വില്‍പ്പന മാന്ദ്യം; കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ടുമായി റെനോ

രാജ്യത്ത് വാഹന വില്‍പ്പന രംഗത്തെ ഇടിവ് തുടരുകയാണ്. കഴിഞ്ഞ 18 വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ അവസ്ഥയിലാണ് ഇപ്പോള്‍ രാജ്യത്തെ വാഹന വിപണിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കണക്കുകള്‍ പ്രകാരം മെയ് മാസത്തില്‍ വില്പന കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 20.55 ശതമാനം കുറഞ്ഞു. 2019 മെയ് മാസത്തില്‍ 239,347 ലക്ഷം വാഹനങ്ങള്‍ മാത്രമാണ് നിരത്തിലെത്തിയത്. കഴിഞ്ഞ മെയില്‍ ഇത് 301,238 ആയിരുന്നു. നിലവിലെ സാഹചര്യത്തെ മറി കടക്കാന്‍ ആകര്‍ഷകമായ ഓഫറുകള്‍ ഒരുക്കി പിടിച്ചു നില്‍പ്പിന് ശ്രമിക്കുകയാണ് റെനോ.

തിരഞ്ഞെടുത്ത കാറുകള്‍ക്ക് ഒരു ലക്ഷം രൂപ വരെയാണ് കമ്പനി ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. റെനോയുടെ ജനപ്രിയ മോഡലായ ഡെസ്റ്റര്‍ ഡീസല്‍ മോഡലുകളില്‍ ജൂണില്‍ 1.05 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളാണ് റെനോ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ 40,000 രൂപയുടെ ആദ്യവര്‍ഷ സൗജന്യ ഇന്‍ഷുറന്‍സും എസ്‌യുവിയില്‍ ഉപഭോക്താക്കള്‍ക്ക് നേടാം. 40,000 രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ്, 50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, പലിശരഹിത വായ്പ എന്നിവ ഡസ്റ്റര്‍ ഡീസല്‍ എഎംടിയില്‍ ഒരുങ്ങുമ്പോല്‍ ഡസ്റ്റര്‍ പെട്രോളില്‍ ആനുകൂല്യങ്ങള്‍ 5,000 രൂപ മാത്രമാണ്.

ക്രോസ്ഓവര്‍ ക്യാപ്ച്ചറില്‍ 50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസാണ് റെനോ ജൂണില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 30,000 രൂപ വരെ വിലക്കിഴിവാണ് ലോഡ്ജിക്ക് കമ്പനി നല്‍കുന്നത്. ലോഡ്ജിയുടെ സ്റ്റാന്‍ഡേര്‍ഡ്, RXe പതിപ്പുകളില്‍ വിലക്കിഴിവ് ലഭിക്കും. പുതിയ ക്വിഡില്‍ മൂന്ന്, നാല് വര്‍ഷത്തേക്കുക്കൂടി റെനോ വാറന്റി നീട്ടി നല്‍കും. ഒപ്പം കാറിന്റെ 800 സിസി പതിപ്പ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പലിശരഹിത വായ്പയും കമ്പനി നല്‍കുന്നു.

Latest Stories

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും

ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങള്‍; ജനസംഖ്യ നിരക്കും ഗര്‍ഭധാരണ നിരക്കും കുറഞ്ഞു; മോദിക്ക് മറുപടിയുമായി ഒവൈസി

T20 ലോകകപ്പ്: ഒരു നിർവാഹവും ഇല്ലാത്തത് കൊണ്ട് മാത്രമാണവൻ ലോകകപ്പ് ടീമിൽ വരുന്നത്, യാതൊരു ഗുണവും ഇല്ലാത്ത താരമാണവൻ; ടോം മൂഡി പറയുന്നത് ഇങ്ങനെ

പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം

ടി20 ലോകകപ്പ് 2024: പന്തിനെ മറികടന്ന് സഞ്ജു അമേരിക്കയിലേക്ക്

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും വിജയം കണ്ടു; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ച് ബിജെപിയില്‍