വീഴ്ന്തേന്‍ എന്‍ട്ര് നിനൈത്തായോ...പതിനെട്ടാം അടവുമായി വീണ്ടും അംബാസഡര്‍ എത്തുന്നു

ഇന്ത്യന്‍ നിരത്തുകളില്‍ ഒരു സമയത്ത് രാജവാഴ്ച നടത്തിയിരുന്ന അംബാസഡര്‍ ബ്രാന്‍ഡ് തിരിച്ചെത്തുന്നു. അംബാസഡര്‍ ബ്രാന്‍ഡില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ പിഎസ്എ ഗ്രൂപ്പ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

2022 നു ശേഷമാകും അംബാസഡര്‍ ബ്രാന്‍ഡ് ഇലക്ട്രിക് കാറുകള്‍ വിപണിയിലെത്തുക. ബ്രാന്‍ഡിന് സ്വന്തമായി ഡീലര്‍ഷിപ്പ് ശൃംഖല ആരംഭിക്കുമോയെന്ന് തീരുമാനിച്ചിട്ടില്ല. എന്നാല്‍ ഇതിനു മുമ്പേ ഇന്ത്യയിലെത്തുന്ന സിട്രോണ്‍ ബ്രാന്‍ഡിന് പൂര്‍ണ തോതിലുള്ള ഡീലര്‍ഷിപ്പ് ശൃംഖല ഉണ്ടായിരിക്കും. സിട്രോണ്‍ ബ്രാന്‍ഡ് ഇന്ത്യയില്‍ വരുമെന്ന് പിഎസ്എ ഗ്രൂപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യ സിട്രോണ്‍ മോഡലായ സി5 എയര്‍ക്രോസ് കഴിഞ്ഞ ദിവസം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

അംബാസഡര്‍ ബ്രാന്‍ഡില്‍ ആദ്യം കോംപാക്റ്റ് എസ്യുവി അല്ലെങ്കില്‍ ക്രോസ്ഓവര്‍ കാര്‍ വിപണിയിലെത്തിക്കും. തുടര്‍ന്ന് പ്രീമിയം ഹാച്ച്ബാക്ക് അവതരിപ്പിക്കും. സിട്രോണ്‍ ബ്രാന്‍ഡിലെ സമാന വലുപ്പമുള്ള ഐസിഇ കാറുകളുടെ പ്ലാറ്റ്ഫോമും ചില ഘടകങ്ങളും ഈ രണ്ട് മോഡലുകളിലും ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കാം. ചെലവുകള്‍ പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം. വില്‍പ്പന ആരംഭിച്ച് ആദ്യ സാമ്പത്തിക പാദത്തില്‍ തന്നെ അംബാസഡര്‍ ബ്രാന്‍ഡ് ലാഭവഴിയില്‍ എത്തണമെന്നാണ് പിഎസ്എ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

തുടക്കത്തില്‍ ഇന്ത്യയില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും 2023 മുതല്‍ അംബാസഡര്‍ ബ്രാന്‍ഡ് കാറുകള്‍ കയറ്റുമതി ചെയ്യുന്ന കാര്യം ആലോചിക്കും. ഇതുമായി ബന്ധപ്പെട്ട് സാധ്യതാ പഠനം നടത്തി വരികയാണ്. ലോകമെങ്ങുമുള്ള ഇന്ത്യക്കാര്‍ക്ക് അംബാസഡര്‍ ബ്രാന്‍ഡിനോടുള്ള താല്‍പര്യവും ഗൃഹാതുരതയും പിഎസ്എ ഗ്രൂപ്പ് കാശാക്കി മാറ്റും.

2017 ഫെബ്രുവരിയില്‍ 80 കോടി രൂപ നല്‍കിയാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്സില്‍ നിന്ന് അംബാസഡര്‍ ബ്രാന്‍ഡ് വാങ്ങിയത്.

Latest Stories

വോട്ട് കൊള്ളയേക്കാള്‍ വലിയ രാജ്യവിരുദ്ധ പ്രവര്‍ത്തനം വേറെയില്ല; ദേശദ്രോഹ പ്രയോഗങ്ങള്‍ കൊണ്ട് മറപിടിക്കുന്ന ബിജെപിയ്‌ക്കെതിരെ അതേ നാണയത്തില്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി

'നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം, രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവർ അയാൾക്കൊപ്പം'; വിമർശിച്ച് ഭാഗ്യലക്ഷ്മി

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രം'; ഇപ്പോൾ വന്നത് അന്തിമ വിധി അല്ലെന്ന് ഭാഗ്യലക്ഷ്മി

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി

“കുറ്റം ‘നോർമൽ’ ആകുന്ന നിമിഷം”

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിര, പോളിങ് ഉച്ചയോടെ 50% ശതമാനത്തിലേക്ക്