റെനോയുടെ 'കളി' കാണിനിരിക്കുന്നതേയൊള്ളൂ

ഓട്ടോ എസ്‌പോയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പുത്തന്‍ അവതാരങ്ങളെ രംഗത്തിറക്കി കളം പിടിക്കാനുള്ള അവസാനഘട്ട അണിയറ ഒരുക്കത്തിലാണ് വാഹന നിര്‍മ്മാതാക്കള്‍. എസ് യുവി വാഹനനിരകളോടുള്ള ഇന്ത്യന്‍ വിപണികള്‍ക്ക് പ്രണയം അടുത്ത കാലത്തായി വര്‍ധിച്ചിട്ടുണ്ട്. എസ്‌യുവികള്‍ ചൂടപ്പംപോലെ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിയുന്ന സാഹചര്യം കണ്ടാണ് അമേരിക്കന്‍ വമ്പന്മാരായ ജീപ്പ് തങ്ങളുടെ കോംപസുമായി കടന്നു വന്നത്. ഇപ്പോള്‍ മാരുതിയും, ഹ്യൂണ്ടായും, ജീപ്പും ഒക്കെയായി എസ്‌യുവി മത്സര രംഗം കൊഴുക്കുകയാണ്. ഈ മത്സരയോട്ടത്തില്‍ പിന്നോട്ട് പോവാതിരിക്കാന്‍ റെനോ ഡസ്റ്ററിന്റെ മുഖം മിനുക്കി എത്തുകയാണ്.

ലുക്കില്‍ പഴയ ഡസ്റ്ററിന് സമാനമെങ്കിലും അടിമുടി പൊളിച്ചെഴുതിയ മുഖരൂപമാണ് 2018 ഡസ്റ്ററിന്റെ പ്രധാന ആകര്‍ഷണം. പുതിയ ഡസ്റ്ററിന്റെ റിയര്‍ എന്‍ഡ് ഡിസൈനിലും കാര്യമായ കരവിരുതകള്‍ ഇത്തവണ റെനോ ഒരുക്കിയിട്ടുണ്ട്. എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളോടെയുള്ള പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, പരിഷ്‌കരിച്ച ഗ്രില്‍, പുതുക്കിയ ബമ്പര്‍, ഫൊക്സ് സ്‌കിഡ് പ്ലേറ്റ്, ഫോഗ് ലാമ്പ് എന്നിവ ഉള്ളടങ്ങിയതാണ് പുതിയ ഡസ്റ്ററിന്റെ മുഖം. ഇവയെല്ലാം ആദ്യ കാഴ്ചയില്‍ തന്നെ ഡസ്റ്ററിന് പുതുമ നല്‍കുന്നു.

ബോണറ്റിലും ബോഡിയിലും സാന്നിധ്യമറിയിക്കുന്ന ഡിസൈന്‍ വരകള്‍ പുത്തന്‍ ഡസ്റ്ററിന്റെ അഗ്രസീവ് രൂപഭാവത്തോട് വലിയ അളവില്‍ നീതി പുലര്‍ത്തുന്നുണ്ട്.എസ്യുവിയുടെ എക്സ്റ്റീരിയറിനൊപ്പം ഇന്റീരിയറിലും കാര്യമായ മാറ്റങ്ങള്‍ റെനോ നടപ്പിലാക്കിയിട്ടുണ്ട്. പുതിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ സ്റ്റീയറിംഗ് വീല്‍, സ്റ്റീയറിംഗ് വീലിനും എസി വെന്റുകള്‍ക്കും ഡാഷ്ബോര്‍ഡിനും ലഭിച്ച ക്രോം ടച്ച് എന്നിവ അകത്തളത്തെ രാജകീയ വര്‍ധിപ്പിക്കുന്നവയാണ്.

നിലവിലുള്ള എഞ്ചിനില്‍ തന്നെയാകും പുതിയ ഡസ്റ്ററിന്റെ വരവ്. 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ലഭ്യമാകും.

Latest Stories

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും

ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങള്‍; ജനസംഖ്യ നിരക്കും ഗര്‍ഭധാരണ നിരക്കും കുറഞ്ഞു; മോദിക്ക് മറുപടിയുമായി ഒവൈസി

T20 ലോകകപ്പ്: ഒരു നിർവാഹവും ഇല്ലാത്തത് കൊണ്ട് മാത്രമാണവൻ ലോകകപ്പ് ടീമിൽ വരുന്നത്, യാതൊരു ഗുണവും ഇല്ലാത്ത താരമാണവൻ; ടോം മൂഡി പറയുന്നത് ഇങ്ങനെ

പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം

ടി20 ലോകകപ്പ് 2024: പന്തിനെ മറികടന്ന് സഞ്ജു അമേരിക്കയിലേക്ക്

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും വിജയം കണ്ടു; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ച് ബിജെപിയില്‍

ഇത് മലയാള സിനിമയുടെ അവസാനമാണെന്ന് വരെ പറഞ്ഞവരുണ്ട്, ഈ വർഷം ഇത്രയും വിജയ ചിത്രങ്ങളുള്ള മറ്റൊരു ഭാഷയുണ്ടോ: ടൊവിനോ തോമസ്

സ്ത്രീകള്‍ക്ക് ബലാത്സംഗ ഭീഷണി, പേരില്‍ മാത്രം 'ഫാമിലി', കുടുംബത്തിന് കാണാനാകില്ല ഈ വിജയ് ദേവരകൊണ്ട ചിത്രം; ഒ.ടി.ടിയിലും ദുരന്തം