2023 അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ഉച്ചകോടി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സമാപിച്ചു

കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ സഹകരണത്തോടെ മാര്‍ച്ച് 19 മുതല്‍ 21 വരെ കെ. പി. എം ട്രിപ്പന്റയിലും ആസ്റ്റര്‍ മിംസിലുമായി നടന്ന ‘അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ (‘എ. എച്ച്. എ) സമ്മേളനം സമാപിച്ചു. ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നുമായി നിരവധി ആരോഗ്യവിദഗ്ധരുടെ നേതൃത്വത്തില്‍ സംവാദങ്ങളും, ചര്‍ച്ചകളും വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിച്ചു. ത്രിദിന സമ്മേളനം കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് (കെ. യു. എച്ച്എ. സ്) വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു.

ആരോഗ്യമേഖലയിലെ വിദഗ്ധരുടെ കീഴില്‍ കൈവരിച്ച ശാസ്ത്രമുന്നേറ്റങ്ങളും ഈ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങളും ത്രിദിന സമ്മേളനം ചര്‍ച്ചചെയ്തു. ഇതിലൂടെ സംവേദനാത്മക സെഷനുകളിലൂടെ പഠിക്കാനും, പ്രായോഗിക കഴിവുകള്‍ വികസിപ്പിക്കാനും വര്‍ക്ക്‌ഷോപ്പുകളില്‍ ഏര്‍പ്പെടാനും പങ്കെടുത്തവര്‍ക്ക് അവസരം ലഭിച്ചു. കൂടാതെ, ഇറ്റലി, അമേരിക്ക, ഇന്ത്യ, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ട്രെയ്നര്‍മാരുടെ നേതൃത്വത്തില്‍ 2023 മാര്‍ച്ച് 22 മുതല്‍ മാര്‍ച്ച് 24 വരെ ആസ്റ്റര്‍ മിംസ് കാലിക്കറ്റില്‍ എ.എച്ച്. എ യ്ക്ക് ഒരു പരിശീലന കേന്ദ്ര ഫാക്കല്‍റ്റി കോഴ്സ് സംഘടിപ്പിക്കും . ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള ഹൃദ്രോഗത്തിന്റെയും പക്ഷാഘാതത്തിന്റെയും ആഘാതം കുറയ്ക്കുവാനും ലക്ഷ്യമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍.

ഡോക്ടര്‍മാര്‍, നഴ്സുമാര്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍മാര്‍, പാരാമെഡിക്കുകള്‍ ഉള്‍പ്പടെ 450-ലധികം ആരോഗ്യവിദഗ്ധരും, പരിശീലകരും സമ്മേളനത്തില്‍ പങ്കെടുത്തു.

‘എ. എച്ച്. എ’ 2023 ഉച്ചകോടിയുടെ വിജയത്തില്‍ ഞങ്ങള്‍ ഏറെ സന്തുഷ്ടരാണ്. ആരോഗ്യ സംരക്ഷണ വിദഗ്ധര്‍ക്കും ഇന്‍സ്ട്രക്ടര്‍മാര്‍ക്കും ഒത്തുചേരാനും പഠിക്കാനുമുള്ള മികച്ച അവസരമായിരുന്നു ഈ സമ്മേളനം. ആസ്റ്റര്‍ മിംസുമായുള്ള സഹകരണത്തില്‍ ഞങ്ങള്‍ക്ക് നന്ദിയുണ്ടെന്നും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക , നേപ്പാള്‍ റീജിയണല്‍ ഡയറക്ടര്‍ സച്ചിന്‍ മേനോന്‍ പറഞ്ഞു.

‘ആരോഗ്യമേഖലയിലെ വിദഗ്ധര്‍ക്കും, വിവിധ പരിശീലകര്‍ക്കും ഒത്തുചേരാനും പരസ്പ്പരം പഠിക്കാനും ഇത്തരമൊരു വേദിയൊരുക്കുവാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഭാവിയില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനുമായുള്ള ഞങ്ങളുടെ പങ്കാളിത്തം തുടരാന്‍ ആഗ്രഹിക്കുന്നുവെന്നും. ‘ ആസ്റ്റര്‍ ഗ്രൂപ്പ് ഇന്ത്യയിലെ എമര്‍ജന്‍സി മെഡിസിന്‍ ഡയറക്ടര്‍ ഡോ. വേണുഗോപാല്‍ പി.പി. പറഞ്ഞു

Latest Stories

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്