അമ്മയെ മാത്രമല്ല, പ്രസവാനന്തര വിഷാദം അച്ചനെയും ബാധിക്കുമെന്ന് പഠനം !

പോസ്റ്റ് പാർട്ടം ഡിപ്രഷൻ  (പിപിഡി) അഥവാ പ്രസവാനന്തര വിഷാദം അമ്മമാരെ മാത്രമല്ല, അച്ഛനെയും ബാധിക്കുമെന്ന് കണ്ടെത്തൽ. ഇത് 8 മുതൽ 13% വരെ പിതാക്കന്മാരെ ബാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇല്ലിനോയിസ് ചിക്കാഗോ സർവകലാശാലയിൽ അടുത്തിടെ നടത്തിയ ഒരു പഠനം ഈ അവസ്ഥ കണ്ടെത്താനായി പിതാക്കന്മാരെ പരിശോധിക്കണമെന്ന് നിർദേശിച്ചിരുന്നു. ബിഎംസി പ്രെഗ്നൻസി ആൻഡ് ചൈൽഡ്‌ബർത്ത് എന്ന ജേണലിൽ ഇത് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

അമ്മമാരായ സ്ത്രീകളുടെ സമ്മതത്തോടെ, ഗവേഷകർ 24 പിതാക്കന്മാരെ അഭിമുഖം നടത്തുകയും സ്‌ക്രീൻ ചെയ്യുകയും ചെയ്തു. അവരിൽ 30% പേർക്കും പ്രസവാനന്തര വിഷാദരോഗം ഉള്ളതായി കണ്ടെത്തി. അമ്മമാരിലുള്ള വിഷാദം കണ്ടെത്താനായി ഉപയോഗിക്കുന്ന അതേ ഉപകരണം ഉപയോഗിച്ച് തന്നെയാണ് ഇതും കണ്ടെത്തിയതെന്നും വെളിപ്പെടുത്തി. യുഐ ഹെൽത്തിന്റെ ടു-ജനറേഷൻ ക്ലിനിക്കിൽ നടത്തിയ പഠനത്തിന്റെ പ്രധാന രചയിതാവ് ഡോ. സാം വെയ്ൻറൈറ്റ് അടുത്തിടെ പിതാക്കന്മാരായി മാറിയ പുരുഷന്മാരിലെ ഈ പ്രസവാനന്തര വിഷാദം പരിശോധിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു.

‘പല പിതാക്കന്മാരും സമ്മർദ്ദം, ഭയം, ജോലി, രക്ഷാകർതൃ, പങ്കാളിത്ത ഉത്തരവാദിത്തങ്ങൾ എന്നിവ ബാലൻസ് ചെയ്യുന്നതിനുള്ള വെല്ലുവിളികൾ അനുഭവിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. പുരുഷന്മാർ പലപ്പോഴും നിശബ്ദമായി സമരം ചെയ്യുന്നു, ആരും അവരുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘പങ്കാളി വിഷാദരോഗിയാണെങ്കിൽ പ്രസവാനന്തര വിഷാദത്തിന് സാധ്യതയുള്ള ഒരു സ്ത്രീക്ക് അത് അനുഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്’ എന്നും ഡോ. വെയ്ൻറൈറ്റ് പറഞ്ഞു.

പങ്കാളിയുടെ ഗർഭകാലത്തും അതിനുശേഷവും ടെസ്റ്റോസ്റ്റിറോൺ കുറയുന്നതും മറ്റ് ഹോർമോൺ വ്യതിയാനങ്ങളിലൂടെയും പിതാക്കന്മാർക്ക് വിഷാദം ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഭാര്യയോടൊത്ത് സമയം ചിലവഴിക്കാൻ കഴിയാതെ വരികയോ പങ്കാളിയിൽ നിന്നും കൊച്ചുകുട്ടിയിൽ നിന്നുമുള്ള ബന്ധം വേർപെടുത്തുക എന്നതോ ഒരു കാരണമായിരിക്കാം എന്നാണ് കണ്ടെത്തൽ.

കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സംസാരിക്കുന്നത് വഴി പിതാക്കന്മാരിൽ പ്രസവാനന്തര വിഷാദം പരിഹരിക്കാൻ ഒരു പരിധി വരെ സാധിക്കും. നിരാശ, ഉത്കണ്ഠ, പിരിമുറുക്കം, അസ്വസ്ഥത, ഉത്കണ്ഠ, കുഞ്ഞിന്റെ കാര്യത്തിൽ താൽപ്പര്യമില്ലായ്മ, ഏകാന്തത തുടങ്ങിയ വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടനടി വിദഗ്ദ്ധനെ സമീപിക്കേണ്ടതും വളരെ പ്രധാനമാണ്.

Latest Stories

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല, യുഡിഎഫ് അടിത്തറ വിപുലീകരിക്കും'; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്ന് വിഡി സതീശൻ

'അതിജീവിത കഴിഞ്ഞാല്‍ അടുത്തത് നീ'; പള്‍സര്‍ സുനിയുടെ വിഡിയോ, വിമര്‍ശനം ഉയര്‍ന്നപ്പോള്‍ കമന്റ് ബോക്‌സ് ഓഫ്

നടിയെ ആക്രമിച്ച കേസില്‍ അതിവേഗ അപ്പീല്‍ നീക്കവുമായി സര്‍ക്കാര്‍; ഹൈക്കോടതിയിലേക്കുള്ള നടപടികള്‍ ഇന്ന് തന്നെ തുടങ്ങും

'തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത് ചരിത്ര വിജയം, ബിജെപിയെ അകറ്റിനിർത്താൻ സിപിഐഎമ്മുമായി ധാരണ ഒന്നും ആലോചിക്കുന്നില്ല'; രമേശ് ചെന്നിത്തല

ഇരുട്ടിന്റെ മേൽ പണിത ഡാറ്റാ നഗരം

മദ്യപിച്ച് വാഹനമോടിച്ച് അപകടം; പൊലീസുകാരനും സിനിമാതാരവുമായ ശിവദാസിനെതിരെ കേസ്

തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടി, തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തും'; ശക്തമായി തിരിച്ചു വരുമെന്ന് ബിനോയ് വിശ്വം

ഹോംവർക്ക് ചെയ്തില്ല, മൂന്നാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം; സംഭവം ഒതുക്കി തീർക്കാൻ സ്‌കൂള്‍ അധികൃതരുടെ ശ്രമമെന്ന് പിതാവ്

എറണാകുളം ശിവക്ഷേത്രോത്സവത്തിന്‍റെ കൂപ്പണ്‍ വിതരണ ഉദ്ഘാടനത്തിന് ദിലീപ്; പ്രതിഷേധം കനത്തതോടെ പരിപാടിയിൽ നിന്ന് ഒഴിവാക്കി

‘പത്തനംതിട്ട വിട്ടു പോകരുത്, രാഹുൽ മാങ്കൂട്ടത്തിലിന് അന്വേഷണ സംഘത്തിന്റെ കർശന നിർദേശം; ഹൈക്കോടതി തീരുമാനത്തിന് ശേഷം ചോദ്യം ചെയ്യൽ