ഫെഡറല്‍ ബാങ്കും ജര്‍മ്മന്‍ കമ്പനിയായ ഷ്വിങ് സ്റ്റെറ്ററും ധാരണയില്‍

ഫെഡറല്‍ ബാങ്കും ജര്‍മ്മന്‍ നിര്‍മ്മാണോപകരണ യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും നിര്‍മ്മാതാക്കളായ ഷ്വിങ് സ്റ്റെറ്ററും തമ്മില്‍ ധാരണയായി. ഇതുസംബന്ധിച്ച ധാരണാപത്രം ഫെഡറല്‍ ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റും ഹോള്‍സെയില്‍ ബാങ്കിംഗ് കണ്‍ട്രി ഹെഡുമായ ഹര്‍ഷ് ദുഗര്‍ ഷ്വിങ് സ്റ്റെറ്റര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ വി ജി ശക്തി കുമാറിനു കൈമാറി.

ഈ പങ്കാളിത്തത്തിലൂടെ ഇടപാടുകാര്‍ക്ക് സൗകര്യപ്രദമായ മാസതവണയിലും വേഗത്തിലും നിര്‍മ്മാണോപകരണ യന്ത്രങ്ങള്‍ വാങ്ങുന്നതിനുള്ള വായ്പകള്‍ ലഭ്യമാവുന്നതാണ്. ബാങ്കിന്റെ ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലും ഈ സേവനം ലഭിക്കുന്നതാണ്.

രാജ്യത്തുടനീളമുള്ള ഫെഡറല്‍ ബാങ്ക് ശാഖകള്‍ വഴി നിര്‍മ്മാണോപകരണ യന്ത്രങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമുള്ള വായ്പകള്‍ ഇടപാടുകാര്‍ക്ക് ലഭ്യമാവുന്നതാണ്. ബാങ്കിന്റെ വിശാലമായ ഡിജിറ്റല്‍ പ്ലാറ്റ് ഫോമിന്റെ സാദ്ധ്യതകള്‍ കൂടി പരിഗണിക്കുമ്പോള്‍ ഷ്വിങ് സ്റ്റെറ്റര്‍ ഇന്ത്യയുടെ ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും ആകര്‍ഷകമായ വായ്പകള്‍ ലഭ്യമാക്കാന്‍ ബാങ്കിനു സാധിക്കുന്നതാണ്- ഫെഡറല്‍ ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഹര്‍ഷ് ദുഗര്‍ പറഞ്ഞു.

ആഗോള തലത്തില്‍ നിര്‍മ്മാണോപകരണങ്ങളുടെ മൂന്നാമത്തെ ഏറ്റവും വലിയ വിപണിയായി മാറിയ ഇന്ത്യയില്‍ നിര്‍മ്മാണ മേഖലയ്ക്കാവശ്യമായ എല്ലാത്തരം ഉപകരണങ്ങളും വാഹനങ്ങളും ഷ്വിങ് സ്റ്റെറ്റര്‍ എത്തിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യവികസന രംഗത്ത് വലിയ നിക്ഷേപങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഫെഡറല്‍ ബാങ്കുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ സഹായകമാവുമെന്നാണ് പ്രതീക്ഷ- ഷ്വിങ് സ്റ്റെറ്റര്‍ ഇന്ത്യ എംഡി വി ജി ശക്തി കുമാര്‍ പറഞ്ഞു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്