എമര്‍ജന്‍സ് 2022 രാജ്യത്തിന്റെ എമര്‍ജന്‍സി മെഡിസിന്‍ മേഖലയില്‍ വലിയ പരിവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കും : ആസാദ് മൂപ്പന്‍

കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ക്ലേവ് ‘എമര്‍ജന്‍സ് 2022’ ആരംഭിച്ചു. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന എമര്‍ജന്‍സി മെഡിസിന്‍ മേഖലയെ ഇന്ത്യയില്‍ പരിചയപ്പെടുത്തിയതിലും വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയതിലും പ്രാധാന പങ്കുവഹിച്ച കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെ നേതൃത്വത്തിലാണ് ഏഷ്യയിലെ ഏറ്റവും വലിയ എമര്‍ജന്‍സി കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.

എമര്‍ജന്‍സ് 2022 രാജ്യത്തിന്റെ എമര്‍ജന്‍സി മെഡിസിന്‍ മേഖലയില്‍ വലിയ പരിവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും, നൂതനമായ ചികിത്സാ മേഖലകളെ കുറിച്ചുള്ള അറിവ് ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോലുമുള്ള സാധാരണക്കാര്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെയുള്ളവര്‍ക്ക് പരിചിതമാക്കുവാനായി കോണ്‍ക്ലേവിന്റെ പിന്നണിയിലുള്ളവര്‍ നടത്തിയ പരിശ്രമം അഭിമാനാര്‍ഹമാണെന്നും ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

കേരള ആരോഗ്യ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു.
എമര്‍ജന്‍സി വിഭാഗത്തിന്റെ സാന്നിദ്ധ്യം പുതിയ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും കേരളത്തിലെ മുഴുവന്‍ മെഡിക്കല്‍ കോളേജുകളിലും 2024 ആകുമ്പോഴേക്കും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എമര്‍ജന്‍സി മെഡിസിന്‍ മേഖലയില്‍ വിദഗ്ദ്ധ പരിശീലനം സിദ്ധിച്ച പ്രൊഫഷണലുകളുടെ അഭാവം രാജ്യത്തിന്റെ വൈദ്യശാസ്ത്ര മേഖല അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്നും ഈ അവസ്ഥ പരിഹരിക്കാനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എമര്‍ജന്‍സി മെഡിസിന്‍ എന്ന നൂതന വൈദ്യശാസ്ത്ര മേഖലയെ പരിചയപ്പെടുത്തിയതിലും രാജ്യത്താകമാനം എമര്‍ജന്‍സി മെഡിസിന്റെ സേവനം വ്യാപിപ്പിച്ചതിലും ആസ്റ്റര്‍ മിംസിനും ഡോ. വേണുഗോപാലനുമുള്ള നേതൃപരമായ പങ്ക് അവഗണിക്കാന്‍ സാധിക്കില്ലെന്ന് ആസ്റ്റര്‍ ഒമാന്‍ ആന്‍ഡ് കേരള റീജണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.
എമര്‍ജന്‍സ് 2022 ചെയര്‍മാന്‍ ഡോ. വേണുഗോപാലന്‍ പി. പി കോണ്‍ക്ലേവിന്റെ അവതരണ പ്രഭാഷണം നടത്തി.

മുഖ്യാതിഥിക്കുള്ള ആദരവ് ഡോ. കെ. എന്‍ ഗോപകുമാരന്‍ കര്‍ത്ത കൈമാറി. ഡോ. ബിപിന്‍ ബത്ര മുഖ്യപ്രഭാഷണം നടത്തി. ഡോ. രമേഷ് ഭാസി ആദരവ് കൈമാറി. പദ്മശ്രീ ഡോ. സുബ്രദോ ദാസ്, ഡോ. അബ്ദുള്ള ചെറയക്കാട്ട്, ഡോ. എബ്രഹാം മാമ്മന്‍, ഡോ. കാത്ത ഡഗ്ലസ്സ്, പ്രൊഫ.പരാഗ് സിംഗാള്‍, ഡോ. ശഅവേത ഗിത്വാനി, യു. ബഷീര്‍, ഡോ. സുധ കൃഷ്ണനുണ്ണി, ഡോ. മെഹറൂഫ് രാജ്, ജോ. ലില്ലി എം, ഷീലാമ്മ ജോസഫ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

Latest Stories

വിസി നിയമനത്തില്‍ നിര്‍ണായക ഉത്തരവ്; നിയമനം മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമത്തിലെന്ന് സുപ്രീംകോടതി

രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക്; ലഗേജ് എത്തിയിട്ടും യുവതി എത്തിയില്ല, തിരച്ചില്‍ ഊര്‍ജ്ജിതം

ജയയെ ബിന്ദുവായി ചിത്രീകരിച്ച് ആള്‍മാറാട്ടം; ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് രണ്ട് സ്ത്രീകള്‍

ബി സുദർശൻ റെഡ്ഡി ഇന്ത്യാസഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ജിമ്മിൽ കയറി മോഷണം; ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ കേസെടുത്ത് പൊലീസ്

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; പ്രതി അസ്ഫാക് ആലത്തിന് ജയിലിനുള്ളിൽ മർദ്ദനം, സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിച്ചു

സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്; ഹാജരാകാൻ നിർദേശം

'അവയവദാന ഏജന്‍സിയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു'; നെഫ്രോളജി വിഭാഗം മേധാവിക്ക് മെമ്മോ

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി