മുഖസൗന്ദര്യം കാത്തു സൂക്ഷിക്കാന്‍ ഒരു പഴം മതി

വാഴപ്പഴം ഏറെ ആരോഗ്യഗുണങ്ങള്‍ നിറഞ്ഞ ഒരു പഴമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. പൊട്ടാസ്യം, വിറ്റാമിന്‍ സി, ബി6 എന്നിവ അടങ്ങിയ വാഴപ്പഴം മുടിക്കും ചര്‍മ്മത്തിനും ഒരുപോലെ സഹായകമാണ്. പഴങ്ങളിലെ പൊട്ടാസ്യം വരണ്ട ചര്‍മ്മത്തിനും വരണ്ട മുടിക്കും പോഷണം നല്‍കുന്നു. ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കുന്ന ധാരാളം മൂലകങ്ങളുടെ കലവറയാണ് വാഴപ്പഴം. വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന 75% ജലം ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്താനും സഹായിക്കുന്നു.

വാര്‍ദ്ധ്യകത്തിനെതിരെ പ്രവര്‍ത്തിക്കുന്നു

വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകുന്നതിനെതിരെ പ്രവര്‍ത്തിക്കുകയും ചര്‍മ്മത്തിന്റെ യുവത്വം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. ഒന്നിലധികം രീതികളില്‍ വാഴപ്പഴം ആന്റിഏജിംഗ് മാസ് കായി ഉപയോഗിക്കാവുന്നതാണ്. വാഴപ്പഴവും വെണ്ണപ്പഴവും അടിച്ചു ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടുന്നതാണ് ഏറ്റവും ലളിതമായ രീതി. ഈ പായ്ക്ക് മുഖത്തു പുരട്ടി 25 മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്. വാഴപ്പഴം ഉടച്ച ശേഷം അതില്‍ ഏതാനും തുള്ളി റോസ് വാട്ടര്‍ ചേര്‍ത്തു കുഴച്ചും ഫെയ്സ് മാസ്‌ക് ഉണ്ടാക്കാവുന്നതാണ്. ഇത് ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം.

മൃദുലവും തിളക്കമുള്ളതുമായ ചര്‍മ്മത്തിന്

ധാരാളം പൊട്ടാസ്യവും വെള്ളവും അടങ്ങിയിരിക്കുന്നതിനാല്‍, ചര്‍മ്മത്തെ ഈര്‍പ്പമുള്ളതും മൃദുലവും തിളക്കമുള്ളതുമാക്കി നിലനിര്‍ത്താന്‍ വാഴപ്പഴം സഹായിക്കും. വാഴപ്പഴം ഉടച്ച് ഫെയ്സ് മാസ്‌കായി ഉപയോഗിക്കുന്നതാണ് ഇതിനുള്ള എളുപ്പവഴി. ഇത് 20-25 മിനിറ്റുകള്‍ക്ക് ശേഷമേ കഴുകി കളയാവൂ. നിങ്ങള്‍ക്ക് വരണ്ട ചര്‍മ്മമാണ് ഉള്ളതെങ്കില്‍, ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ക്കുക. തിളക്കം വര്‍ദ്ധിപ്പിക്കണമെങ്കില്‍, വാഴപ്പഴത്തിനൊപ്പം ഒരു ടേബിള്‍ സ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ വൈറ്റമിന്‍ ഇ യും (വൈറ്റമിന്‍ ഇ ക്യാപ്സൂള്‍ പൊട്ടിച്ച് ചേര്‍ക്കുക) ചേര്‍ക്കുക.

മുഖക്കുരുവും കറുത്ത പാടുകളും നീക്കാന്‍

വാഴപ്പഴത്തിന്റെ തൊലിക്ക് പോലും ചര്‍മ്മ സംരക്ഷണത്തിനുള്ള കഴിവുണ്ട്. പഴത്തിന്റെ തൊലിയുടെ ഉള്‍വശം മുഖക്കുരു ബാധിച്ച സ്ഥലത്ത് ഉരസുക. ഇത് ആ ഭാഗത്തെ കോശജ്വലനം കുറയ്ക്കാന്‍ സഹായിക്കും. വാഴപ്പഴം, മഞ്ഞള്‍, തേന്‍ എന്നിവ ചേര്‍ത്ത് ഫെയ്സ്  മാസ്‌കും ഉണ്ടാക്കാം. ഇത് മുഖക്കുരുവിനെതിരെ പ്രവര്‍ത്തിക്കുമെന്നു മാത്രമല്ല, ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യും. പഴത്തൊലി മുഖത്ത് ഉരസുന്നതോ പഴം ഉടച്ച് മുഖത്ത് പുരട്ടുന്നതോ ഏജ് സ്പോട്ടുകളെയും കറുത്ത പാടുകളെയും മുഖക്കുരുവിന്റെ പാടുകളെയും മറയ്ക്കാന്‍ സഹായിക്കും. ഉടന്‍ ഫലം ലഭിക്കുന്നതിനായി ആഴ്ചയില്‍ രണ്ട് ദിവസം എന്ന കണക്കില്‍ ചെയ്യുക.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി