അന്താരാഷ്ട്ര ലൈഫ് സയൻസസ് കോൺക്ലേവ് ബയോ കണക്റ്റിൻ്റെ ലോഗോ പ്രകാശനം ചെയ്തു; മൂന്നാം പതിപ്പിന്റെ ലോഗോ പ്രകാശനം ചെയ്തത് വ്യവസായ മന്ത്രി പി രാജീവ്‌

കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്ക് (KLIP) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ലൈഫ് സയൻസസ് കോൺക്ലേവ് & എക്സ്പോയായ ബയോ കണക്റ്റിൻ്റെ ലോഗോ പ്രകാശനം ചെയ്തു. നിയമസഭയിലെ മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ് ലോഗോ പ്രകാശനം ചെയ്തത്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐ എ എസ്, കെ എസ് ഐ ഡി സി എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ഹരികൃഷ്ണൻ IRTS, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ്, കേരള ലൈഫ് സെൻസസ് പാർക്ക് സി.ഇ.ഒ ഡോ. പ്രവീൺ കെ.എസ് തുടങ്ങിയവർ പങ്കെടുത്തു. 2025 ഒക്ടോബർ 9, 10 തീയതികളിൽ തിരുവനന്തപുരത്തെ ദി ലീല കോവളം, എ റാവിസ് ഹോട്ടലിലാണ് ബയോ കണറ്റിൻ്റെ മൂന്നാമത്തെ പതിപ്പ് സംഘടിപ്പിക്കുന്നത്.

രാജ്യാന്തരതലത്തിലുള്ള ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയുടെ മികച്ച പങ്കാളിത്തം മുൻ രണ്ടു വർഷങ്ങളിലും ബയോ കണറ്റിന് ലഭിച്ചിരുന്നു. അതിന്റെ വിജയത്തിന്റെ അടിസ്ഥാനത്തിൽ വിപുലമായാണ് മൂന്നാം എഡിഷൻ സംഘടിപ്പിക്കുന്നത്.
ശാസ്ത്രത്തെ ബിസിനസുമായി ബന്ധിപ്പിക്കുക (Connecting Science to Business) എന്ന ടാഗ്‌ലൈനോടെ സംഘടിപ്പിക്കുന്ന ബയോ കണക്റ്റ് 3.0 കേരളത്തിലെ ലൈഫ് സയൻസസ് മേഖലയിലേക്ക് പുതിയ നിക്ഷേപങ്ങളും അന്താരാഷ്ട്ര സഹകരണങ്ങളും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

KLIP, ബയോ 360 ലൈഫ് സയൻസസ് പാർക്ക്, KSIDC എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
700-ത്തിലധികം പ്രതിനിധികൾ, 100-ത്തിലധികം എക്സിബിറ്റർമാർ, ഇന്ത്യയിലെയും വിദേശത്തെയും 60-ത്തിലധികം പ്രമുഖ സ്പീക്കർമാർ എന്നിവരുടെ പങ്കാളിത്തവും ബയോ കണക്ടിൻ്റെ മൂന്നാം പതിപ്പിന്റെ സവിശേഷതയാണ്. സ്റ്റാർട്ടപ്പുകൾ, MSMEകൾ, വ്യവസായ മേഖല, അക്കാദമിക് വിഭാഗം, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുടെ എക്സ്പോകൾക്ക് പുറമെ, പുതിയ ഉൽപ്പന്നളുടെ ലോഞ്ചിനും കോൺക്ലേവ് വേദിയാകും.

Latest Stories

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍