കല്യാണ്‍ ജൂവലേഴ്സിന്‍റെ പുതിയ ഷോറൂം ബെംഗളൂരു രാജാജി നഗറിൽ തുറന്നു

ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ജിച്ച ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ബെംഗളൂരുവിലെ രാജാജി നഗറില്‍ ലുലു ഗ്രൂപ്പിന്‍റെ ഗ്ലോബല്‍ മാള്‍സില്‍ പുതിയ ഷോറൂം തുറന്നു. ബംഗളുരുവിലെ ഏഴാമത്തെ ഷോറൂം നിലവിലുള്ളതും പുതിയതുമായ ഉപയോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ ഉപകരിക്കും.

ബെംഗളൂരുവില്‍ പുതിയ ഷോറൂം തുറന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ് കല്യാണരാമന്‍ പറഞ്ഞു. നഗരത്തില്‍ ഒരു ദശകത്തില്‍ അധികമായി സാന്നിദ്ധ്യമുള്ളതിനാല്‍ ആഭരണ ബ്രാന്‍ഡുകളില്‍ ഏറ്റവും പ്രിയപ്പെട്ടതായി വളര്‍ന്നുവരാന്‍ സാധിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ കര്‍ണാടകയിലെ പ്രധാന വിപണികളില്‍ മികച്ച സാന്നിദ്ധ്യം അറിയിക്കുന്നതിന് കല്യാണ്‍ ജൂവലേഴ്സിന് കഴിഞ്ഞു.

സംസ്ഥാനത്തെ വിപണിയോടുള്ള പ്രതിബദ്ധത ഉറപ്പിക്കുന്ന രീതിയില്‍ ആകെ പതിനാറ് ഷോറൂമുകളായി കല്യാണ്‍ ജൂവലേഴ്സിന് ഇപ്പോള്‍. ഈ മേഖലയിലെ നിക്ഷേപം സംസ്ഥാനവുമായി ശക്തമായ സാന്നിദ്ധ്യം ഉറപ്പിക്കുന്നതിനും കല്യാണ്‍ ജൂവലേഴ്സിനെ കൂടുതല്‍ ഉപയോക്താക്കളിലേയ്ക്ക് എത്തിക്കുന്നതിനുമാണ്. ഏറ്റവും മികച്ച വാങ്ങല്‍ അനുഭവം ലഭ്യമാക്കുന്നതിനും സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിനും കല്യാണ്‍ ജൂവലേഴ്സ് പ്രതിബദ്ധമാണ്. ഉപയോക്താക്കളോടും സമൂഹത്തോടുമുള്ള ഈ പ്രതിബദ്ധതമൂലം ശുചിത്വം ഉറപ്പാക്കി വ്യക്തിഗതമായ ഷോപ്പിംഗ് അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ ഷോറൂം ആരംഭിക്കുന്നതിന്‍റെ ഭാഗമായി ഉപയോക്താക്കള്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പരമാവധി മൂല്യം ഉറപ്പാക്കുന്നതിനായി ഡയമണ്ട് ആഭരണങ്ങള്‍ക്ക് 25 ശതമാനം ഇളവും അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ക്ക് 20 ശതമാനം ഇളവും ലഭ്യമാക്കും. കൂടാതെ കല്യാണ്‍ ജൂവലേഴ്സ് സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ വലിയ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സ്വര്‍ണ നിരക്കില്‍ ‘ബിഗ് ബചത് ഓഫര്‍’ അനുസരിച്ച് ഉപയോക്താക്കള്‍ക്ക് നിലവിലുള്ള സ്വര്‍ണവിലയില്‍ ഗ്രാം ഒന്നിന് 225 രൂപ ഇളവ് ലഭിക്കും. രണ്ടരലക്ഷം രൂപയുടെ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ തെരഞ്ഞെടുത്ത പ്ലെയിന്‍ സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയിലാണ് ഈ സവിശേഷമായ ഓഫര്‍ സ്വന്തമാക്കാവുന്നത്. ഡിസംബര്‍ 31 വരെ കര്‍ണാടകയിലെ എല്ലാ കല്യാണ്‍ ഷോറൂമുകളില്‍നിന്നും ഈ ഓഫര്‍ സ്വന്തമാക്കാം.

കല്യാണ്‍ ജൂവലേഴ്സിന്‍റെ വി കെയര്‍ കോവിഡ് -19 മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ഭാഗമായി എല്ലാ ഷോറൂമുകളിലും ഉപയോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുവേണ്ടി കമ്പനി ഉയര്‍ന്ന തലത്തിലുള്ള സുരക്ഷാ, മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. സുരക്ഷാ പ്രോട്ടോക്കോള്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പിന്തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനായി സേഫ്റ്റി മെഷര്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്.

കല്യാണ്‍ ജൂവലേഴ്സ് ഉപയോക്താക്കള്‍ക്ക് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍നിന്ന് സമാഹരിച്ച വിവാഹാഭരണങ്ങളുടെ സവിശേഷ നിരയായ മുഹൂര്‍ത്ത്, കല്യാണിന്‍റെ ജനപ്രിയ ഹൗസ് ബ്രാന്‍ഡുകളായ പോള്‍ക്കി ആഭരണങ്ങളടങ്ങിയ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആന്‍റിക് ആഭരണങ്ങളായ മുദ്ര, ടെംപിള്‍ ആഭരണങ്ങളായ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകള്‍ അടങ്ങിയ ഗ്ലോ എന്നിവയും അവതരിപ്പിക്കുന്നു. ഷോറൂമിലെ മറ്റു വിഭാഗങ്ങളിലായി സോളിറ്റയര്‍ ഡയമണ്ട് ആഭരണങ്ങലായ സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോകി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ടുകളായ അപൂര്‍വ, വിവാഹ ഡയമണ്ടുകളായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗത്ത് എന്നിവയുമുണ്ട്.

ഒരു ലക്ഷത്തില്‍ അധികം വരുന്ന നവീനവും പരമ്പരാഗതവുമായ രൂപകല്‍പ്പനകളില്‍നിന്നാണ് കല്യാണ്‍ ജൂവലേഴ്സ് നിത്യവും അണിയുന്നതിനും വിവാഹത്തിന് വധുക്കള്‍ക്കായും ഉത്സവാവസരങ്ങള്‍ക്കായുമുള്ള ആഭരണങ്ങള്‍ അവതരിപ്പിക്കുന്നത്.

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ