ഓഹരി വിപണിയിൽ വൻ തകർച്ച, ക്ലോസിംഗിൽ സെൻസെക്‌സ് 453 പോയിന്റ് ഇടിഞ്ഞു

ഓഹരി വിപണി ഇന്ന് വൻ തകർച്ചയിൽ ക്ലോസ് ചെയ്തു.
സെന്‍സെക്‌സ് 453.41 പോയിന്റ് ഇടിഞ്ഞ് 33,149.35 പോയിന്റിലും നിഫ്റ്റി 134.75 പോയിന്റ് നഷ്ടത്തില്‍ 10,236.90 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഒറ്റ ദിവസത്തിൽ ഇത്രയും ഇടിവ് രേഖപ്പെടുത്തുന്നത് ഇതാദ്യമായാണ്. ബിഎസ്ഇയിലെ 1118 ഓഹരികള്‍ നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്.
ഏപ്രിൽ -ഒക്ടോബർ കാലയളവിൽ ധനകമ്മി 5 .25 ലക്ഷം കോടിയായി ഉയർന്നുവെന്ന വാർത്തയാണ് വ്യാപാരന്ത്യത്തിൽ ഇത്ര വലിയ തകർച്ചക്ക് കാരണമായത്.

നെസ്‌ലേ ഇന്ത്യ, ക്യാപിറ്റല്‍ ഫസ്റ്റ്, മുക്താ ആര്‍ട്ട്, ഇന്‍ഫോസിസ്, റിലയന്‍സ് കമ്മ്യുണിക്കേഷന്‍, സാഗര്‍ സിമന്റ്‌സ്, കോള്‍ ഇന്ത്യ ലിമിറ്റഡ്, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, ഹീറോ മോട്ടോര്‍കോര്‍പ് എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.

ടെക് മഹീന്ദ്ര, ഒഎന്‍ജിസി, എച്ച്സിഎല്‍ ടെക്, ആക്സിസ് ബാങ്ക്, സിപ്ല, ഹിന്‍ഡാല്‍കോ, റിലയന്‍സ്, എസ്ബിഐ, ലുപിന്‍, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ് എന്നിവ നഷ്ടത്തിലാണ്.

ഏഷ്യൻ മാർക്കറ്റുകളുടെ മോശം പ്രകടനം മൂലമാണ് ഇന്ത്യൻ വിപണിയിൽ ഇടിവ് പകടമായത്.
നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാമത്തെ പാദത്തിലെ സാമ്പത്തിക വളർച്ച നിരക്കുകൾ ഇന്ന് പുറത്തു വരാനിരിക്കുന്നതും മാർക്കറ്റിനെ ആശങ്ക പെടുത്തുന്നുണ്ട്. ഇതിനു പുറമെ ഒപെക് രാജ്യങ്ങളുടെ നിർണ്ണായക തീരുമാനവും ഇന്ന് വൈകീട്ട് പുറത്തു വരുന്നുണ്ട്. ഇത്തരം കാരണങ്ങളാൽ നിക്ഷേപകർ അല്പം ശ്രദ്ധയോടെയാണ് വിപണിയിൽ നീങ്ങുന്നത്. ഇത്തരം ഘടകങ്ങൾ സൃഷ്ടിക്കുന്ന ആശങ്കകളാണ് ഇടിവിനു മുഖ്യ കാരണമാകുന്നത്.

Latest Stories

ഐപിഎല്‍ 2024: ടീം മീറ്റിംഗുകളില്‍ പങ്കെടുക്കുന്നില്ല, നരെയ്‌ന് കെകെആറില്‍ 'വിലക്ക്'

IPL 2024: പിച്ചിനെ പഴിച്ചിട്ട് കാര്യമില്ല, അവരുടെ ഭയമില്ലായ്‌മയെ അംഗീകരിച്ച് കൊടുത്തേ മതിയാകു; മുഹമ്മദ് കൈഫ് പറയുന്നത് ഇങ്ങനെ

ഗ്ലാമര്‍ ഷോകള്‍ക്ക് പകരം എപ്പോഴാണ് അഭിനയിക്കാന്‍ തുടങ്ങുക? മറുപടിയുമായി മാളവിക

ഒരുങ്ങുന്നത് രൺബിറിന്റെ 'ആദിപുരുഷ്'?; ലൊക്കേഷൻ ചിത്രങ്ങൾക്ക് പിന്നാലെ ട്രോളുകൾ

കണ്ടെടാ ഭാവി അനിൽ കുംബ്ലെയെ, ആ താരം ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നു; സൂപ്പർ സ്പിന്നറെക്കുറിച്ച് നവജ്യോത് സിംഗ് സിദ്ധു

രണ്ടാം ഭര്‍ത്താവുമായി നിയമപോരാട്ടം, പിന്തുണയുമായി ആദ്യ ഭര്‍ത്താവ്; രാഖി സാവന്തിനൊപ്പം പാപ്പരാസികള്‍ക്ക് മുന്നില്‍ റിതേഷും

IPL 2024: ആ ഡൽഹി താരം ഒറ്റ ഒരുത്തൻ കാരണമാണ് ഇന്നലെ കൊൽക്കത്ത ഇത്ര എളുപ്പത്തിൽ ജയിച്ചത്, ഇത്ര ബുദ്ധി ഇല്ലാത്ത ഒരുത്തനെ കണ്ടിട്ടില്ല; കുറ്റപ്പെടുത്തി മുൻ താരം

രംഗണ്ണന്റെ 'അർമാദം'; ആവേശത്തിലെ പുതിയ ഗാനം പുറത്ത്

വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക; ഉഷ്ണതരംഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

നടി അമൃത പാണ്ഡേ മരിച്ച നിലയില്‍! ചര്‍ച്ചയായി വാട്‌സ്ആപ്പ് സ്റ്റാറ്റസ്