്ഥന്റെ മരണം: ഏത് ഉപാധിയും അനുസരിക്കാം, ജാമ്യാപേക്ഷയുമായി പ്രതികൾ ഹൈക്കോടതിയിൽ, ഇന്ന് പരിഗണിക്കും

ഇപിക്കെതിരെ മാധ്യമങ്ങളില്‍ ആസൂത്രിത നീക്കങ്ങള്‍ നടന്നു; ഇനി നിയമപരമായി കൈകാര്യം ചെയ്യും; ലോഹ്യം പറയരുതെന്ന് പറയുന്നത് ശരിയായ രാഷ്ട്രീയസംസ്‌കാരമല്ലെന്ന് സിപിഎം

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അന്തിമ കണക്കുകള്‍ പുറത്തുവിട്ടു; കേരളത്തില്‍ രേഖപ്പെടുത്തിയത് 71.27 % പോളിങ്; ഏറ്റവും കൂടുതല്‍ വടകരയില്‍, കുറവ് പത്തനംതിട്ടയില്‍

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍