റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തി റിസർവ് ബാങ്ക്, ജി.ഡി.പി വളർച്ചാ പ്രവചനം 6.1 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു

റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി (നാണയ നയ സമിതി) റിപ്പോ നിരക്ക് 5.15 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തി. അതേസമയം നടപ്പ് സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാ പ്രവചനം ഒക്ടോബറിലെ 6.1 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി റിസർവ് ബാങ്ക് കുറച്ചു. ആറ് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജിഡിപി വളർച്ചാ നിരക്കും ആയിരക്കണക്കിന് തൊഴിൽ നഷ്ടങ്ങൾക്കും എതിരെ സമ്പദ്‌വ്യവസ്ഥ പൊരുതുന്ന സമയത്താണ് റിസർവ് ബാങ്കിന്റെ നടപ്പ് സാമ്പത്തിക വർഷത്തിലെ അഞ്ചാം നയ പ്രസ്താവന.

നാണയ നയ സമിതിയിലെ ആറ് അംഗങ്ങളും റിപ്പോ നിരക്ക് നിലവിലുള്ള തലത്തിൽ നിലനിർത്താൻ വോട്ട് ചെയ്തു. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് ഹ്രസ്വകാല ഫണ്ട് നൽകുന്ന പ്രധാന പലിശനിരക്കാണ് റിപ്പോ നിരക്ക്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ