കാണികളുടെ മനസ്സ് വായിച്ച് അമ്പരപ്പിക്കുന്ന പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ മെന്റലിസ്റ്റ് ആതി മലയാളക്കരയില്‍ പുതിയ ‘മാന്ത്രിക’ പര്യടനത്തിന് ഒരുങ്ങുന്നു. ‘ഇന്‍സോംനിയ വേക്ക് അപ്പ് ഇന്റു ദി ഡ്രീം’ എന്ന പേരില്‍ കേരളത്തിലെ 10 നഗരങ്ങളിലായി 10 വേദികളില്‍ മനസ്സ് വായനയിലൂടെ ആളുകളെ അമ്പരപ്പിക്കുന്ന പരിപാടി അരങ്ങേറും. സെപ്റ്റംബര്‍ 13 മുതല്‍ നവംബര്‍ 15 വരെ നീളുന്ന മാസ്മരിക യാത്രയില്‍ മനശാസ്ത്രപരമായ തന്ത്രങ്ങളിലൂടെയും അതിശയിപ്പിക്കുന്ന പ്രവചനങ്ങളിലൂടെയും ആതി കാഴ്ചക്കാരെ വിസ്മയിപ്പിക്കും. കേരളത്തിലെ വിവിധ നഗരങ്ങളിലെ പ്രകടങ്ങങ്ങള്‍ക്ക് മുന്നോടിയായി മെന്റലിസ്റ്റ് ആതി സെപ്റ്റംബര്‍ 13ന് കൊച്ചി ജെടിപാക്കില്‍ മുന്നൊരുക്ക ഷോ സംഘടിപ്പിക്കും.
ഓരോ പ്രേക്ഷകനെയും ആകര്‍ഷിക്കുന്ന തരത്തിലുള്ള മാനസിക കളികളും സൈക്കോളജിക്കല്‍ ഇല്യൂഷനുകളും കോര്‍ത്തിണക്കിയാണ് ഷോ ഒരുക്കിയിരിക്കുന്നത്. ഓരോ പ്രകടനവും കാണികളുമായുള്ള സംവാദത്തിനനുസരിച്ച് മാറുന്നു. അതിനാല്‍ ഒരു ഷോയും മറ്റൊന്നിന് സമാനമാകില്ല. മനസ്സ് വായിക്കുന്നതും ചിന്തകള്‍ നിയന്ത്രിക്കുന്നതുമായ പ്രകടനങ്ങള്‍ കാഴ്ചക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തും. പരിപാടിയ്ക്ക് മുന്നോടിയായി മെന്റലിസത്തെ കുറിച്ചും ആളുകള്‍ അത് ഏറ്റെടുക്കുന്നതിനെ കുറിച്ചു ആതി പറയുന്നത് ഇതാണ്.
‘മെന്റലിസം എന്നത് ആളുകളുമായി ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ചാണ്. അവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിക്കുക എന്നതാണ് എന്റെ ലക്ഷ്യം. കൊച്ചിയില്‍ നിന്ന് ഈ പര്യടനം ആരംഭിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്, 10 നഗരങ്ങളിലെ പ്രേക്ഷകരിലേക്ക് ഈ അനുഭവം എത്തിക്കാന്‍ ഞാന്‍ ആവേശത്തോടെ കാത്തിരിക്കുന്നു.’
പര്യടനം ഒറ്റനോട്ടത്തില്‍:
ഷോകളുടെ എണ്ണം : 10
നഗരങ്ങള്‍ : 10
തിയതി : 2025 സെപ്റ്റംബര്‍ 13 മുതല്‍ നവംബര്‍ 15 വരെ
പ്രത്യേകത : ഓരോ പ്രകടനവും കാണികളുമായുള്ള സംവാദത്തിനനുസരിച്ച് മാറുന്നു. അതിനാല്‍ ഒരു ഷോയും മറ്റൊന്നിന് സമാനമാകില്ല.